Connect with us

Hi, what are you looking for?

Exclusive

കെ വി തോമസ് സിപിഎം മുടിപ്പിച്ചു..നാണം കെടുത്തി സിപിഐ

കെ വി തോമസിന്റെ ഇടതുപക്ഷ പ്രവേശനം പാർട്ടിക്ക് ദോഷമായി ഭാവിച്ചു എന്ന് സി.പി.ഐ. എറണാകുളം ജില്ലാസമ്മേളന റിപ്പോർട്ടിൽ വിമർശനം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ തോല്‍വിയുടെ പ്രധാനകാരണങ്ങളിലൊന്നായി സി.പി.ഐ. എടുത്തുകാട്ടുന്നത് തോമസിന്റെ വരവാണ്. ഇടതുമുന്നണിയുടെ മൂല്യാധിഷ്ഠിതരാഷ്ട്രീയത്തിന് എതിരായ നടപടിയായാണ് ജനങ്ങള്‍ കെ വി തോമസിന്റെ വരവിനെ വിലയിരുത്തിയത്. ഇതിനു പിന്നാലെ തനിക്കെതിരെ വന്ന വിമർശനത്തിൽ പ്രതികരിച്ച് കെ വി തോമസ് രംഗത്തെത്തി. തനിക്കെതിരായ വിമർശനത്തിൽ വിഷമമൊന്നും തോന്നിയിട്ടില്ല എന്നാണ് കെ വി തോമസിന്റെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരെ വരെ സിപിഐ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തല്‍ വന്ന സ്ഥിതിക്ക് തന്റെ പേര് പരാമര്‍ശിച്ചതില്‍ വലിയ കാര്യമില്ലെന്നും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.വി തോമസ് പറഞ്ഞു. പാര്‍ട്ടി കമ്മിറ്റി റിപ്പോര്‍ട്ട് അവരുടെ ആഭ്യന്തര പ്രശ്‌നമാണ് എന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പ്രധാന കാരണങ്ങളിലൊന്ന് താൻ ഇടതുപക്ഷത്തേക്ക് വന്നതാണെന്ന സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കവേ അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ നിന്നും അഭിപ്രായഭിന്നതയെത്തുടന്ന് സിപിഎമ്മിലെത്തിയ കെ വി തോമസ് വന്ന പാടെ പിണറായി സ്തുതികൾ പാടിക്കൊണ്ടായിരുന്നു തുടക്കം തന്നെ. തൃക്കാക്കരയിലെ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ എത്തിയ കെ.വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചിരുന്നു. പ്രതിസന്ധികളെ നേരിട്ട് സംസ്ഥാനത്തെ മുമ്പോട്ട് നയിക്കാന്‍ കരുത്തുള്ള ജനനായകര്‍ക്ക് മാത്രമേ കഴിയൂവെന്നും അത് പിണറായി വിജയന് കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ വന്ന പാടെയുള്ള ആഘോഷങ്ങളും അകമ്പടികളുമെല്ലാം കെട്ടടങ്ങാൻ അധികം സമയം വേണ്ടി വന്നിരുന്നില്ല. കോൺഗ്രസിനെ തള്ളി സിപിഎമ്മിലെത്തിയ തോമസിന് പിന്നീടങ്ങോട്ട് അവഗണനകളുടെ ഘോഷയാത്ര തന്നെയായിരുന്നു. കെ.പി.സി.സി വിലക്ക് ലംഘിച്ച് കണ്ണൂർ പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന് പിന്നാലെയായിരുന്നു കെ വി തോമസിനെ കോൺഗ്രസ് കൈവിട്ടത്. അതിനു പിന്നാലെ പല കോണിൽ നിന്നും കെ വി തോമസിനെതിരെ നിരവധി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉയരുകയുണ്ടായി. എന്തായാലും ഇപ്പോൾ സിപി ഐ പരസ്യമായി കെ വി തോമസിനെ തള്ളിയതോടെ നാണക്കേട് മറയ്ക്കാൻ പെടാ പാട് പെടുകയാണ് കെ വി തോമസ്. തോമസ് വന്നതോടെ സിപിഎം മുടിഞ്ഞു എന്ന് പറയാതെ പറഞ്ഞ സിപിഐ റിപ്പോർട്ടിൽ തൃക്കാക്കര തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് വിശദമായി പ്രദിപാദിച്ചിട്ടുണ്ട്.
എന്ത് സംഭവിച്ചാലും കെ-റെയില്‍ നടപ്പാക്കുമെന്ന് പ്രചാരണം നടത്തിയതും സഭ നിര്‍ദേശിച്ച ആളാണ് സ്ഥാനാര്‍ഥിയെന്ന പ്രചാരണവും തോൽവിക്ക് കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പരാമർശമുണ്ട്.
സി.പി.ഐ. ജില്ലാനേതൃത്വം മുന്‍കൈയെടുത്തു നടത്തിയ ഡി.ഐ.ജി. ഓഫീസ് മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജ് ഉണ്ടായ സംഭവത്തില്‍ അത് ബോധപൂര്‍വം സൃഷ്ടിച്ചതാണെന്ന് പാര്‍ട്ടിനേതൃത്വത്തിന് പരാതി നല്‍കിയതിനെയും സംസ്ഥാന സെക്രട്ടറി ഇതുസംബന്ധിച്ച് നടത്തിയ പ്രതികരണത്തെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.


എല്ലവകുപ്പുകളുടെയും നിയന്ത്രണവും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നിയമനവും മുഖ്യമന്ത്രിയും സി.പി.എമ്മും തിരുമാനിച്ചാണ് നടത്തുന്നത്. സില്‍വര്‍ലൈന്‍ പദ്ധതി ഇടതുമുന്നണി അംഗീകരിച്ചതാണെങ്കിലും അത് നടപ്പാക്കാന്‍ ശ്രമിച്ച മാര്‍ഗം പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നതായിരുന്നു. സി.പി.ഐ. മന്ത്രിമാരുടെ വകുപ്പില്‍ റവന്യൂവകുപ്പിനെക്കുറിച്ചാണ് ജനങ്ങള്‍ക്ക് ഏറെ പരാതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ, കെ-റെയില്‍ നടപ്പാക്കുമെന്ന് ശക്തമായ പ്രചാരണം നടത്തിയതും തോല്‍വിക്ക് കാരണമായെന്ന് സി.പി.ഐ. കുറ്റപ്പെടുത്തുന്നു. തൃക്കാക്കരയിലെ സ്ഥാനാര്‍ഥി സഭ നിര്‍ദശിച്ച ആളാണെന്ന പ്രചാരണവും തിരിച്ചടിക്ക് കാരണമായെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. സി.പി.ഐ. ജില്ലാ നേതൃത്വം മുന്‍കൈയെടുത്തു നടത്തിയ ഡി.ഐ.ജി. ഓഫീസ് മാര്‍ച്ചിനുനേരേ ലാത്തിച്ചാര്‍ജ് ഉണ്ടായ സംഭവത്തില്‍, അത് ബോധപൂര്‍വം സൃഷ്ടിച്ചതാണെന്ന് പാര്‍ട്ടിനേതൃത്വത്തിന് പരാതി നല്‍കിയതിനെയും സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രന്‍ ഇതുസംബന്ധിച്ച് നടത്തിയ പ്രതികരണത്തെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...