Connect with us

Hi, what are you looking for?

Exclusive

പി ജെ യുടെ അടുത്ത ഇര പിണറായി … വീണയും വിവേകും വെള്ളം കുടിക്കും …

ഇ പി ജയരാജനെതിരായി പി ജയരാജൻ നടത്തിയ ആരോപണത്തിന് പിന്നാലെ സ്വസ്ഥത നഷ്ടമായിരിക്കുന്നത് സാക്ഷാത് പിണറായി വിജയനാണ്. കാരണം ഇ പി ജയരാജൻ ഒരു തുടക്കം മാത്രമാണെന്നും വമ്പൻമാർ തന്റെ ലിസ്റ്റിൽ ഇനിയുമെണ്ടെന്നും പി ജെ പറഞ്ഞതായാണ് വിവരങ്ങൾ. ഇ പി ജയരാജന്റേതിന് സമാനമായി മറ്റ് ചില നേതാക്കളുടെ സ്വത്തിനെ കുറിച്ചു പിജെ അന്വേഷണം നടത്തുന്നുണ്ട്.
അതായത് ഭാവിയില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും പിജെ ലക്ഷ്യമിടുന്നുണ്ട് എന്ന് സാരം . പിണറായിയുടെ മക്കളുടെ സ്വത്തുകളുടെ വിവരങ്ങള്‍ പിജെ ശേഖരിക്കുന്നുണ്ട് എന്നാണ് പുറത്ത് വരുന്നത് വിവരങ്ങൾ . എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി.ജയരാജന്റെ കുടുംബാംഗങ്ങള്‍ ഡയറക്ടര്‍മാരായ ആയുര്‍വേദ റിസോര്‍ട്ട് കമ്ബനിയുടെ സാമ്ബത്തിക സ്രോതസ്സിലേക്കു വിരല്‍ ചൂണ്ടിയാണ് പി.ജയരാജന്‍ ആക്ഷേപം ഉന്നയിച്ചത്. അന്വേഷണത്തിന് പാര്‍ട്ടി കമ്മറ്റിയെ നിയോഗിക്കും. ഇതിന് പോളിറ്റ് ബ്യൂറോയുടെ അംഗീകാരവും വാങ്ങും. വാസ്തവത്തിൽ സംസ്ഥാന സമിതിയെ ഞെട്ടിച്ചാണ് ഇപിക്കെതിരെ പിജെ ആരോപണം ഉന്നയിച്ചത്.
കണ്ണൂര്‍ മൊറാഴയിലെ അത്യാധുനിക സൗകര്യങ്ങളുള്ള ആയുര്‍വേദ റിസോര്‍ട്ടിനു വേണ്ടിയുള്ള ധനസമാഹരണമാണ് പി.ജയരാജന്‍ ചോദ്യം ചെയ്തത്. ഇ.പി.ജയരാജന്റെ മകന്‍ പി.കെ.ജയ്‌സണ്‍ ഇതിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ ഉണ്ടെന്ന് പി.ജയരാജന്‍ ചൂണ്ടിക്കാട്ടി. മകനു പകരം അടുത്തയിടെ ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയെ ഡയറക്ടര്‍ ആക്കിയെന്നും അറിയാനായി. ആയിരത്തിലേറെ പേരെ ഓഹരി ഉടമകളാക്കി ഇതിനായി പണം സമാഹരിച്ചിട്ടുണ്ട്-ഇതായിരുന്നു ജയരാജന്റെ ആരോപണം. എന്നാല്‍ ജയ്‌സണ്‍ ഇപ്പോഴും കമ്ബനി ഡയറക്ടറാണ്. ജയരാജന്റെ ഭാര്യ ഇന്ദിരയും കമ്ബനിയിലുണ്ട്. അതായത് രണ്ടു പേരും കമ്ബനി അംഗങ്ങളാണ്. ഇത് മനസ്സിലാക്കിയാണ് പിജെ ആരോപണം ശക്തമാക്കിയത്.
കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന പ്രൈവറ്റ് കമ്ബനി ആയാണ് ഇതു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 10 കോടി രൂപയാണ് സമാഹരിക്കാവുന്ന പരമാവധി ഓഹരി മൂലധനം. അനധികൃതമായി സമ്ബാദിച്ച സ്വത്ത് ഇതിനായി ഉപയോഗിച്ചെന്ന സംശയം ശക്തമാണ്. സാമ്ബത്തിക തിരിമറികള്‍ പിന്നില്‍ നടക്കുന്നതായും കരുതണം. 30 കോടിയോളം രൂപയുടെ അനധികൃത ഇടപാടു നടന്നതായാണ് പി.ജയരാജന്റെ ആരോപണം. ഉത്തമ വിശ്വാസത്തോടെ ആധികാരികമായാണ് ഇക്കാര്യം സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിക്കുന്നതെന്ന് പി.ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍നിന്നു തന്നെയുള്ള പ്രമുഖനായ നേതാവിന്റെ പേരെടുത്തു പറഞ്ഞു കൊണ്ടുള്ള പി.ജയരാജന്റെ പ്രസംഗം സംസ്ഥാന കമ്മിറ്റിയെ സ്തബ്ധമാക്കി. കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ സാക്ഷിയാക്കിയാണ് പി.ജയരാജന്‍ കടന്നാക്രമണം നടത്തിയത്.
ഇ.പി.ജയരാജന്റെ അസാന്നിധ്യത്തില്‍ പി.ജയരാജന്‍ ഈ ആരോപണം ഉന്നയിച്ചപ്പോള്‍ അതില്‍ ഇടപെടാനോ തടയാനോ അധ്യക്ഷനോ സംസ്ഥാന സെക്രട്ടറിയോ മുതിര്‍ന്നില്ല എന്നതും ശ്രദ്ധേയമാണ് . സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന ശേഷം ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ ഗോവിന്ദന്‍ പരാതി രേഖാമൂലം നല്‍കിയാല്‍ അന്വേഷിക്കാമെന്നു വ്യക്തമാക്കിയിരുന്നു.
അതിനു തയാറാണെന്ന് പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റിയെ അറിയിച്ചു. ഉടന്‍ പരാതി എഴുതി നല്‍കും. ഇതിന് വേണ്ടിയുള്ള തെളിവുകള്‍ പിജെ ശേഖരിച്ചു കഴിഞ്ഞു. കമ്ബനികാര്യ വകുപ്പില്‍ നിന്നുള്ള രേഖകളാണ് കിട്ടിയത്. ഇതിന് ശേഷമാണ് ആരോപണം ഉന്നയിക്കുന്നത്.
പാര്‍ട്ടിയെ ബാധിച്ച ജീര്‍ണതകള്‍ അക്കമിട്ടു പറഞ്ഞ് അതു തിരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്ന സംഘടനാ രേഖയുടെ ചര്‍ച്ചയാണു വ്യാഴം, വെള്ളി ദിവസങ്ങളിലായി ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ നടന്നത്. മദ്യം, ലഹരിമരുന്ന്, അനധികൃത സ്വത്ത് സമ്ബാദനം എന്നിവയോടുള്ള പുതുനിര നേതാക്കളുടെ ആഭിമുഖ്യം, പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പാലിക്കേണ്ട ജാഗ്രത തുടങ്ങിയവ ചൂണ്ടിക്കാട്ടുന്ന രേഖയുടെ ചര്‍ച്ചയില്‍, പാര്‍ട്ടിക്കു നിരക്കാത്ത പലതും കണ്ണൂരില്‍ നടക്കുന്നതായി പി.ജയരാജന്‍ ആഞ്ഞടിച്ചു.


കണ്ണൂരില്‍നിന്നു തന്നെയുള്ള പ്രമുഖനായ നേതാവിന്റെ പേരെടുത്തു പറഞ്ഞു കൊണ്ടുള്ള പി.ജയരാജന്റെ പ്രസംഗം സംസ്ഥാന കമ്മിറ്റിയെ സ്തബ്ധമാക്കി. കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ സാക്ഷിയാക്കിയാണ് പി.ജയരാജന്‍ കടന്നാക്രമണം നടത്തിയത്. അടുത്ത ഇര താനാവുമെന്ന സംശയം ഇതിനോടകം പിണറായിക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് പി ജയരാജന്റെ ആരോപണത്തിൽ മൗനം പാലിച്ചു കൊണ്ട് അനുസരണയോടെ പിണറായി ഒതുങ്ങിയത്. മകൾ വീണാ വിജയൻറെ പേരിൽ ഉയർന്നു കേൾക്കുന്ന ഇത്തരം ആരോപണങ്ങളുടെ മുന്നിൽ ഇ പി ജയരാജന്റേത് വെറും തൃണമാണെന്നു എല്ലാവര്ക്കും അറിയാവുന്നതാണ് . എന്നാൽ പേരെടുത്ത പരാമർശിച്ചു പി ജയരാജൻ അടിതുടങ്ങിയതോടെ അടുത്ത അടി പിണറായിക്കും ആകാം എന്ന ഭീതി കൊണ്ട് തന്നെയാണ് ഈ വിഷയത്തിൽ ഇപ്പോഴും പിണറായി പ്രതികരിക്കാൻ തയ്യാറാവാത്തത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...