Connect with us

Hi, what are you looking for?

Exclusive

മാസ്ക് നിർബന്ധംപുതിയ ജാഗ്രത മാർഗ്ഗനിർദ്ദേശം.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് പുതിയ ജാഗ്രത മാര്‍ഗനിര്‍ദേശം കേന്ദ്രം ഉടന്‍ പുറത്തിറക്കും.
ആള്‍ക്കൂട്ട നിയന്ത്രണവും . മാസ്ക് നിര്‍ബന്ധമാക്കാനും സാധ്യതയുണ്ട്. രാജ്യാന്തര വിമാന യാത്രക്കാര്‍ക്കായി പുതുക്കിയ മാര്‍ഗരേഖ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ കണക്കിലെടുത്ത് ആള്‍ക്കൂട്ട നിയന്ത്രണങ്ങളും, മാസ്ക് നിര്‍ബന്ധമാക്കലും ആവും കേന്ദ്രം പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്ന മാര്‍ഗനിര്‍ദേശം.


ഒരാഴ്ച സാഹചര്യം നിരീക്ഷിച്ചാകും തുടര്‍നടപടി. കരുതല്‍ വാക്സിനേഷന്‍ വേഗത്തില്‍ ആക്കാനും നടപടിയെടുക്കും. വിമാനത്താവളങ്ങളില്‍ നാളെ മുതല്‍ കൊവിഡ് പരിശോധനയും നിരീക്ഷണവും ശക്തമാക്കും. രാജ്യത്തേക്ക് എത്തുന്ന വിമാനങ്ങളിലെ 2% യാത്രക്കാരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കണം. റാന്‍ഡം പരിശോധക്ക് വിധേയമാക്കേണ്ടവരെ വിമാന കമ്ബനി കണ്ടെത്തും.
12 വയസിന് താഴെയുള്ള കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. സാമ്ബിള്‍ നല്‍കിയാല്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് പോകാം. രോഗം സ്ഥിരീകരിച്ചാല്‍ സാമ്ബിള്‍ ജനിതക ശ്രേണീകരണത്തിന് അയക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. കോവാക്സിനും, കോവോവാക്സിനും കരുതല്‍ ഡോസായി നല്‍കാന്‍ ഭാരത് ബയോട്ടെക്കും, സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഡിസിജിഐക്ക് നല്‍കിയ അപേക്ഷയില്‍ ഉടന്‍ തീരുമാനമാകും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...