Connect with us

Hi, what are you looking for?

Exclusive

പൂവാർ സംഭവം : പരാതിയിൽ കഴമ്പുണ്ട്.വിദ്യാർത്ഥി മർദ്ദനം : കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

പൂവാര്‍ ബസ് സ്റ്റാന്‍റില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കെ എസ് ആര്‍ ടി സി കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍
എം. സുനിൽകുമാറിന്
സസ്പെന്‍ഷന്‍.

കെഎസ്‌ആര്‍ടിസി പൂവാര്‍ ഡിപ്പോയിലെ കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍ നെടുമങ്ങാട് കൊപ്പം വീട്ടില്‍ എം സുനില്‍ കുമാറി (46) നെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ത്ഥിയെ മര്‍ദിക്കുകയും സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തെന്നാണ് പരാതി. പരാതിയില്‍ കഴമ്ബുണ്ടെന്ന് വ്യക്തമാവുകയും സംഭവം കെഎസ്ആർടിസിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് എം ഡി ബിജു പ്രഭാകര്‍, സുനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.
ഡിസംബർ 14 നാണ്തിരുപുറം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി പൊഴിയൂര്‍ സ്വദേശി ഷാനുവിനെ പൂവാര്‍ ബസ് സ്റ്റാന്‍റില്‍ വച്ച്‌ കണ്‍ട്രോളിംഗ് ഇന്‍പക്ടര്‍ മര്‍ദിച്ചത്. സഹപാഠികളായ പെണ്‍കുട്ടികളോട് സംസാരിച്ചതിന്‍റെ പേരിലാണ് സുനില്‍കുമാര്‍ മര്‍ദിച്ചതെന്നാണ് ഷാനുവിന്‍റെ പരാതി. ഷര്‍ട്ട് കീറിയ നിലയിലുള്ള ഷാനുവിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു,ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളും സ്റ്റാന്‍ഡിലുണ്ടായിരുന്ന നാട്ടുകാരും ഷാനുവിന്‍റെ പരാതി ശരിവച്ചു. കെഎസ്‌ആര്‍ടിസിയുടെ വിജിലന്‍സ് സംഘം പൂവാര്‍ ബസ്റ്റാന്റില്‍ എത്തി അന്വഷണം നടത്തുകയും റിപ്പോര്‍ട്ട് എം ഡിക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്ന് സുനില്‍കുമാറിനെ കഴിഞ്ഞദിവസം പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു.പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ നോക്കേണ്ട ജീവനക്കാര്‍ തന്നെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്‍ട്രോളിംഗ് ഇന്‍പക്ടര്‍ സുനില്‍ കുമാര്‍ ബസ് കയറാനെത്തിയ വിദ്യാര്‍ത്ഥിയെ വലിച്ചിഴച്ച്‌ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ എത്തിച്ച്‌.ബന്ദിയാക്കാന്‍ ശ്രമിച്ചെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. പൊലീസിന്‍റെ എഫ്‌ഐആറിലും ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 341, 342, 323 എന്നീവകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...