Connect with us

Hi, what are you looking for?

Exclusive

എന്നെ വീട്ടിൽ വച്ചാണ് പീഡിപ്പിച്ചതെന്ന് മാറ്റി പറയണം;പർദ്ദ ഇട്ടുകൊണ്ടായിരുന്നു ആ സ്ത്രീ വന്നത്….

എത്രകാലമായി ഉമ്മൻചാണ്ടിയും മറ്റുള്ളവരും സോളാർ കേസിൽ കിടന്ന ഉഴലാൻ തുടങ്ങിയിട്ട്. സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട സിബിഐ 6 കേസുകൾ ആയിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. ഉമ്മൻചാണ്ടി മാത്രമല്ല 10 16 പേര് പീഡിപ്പിച്ചെന്നും ഈ സ്ത്രീ മുന്‍പ് പറഞ്ഞിരുന്നു. എന്നാൽ യാതൊരു വസ്തുതകളും ഈ ആരോപണത്തിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചു എന്നായിരുന്നു മറ്റൊരു ആരോപണം ഉയർന്നത്. എന്നാൽ ആ കേസിലും യാതൊരു തെളിവും ശേഖരിക്കാൻ കഴിഞ്ഞില്ല. അപ്പോൾ തന്നെ മനസ്സിലാക്കാം പിണറായിയും കൂട്ടരും ചെയ്ത പൊറാട്ടു നാടകത്തിന്റെ കുത്തഴിഞ്ഞ കഥ. ഇതിനെ സംബന്ധിച്ചാണ് പിസി ജോർജ് സംസാരിച്ചത് . അദ്ദേഹവും ഈ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ കൃത്യമായി പരാതി കൊടുത്ത ഒരാളായിരുന്നു. എന്നാൽ സത്യമറിഞ്ഞതോടെ താനത് തിരുത്തിയെന്നും പിസി ജോർജ് പറയുന്നുണ്ട്. എന്നാൽ ഇപ്പോഴത്തെ കഥ അങ്ങനെയല്ല. അദ്ദേഹം വേറൊരു കേസിനെ കുറിച്ചാണ് സൂചിപ്പിക്കുന്നുണ്ട്. ദിവസം തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണർ കേറി വരികയാണ്. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ വേറൊരു കേസ് താങ്കളുടെ പേരിലുണ്ട്. എന്താണെന്ന് ചോദിച്ചു. ഒരു സ്ത്രീയുടെ മുഖത്ത് നിങ്ങൾക്ക് കടിച്ചു എന്നുള്ളതാണ് കേസ് എന്ന് പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു ഞാൻ ഇവിടുന്ന് കടിക്കാനാണ്. ഏതു സ്ത്രീയെ കടിക്കാൻ. അപ്പോഴാണ് പറഞ്ഞത് അതും ഈ സ്ത്രീയാണെന്ന്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് അവരെ എനിക്ക് പെങ്ങളെ എന്ന് വിളിക്കാൻ മടിയുണ്ടെന്ന്. ആ കേസിൽ എന്നെ അറസ്റ്റ് ചെയ്തു. ഞാൻ ചോദിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത് അത് പിണറായിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണ്. ഉമ്മൻചാണ്ടി ഉൾപ്പെടെ 13 ഓളം പേർ ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞ് കേസെടുത്തിട്ട് 6 കൊല്ലമായിട്ട് അവരെ ആരെയും ചോദ്യം ചെയ്യാൻ പോലും വിളിക്കാത്ത കേരളത്തിലെ പോലീസ് പിണറായിയുടെ പോലീസ്.ഞാനൊരു സ്ത്രീയെ കടിച്ചെന്നും പറഞ്ഞ് 11 മണിക്ക് കേസെടുക്കുന്നു പന്ത്രണ്ടരയ്ക്ക് എന്നെ അറസ്റ്റ് ചെയ്യുന്നു. അതാണ് സംഭവിച്ചത് അപ്പോൾ തന്നെ മനസ്സിലാകും പിണറായി ആരാണെന്ന്. കേസ് കോടതിയിൽ എത്തി. അവിടെ സംഭവിച്ചത് വളരെ രസകരമായിരുന്നു എന്നും പിസി ജോർജ് പറയുന്നു. ശരി വലിച്ചു നീട്ടാതെ നമുക്ക് അദ്ദേഹത്തിന്റെ ഓടിയൊന്നു കേൾക്കാം. എനിക്ക് തോന്നുന്നു ഒരുകാലത്ത് പിസി ജോർജ് ഉമ്മൻചാണ്ടിക്കെതിരെ ശക്തമായി പരാതിപ്പെട്ടെങ്കിലും. ഇപ്പോൾ അദ്ദേഹത്തിന് കുറ്റബോധം തോന്നുന്നു എന്നുള്ള കാര്യം സത്യമാണ്. ഒരു സ്ത്രീ ഇത്രയും വികാരത്തോടെ വന്ന് പറഞ്ഞപ്പോൾ ഏതൊരാൾക്കും പറ്റുന്ന അബദ്ധമാണ് തനിക്കും പറ്റിയതെന്നും പിസി ജോർജ് എടുത്തുപറയുന്നുണ്ട്. അതിന് അദ്ദേഹം മാപ്പു ചോദിക്കുന്നുമുണ്ട് അത് അവിടെ നിൽക്കട്ടെ. വ്യക്തി രാഷ്ട്രീയ ജീവിതത്തിൽ താൻ നേരിട്ട് അഗ്നിപരീക്ഷയിൽ അന്തിമവിജയം നേടിയിരിക്കുന്നത് ശരിക്കും പറഞ്ഞാൽ ഉമ്മൻചാണ്ടി തന്നെയാണ്. കേരളത്തിലെ കോൺഗ്രസിനും യുഡിഎഫിനും ഇത് ആശ്വാസവും ആത്മവിശ്വാസവും നൽകുന്നത് ചെറിയ രീതിയിൽ അല്ല. ഒരു പതിറ്റാണ്ടോളമായി യുഡിഎഫിന് എതിരെയുള്ള ഇടതുമുന്നണിയുടെ വജ്രായുധമായ സോളാർ പീഡനക്കേസ് ഇതോടെ പഴകി തുരുമ്പിച്ച മൂർച്ച നഷ്ടപ്പെട്ട അമ്പു മാത്രമാകുന്നു. മനസാക്ഷിക്കു മുന്നിൽ തെറ്റുകാരൻ അല്ലെങ്കിൽ ഭയപ്പെടേണ്ടതില്ലെന്നും ഒടുവിൽ സത്യം ജയിക്കുക തന്നെ ചെയ്യും എന്നുള്ള ആത്മവിശ്വാസമാണ് ഈ ആക്ഷേപവും കേസും ഉയർന്നപ്പോൾ മുതൽ ഉമ്മൻചാണ്ടി പങ്ക് വച്ചത്. ആ വിശ്വാസം യാഥാർത്ഥ്യമാവുകയും ചെയ്തു.ജനപ്രിയ നേതാവായ മുൻമുഖ്യമന്ത്രി ചികിത്സയും വിശ്രമവും തുടരുന്നതിനിടെ ഇതിൽപരം നല്ല വാർത്ത ലഭിക്കാനില്ല. സ്വന്തം പോലീസ് എഴുതിത്തള്ളിയ കേസ് സിബിഐക്ക് വിട്ട പിണറായി സർക്കാരിന് ആകട്ടെ തീർത്തും തല കടിയേറ്റത് പോലെ ആവുകയും ചെയ്തു. ഈ പരീക്ഷണഘട്ടത്തിൽ ഉടനീളം അദ്ദേഹത്തിന് ഒപ്പം ഉറച്ചുനിന്ന കുടുംബത്തിനും ഇത് കാത്തിരുന്ന സന്തോഷ് മുഹൂർത്തം തന്നെയാണ്. അങ്ങനെ വർഷങ്ങളായി ഉമ്മൻചാണ്ടിയെ കാർന്നു തിന്നുന്ന സോളാർ കേസിന് ഇരുട്ടു മാറി വെളിച്ചം വന്നതിൽ സന്തോഷം….

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...