Connect with us

Hi, what are you looking for?

Exclusive

ഹൈക്കോടതിയിലെ ജീവനക്കാര്‍ക്കു വിരമിക്കല്‍ പ്രായം കഴിഞ്ഞു തുടരാന്‍ അനുമതിയില്ലെന്ന് കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.

ബുധനാഴ്ച തുറന്ന കോടതിയില്‍ പറഞ്ഞ ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നടപടി. രണ്ടു ജീവനക്കാര്‍ക്ക് വിരമിക്കല്‍ പ്രായം ഉയര്‍ത്തി നല്‍കിയതായ വാര്‍ത്ത ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.ജോയിന്റ് രജിസ്ട്രാര്‍ വിജയകുമാരിയമ്മ, ഡഫേദാര്‍ സജീവ് കുമാര്‍ എന്നിവരാണ് വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിന് അപേക്ഷയുമായി സമീപിച്ചത്. ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കല്‍ പ്രായവുമായി ബന്ധപ്പെട്ട ഹര്‍ജി ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചിന്റെ പരിഗണനയിലാണ്. ഈ ബെഞ്ചിന്റെ ഉത്തരവ് വരാനിരിക്കെ, ഇരുവരുടെയും വിരമിക്കല്‍ നീട്ടി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവ് പുറപ്പെടുവിച്ചതാണ് ചര്‍ച്ചയ്ക്കു വഴിവച്ചത്. ശമ്ബളം കൈപ്പറ്റാതെ ഇവര്‍ക്കു സര്‍വീസില്‍ തുടരാമെന്നായിരുന്നു ഉത്തരവ്.


ജീവനക്കാരുടെ വിരമിക്കല്‍ കോടതിയുടെ അന്തിമ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന്, ബെഞ്ച് വ്യക്തമാക്കി. വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന കോടതിയുടെ ശുപാര്‍ശ സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. കോടതി നടപടികള്‍ ഡിജിറ്റല്‍ ആവുന്ന ഘട്ടത്തില്‍ പരിചയമുള്ള ജീവനക്കാര്‍ അനിവാര്യമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...