Connect with us

Hi, what are you looking for?

Exclusive

ക്രൈം പുറത്തുവിടുന്നു കെഎസ്ആർടിസിയിലെ വൻ തട്ടിപ്പ്

കെഎസ്ആർടിസി നഷ്ടത്തിലാണ്… അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കും കാലങ്ങളായി അതിന്റെ കിടപ്പങ്ങനാണ്. കെഎസ്ആർടിസി ഉന്നത അധികാരശ്രേണിയിലുള്ളവർ സകല ഉടായിപ്പുകളും കാണിക്കും എന്നിട്ട് പൊതുജനമധ്യത്തിൽ വിളിച്ചു കൂവും കെഎസ്ആർടിസി നഷ്ടത്തിലാണ് നഷ്ടത്തിലാണ്. ഇനി അഥവാ ആരെങ്കിലും ഇതൊന്നു ലാഭത്തിൽ ആക്കിയേക്കാം എന്ന് വിചാരിച്ചാൽ ആ വ്യക്തിയെ നിശ്ചയമായും ഒഴിവാക്കിയിരിക്കും… ടോമിൻ തച്ചങ്കരി ഒരു ഉദാഹരണം മാത്രം….
കാലാവധി തീരുന്ന മുറയ്ക്ക് സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര സര്‍വീസ് പെര്‍മിറ്റ് കെ.എസ്.ആര്‍.ടി.സിക്ക് കൈമാറണമെന്നാണ് സുപ്രീംകോടതി വിധി. ഇത് അട്ടിമറിച്ച്‌ കാലാവധി നീട്ടി നല്‍കാന്‍ ഗതാഗത വകുപ്പിന്റെ നീക്കം.കെ.എസ്.ആര്‍.ടി.സിക്ക് ആവശ്യത്തിന് ബസുകളില്ലെന്ന ന്യായം പറഞ്ഞാണ് സ്വകാര്യ ബസ്സുകളും ആയുള്ള ഒത്തുകളി. ഇടുക്കി- കൊച്ചി റൂട്ടില്‍ 20 സ്വകാര്യ ബസുകള്‍ക്ക് കഴിഞ്ഞ മാസം പെര്‍മിറ്റ് നീട്ടി നല്‍കിയിരുന്നു. വരുംമാസങ്ങളില്‍ കാലാവധി തീരുന്ന 80 ബസുകളുടെ പെര്‍മിറ്റ് കൂടി നീട്ടി നല്‍കാനും നീക്കമുണ്ട്. മറ്റു ചില റൂട്ടുകളിലും സമാന രീതി നടപ്പാക്കാനാണ് ശ്രമം. കൊച്ചി, മലബാര്‍ മേഖലകളിലെ സ്വകാര്യ ബസുടമകള്‍ പെര്‍മിറ്റ് നീട്ടണമെന്ന ആവശ്യവുമായി ഗതാഗത വകുപ്പിനെ സമീപിച്ചു കഴിഞ്ഞു.
സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഈ പെര്‍മിറ്റുകള്‍ ലഭിച്ചാല്‍ നേട്ടം ഉണ്ടാകുമായിരുന്നു. അതേസമയം, സ്വിഫ്ടിനു വേണ്ടി കിഫ്ബി വായ്പയുടെ ആദ്യഘട്ടമായി ലഭിച്ച 359 കോടി ഉപയോഗിച്ച്‌ 600 ഡീസല്‍ ബസുകളും 179 ഇലക്‌ട്രിക് ബസുകളും വാങ്ങാനുള്ള നടപടികള്‍ വൈകുകയാണ്. ഇതും പുതിയ ദീര്‍ഘദൂര സ‌ര്‍വീസുകള്‍ ഏറ്റെടുക്കാതിരിക്കുന്നതിന് കാരണമായി. സെപ്തംബറില്‍ ടെന്‍‌ഡര്‍ നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തിയിരുന്നു.
ഒക്ടോബറില്‍ ഇടുക്കി- കൊച്ചി റൂട്ടില്‍ 20 സ്വകാര്യ ബസുകളുടെ പെര്‍മിറ്ര് കാലാവധി തീര്‍ന്നപ്പോള്‍ ഗതാഗത വകുപ്പ് പുതുക്കി നല്‍കിയില്ല. അതോടെ റൂട്ടില്‍ യാത്രാക്ളേശം രൂക്ഷമായത് വിവാദത്തിന് ഇടയാക്കി. ആവശ്യത്തിന് ബസില്ലെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി.
സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടിക്കൊടുക്കുകയാണ് പ്രതിവിധിയെന്ന് വരുത്തിതീര്‍ത്ത് നടപടി എടുത്തു.
എല്ലാവർക്കും എല്ലാം മനസ്സിലാകുന്നുണ്ടല്ലോ അല്ലേ.. ജാവ ഭയങ്കര സിംപിളാണ്

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...