Connect with us

Hi, what are you looking for?

Exclusive

ഉറങ്ങുന്ന കൊച്ചി കോർപ്പറേഷൻകേബിൾ അപകടത്തിൽ സർക്കാർ പ്രതിക്കൂട്ടിൽ

കൊച്ചി കോർപ്പറേഷൻ ഉറക്കത്തിലാണ്. അതങ്ങനെയാണ് ഉറങ്ങുന്നവരെയെ ഉണർത്താൻ ആവൂ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ആവില്ല.എണ്ണിയെണ്ണി പറയാൻ ഒരുപാടുണ്ട് ചിലതുമാത്രം സൂചിപ്പിക്കട്ടെ. കാനയിൽ കുട്ടി വീണു ഒരാഴ്ചത്തേക്ക് ജഗപൊകയായിരുന്നു. കാന ക്ലീൻ ചെയ്യുന്നു. അതിന് മൂടികൾ പിടിപ്പിക്കുന്നു എല്ലാം വേഗം ശരിയാക്കും എന്ന് ജനങ്ങൾക്ക് ആവർത്തിച്ചാവർത്തിച്ച് ഉറപ്പുനൽകുന്നു. വെള്ളക്കെട്ട് ഉണ്ടായപ്പോഴും ഇതു തന്നെ അവസ്ഥ. അതിനുശേഷം കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചപ്പോൾ കുഴിയടക്കലും ബഹളവും ഒരു വശത്ത്. ഇപ്പോൾ ഇതാ കേബിൾ യാത്രക്കാരുടെ മരണത്തിനു പോലും ഹേതുവാകുന്നു പ്രഹസനങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. കാണാൻ നമ്മൾ ഉണ്ടല്ലോ. അനുഭവിക്കാനും വഴിയരികില്‍ അപകടക്കെണിയായി കേബിള്‍ വയറുകള്‍ തൂങ്ങിയാടുമ്ബോഴും യാതൊരു ഇടപെടലുകളും നടത്താതെ കൊച്ചി കോര്‍പറേഷന്‍ ഉറക്കത്തിലാണ് . മാസങ്ങള്‍ക്ക് മുമ്ബ് യുവാവിന്റെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായപ്പോള്‍ ഹൈക്കോടതി ശാസിച്ചപ്പോഴാണ് കോര്‍പറേഷന്‍ ഉണര്‍ന്നത്. എന്നാല്‍ വീണ്ടും മെല്ലെപ്പോക്ക് നയം സ്വീകരിച്ചതോടെ കേബിള്‍ കുരുങ്ങിയുളള അപകടങ്ങൾ ആവര്‍ത്തിക്കുകയാണ്.
മാസങ്ങള്‍ക്ക് മുമ്ബാണ് ബൈക്ക് യാത്രികനായിരുന്ന കാക്കനാട് സ്വദേശി അലന്‍ കേബിള്‍ കുടുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചത്. ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ സ്വമേധയാ ഇടപെട്ടു. രൂക്ഷ വിമര്‍ശനമാണ് അന്ന് ഉയര്‍ന്നത്. അപകടക്കെണികളായ കേബിളുകള്‍ അറുത്തുമാറ്റാനും കയറ്റിക്കെട്ടാനും വിവിധ വകുപ്പുകള്‍ ഉത്സാഹിച്ചു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടതോടെ എല്ലാം കെട്ടടങ്ങി. വീണ്ടും കേബിളുകൾ പഴയ പടിയായി .അപകടങ്ങളും ഒന്നിന് പിറകെ ഒന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതേക്കുറിച്ച്‌ ചോദിച്ചാല്‍ പല തടസ്സവാദങ്ങളാണ് പതിവ് പോലെ കോര്‍പറേഷന്‍ അധികൃതര്‍ നല്‍കുന്നത്.ലായം റോഡില്‍ ഇക്കഴിഞ്ഞ ദിവസമുണ്ടായ കേബിള്‍ അപകടത്തില്‍ ദമ്ബതികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പൊതുസ്ഥലങ്ങളില്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിന് മുമ്ബ് തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും പൊലീസിന്റെയും മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് എത്രമാത്രം പാലിക്കപ്പെട്ടിട്ടുണ്ട് എന്നകാര്യം വ്യക്തമാക്കണമെന്ന് കാണിച്ച്‌ ഇപ്പോൾ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...