Connect with us

Hi, what are you looking for?

Exclusive

കൂടുതൽ മാത്രിമാരെ ലക്ഷ്യമിട്ട് ഗവർണർ,സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുന്നു

ഗവർണർക്ക് പ്രീതിയുള്ളയിടത്തോളംകാലം മന്ത്രിമാർക്ക് തുടരാമെന്ന ഭരണഘടനയിലെ വ്യവസ്ഥ മുൻനിർത്തി നിയമോപദേശം തേടിയശേഷമാണ് ഗവർണറുടെ നടപടികൾ. മന്ത്രി കെ.എൻ. ബാലഗോപാലിനെതിരേ നടപടിയാവശ്യപ്പെട്ടുള്ള കത്ത് മുഖ്യമന്ത്രിക്കയച്ച വിഷയം കോടതിയിൽ എത്തുമെന്ന പ്രതീക്ഷയിലാണ്. പൊതുതാൽപ്പര്യ ഹർജിയായി എത്തുമ്പോൾ ബാലഗോപാലിന്റെ ഭരണഘടനാ ലംഘനം ചർച്ചയാകുമെന്നാണ് പ്രതീക്ഷ. അതിനിടെ രാജ്ഭവന്റെ സുരക്ഷ സർക്കാർ കൂട്ടി. സി ആർ പി എഫ് സുരക്ഷയിലേക്ക് ഗവർണ്ണർ മാറുമെന്ന് സൂചനയുണ്ട്.

ബാലഗോപാലിനെ പുറത്താക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് ഉറപ്പാണെങ്കിലും ദേശീയതലത്തിൽത്തന്നെ വിഷയം ചർച്ചയാകും. ഗവർണറുടെ കത്തും മുഖ്യമന്ത്രിയുടെ മറുപടിയും ഉൾപ്പെടുത്തി കോടതിയിൽ മന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള കേസും വരാം. അങ്ങനെവന്നാൽ ഭരണഘടനയെ തലനാരിഴ കീറി പരിശോധിക്കുന്ന നിയമപോരാട്ടങ്ങളിലേക്കായിരിക്കും ഇത് നയിക്കുക. ഇവിടെ ആരു ജയിക്കുമെന്നതാണ് നിർണ്ണായകം.

മുഖ്യമന്ത്രിയാണ് മന്ത്രിമാരെ തിരഞ്ഞെടുക്കുക. മുഖ്യമന്ത്രിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ മന്ത്രിമാരെ നിയമിക്കുന്നതും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതും. മന്ത്രിമാർ രാജിക്കത്ത് നൽകുന്നത് മുഖ്യമന്ത്രിക്കാണ്. രാജിക്കത്ത് സ്വീകരിക്കണമെന്ന അഭ്യർത്ഥനയോടെ മുഖ്യമന്ത്രിയാണ് ഗവർണർക്ക് സമർപ്പിക്കുന്നതും തുടർന്ന്, അത് ഗവർണർ സ്വീകരിക്കുന്നതും. ഗവർണർക്ക് പ്രീതിയുള്ളയിടത്തോളം മന്ത്രിമാർ ചുമതലയിൽ തുടരുമെന്നത് മുഖ്യമന്ത്രിക്ക് താത്പര്യമുള്ളയിടത്തോളംകാലം എന്ന രീതിയിലാണ് ഇതുവരെയുള്ള വ്യാഖ്യാനവും പ്രയോഗവും. ഇവിടെയാണ് ഗവർണ്ണർ ചോദ്യം ഉയർത്തുന്നത്. കോടതിയിലെ നിയമ പോരാട്ടങ്ങളിൽ ആരു ജയിക്കുമെന്നതാണ് നിർണ്ണായകം.

ജനാധിപത്യസംവിധാനത്തിൽ, നാമനിർദ്ദേശംചെയ്യപ്പെട്ട ഗവർണറെക്കാൾ ഭരണനിർവഹണത്തിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് അധികാരമെന്നതാണ് ഭരണഘടന മുന്നോട്ടുവെക്കുന്ന അന്തസ്സത്ത. ഈ മൂല്യത്തോടുചേർത്താണ് ഭരണഘടനയിലെ ബന്ധപ്പെട്ട വകുപ്പുകൾ വായിച്ചും വ്യാഖ്യാനിച്ചും പോരുന്നത്.അതുകൊണ്ടുതന്നെ ഗവർണർമാരുടെ താത്പര്യത്തിന് വിധേയമായി ഏതെങ്കിലുംമന്ത്രിയെ ഏതെങ്കിലുംമുഖ്യമന്ത്രിക്ക് പുറത്താക്കേണ്ട സാഹചര്യം രാജ്യത്തുണ്ടായിട്ടില്ല. സർക്കാരുമായി തുറന്നപോര് നയിച്ചിട്ടുള്ള ഗവർണർമാർപോലും ഇത്തരം ആവശ്യം ഉന്നയിച്ചതായും സൂചനകളില്ല.

ഗവർണർമാരുടെ അധികാരംസംബന്ധിച്ച് ഇതുവരെയുള്ള കേസുകളിൽ ജനാധിപത്യസർക്കാരുകൾക്കാണ് ഭരണാധികാരമെന്ന ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കുന്ന വിധികളാണ് പ്രധാനമായും ഉണ്ടായിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉപദേശമനുസരിച്ച് പ്രവർത്തിക്കാനുള്ള പരിമിതമായ അധികാരംമാത്രമാണ് ഗവർണർക്കുള്ളതെന്നാണ് നിരവധി അധികാരത്തർക്കമുള്ള കേസുകളിലെ വിധി. എന്നാൽ പ്രീതി പ്രശ്‌നം സുപ്രീംകോടതിക്ക് മുമ്പിൽ എത്തിയിട്ടില്ല.

സർക്കാരിന്റെ തീരുമാനം ഗവർണർ തിരിച്ചയക്കുകയും മന്ത്രിസഭ അതേ തീരുമാനം ആവർത്തിക്കുകയുംചെയ്താൽ ഗവർണർ അതനുസരിക്കാൻ ബാധ്യസ്ഥനാണെന്ന വ്യവസ്ഥ ഭരണഘടനയിൽ ഉണ്ട്. ഇത് ജനാധിപത്യത്തിന് കരുത്തു നൽകാനായിരുന്നു. അവിടെയാണ് പ്രീതി പ്രശ്‌നമാകുന്നത്. മന്ത്രിമാർ ജനാധിപത്യ വ്യവസ്ഥിതിയിലൂടെ എത്തിയവരല്ലെന്നും അതുകൊണ്ട് പ്രീതി അനിവാര്യമാണെന്നും ഗവർണ്ണറും പറയുന്നു. ഏതായാലും കൂടുതൽ മന്ത്രിമാരെ പ്രീതിയിൽ ഗവർണ്ണർ കുടുക്കുമോ എന്നതാണ് നിർണ്ണായകം.

അതിനിടെ രാജ്ഭവൻ പരിസരത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി. സർക്കാർ-ഗവർണർ പോര് മുറുകുന്നതിനിടെയാണ് നിരീക്ഷണം കർശനമാക്കാൻ പൊലീസ് തീരുമാനിച്ചത്. ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലെന്ന നിലയിലാണ് നടപടി. രാത്രിയിൽ പൊലീസ് പട്രോളിങ് ശക്തമാക്കും. ഒരു സമയം പത്ത് പൊലീസുകാർ ഇവിടെ ഡ്യൂട്ടിയിലുണ്ടാകും. ഡിവൈ.എസ്‌പി., ഇൻസ്‌പെക്ടർ റാങ്കിലുള്ള പൊലീസുകാരുടെ നേതൃത്വത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയതെന്ന് സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. കൂടുതൽ കൺട്രോൾ റൂം വാഹനങ്ങളും രാജ്ഭവന്റെ പരിസരത്തുണ്ടാകും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...