Connect with us

Hi, what are you looking for?

Exclusive

സിൽവർ ലൈനിൽ മെട്രോ മാൻ ഭയക്കുന്ന ആ 7 രഹസ്യങ്ങൾ പുറത്ത്

എന്ത് കൊണ്ട് താൻ സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നു എന്ന് തുറന്നു പറഞ്ഞ് മെട്രോമാൻ ഇ ശ്രീധരൻ. സിൽവർ ലൈൻ പദ്ധതിയെ പ്രതികൂലിക്കാൻ തന്നെ പ്രേരിപ്പിക്കുന്ന 7 പ്രധാന കാരണങ്ങൾ അക്കമിട്ട് നിരത്തി കൊണ്ടാണ് അദ്ദേഹം തൻ്റെ പക്ഷം സാധൂകരിക്കുന്നത്.
തുടക്കം മുതൽ തന്നെ സിൽവർ ലൈൻ കേരളത്തെ മുച്ചൂടും തകർക്കുമെന്ന് വാദിക്കുന്ന ആളാണ് മെട്രോമാൻ ഇ ശ്രീധരൻ. പിണറായിയുടെ ഈ കമ്മീഷൻ റെയിൽ കേരള സംസ്ഥാനത്തെ ഇല്ലാതാകുമെന്നും കേരളത്തിൻ്റെ പരിസ്ഥിതിക്ക് ഒരിക്കലും ഈ പദ്ധതി അനുയോജ്യമല്ല എന്നും അദ്ദേഹം പല കുറി ആവർത്തിച്ചു കൊണ്ടരിക്കുന്നു. എന്നാല് എതിർപ്പുകളെ അവഗണിച്ച് മുന്നോട്ട് പോവുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. ഈ സാഹചര്യത്തിൽ മെട്രോമാൻ തൻ്റെ ആശങ്കകളും ഈ പദ്ധതിക്ക് പിന്നിലെ വസ്തുതകളും ചതികളും നേരിട്ട് കേന്ദ്രത്തെ അറിയിക്കാനുള്ള ശ്രമവും നടത്തുകയുണ്ടായി. തട്ടിക്കൂട്ടിയ ഡി.പി.ആറാണ് കേന്ദ്രത്തിന്റെ അനുമതിക്കായി സമർപ്പിച്ചതെന്നതിനാല് അനുമതി ലഭിച്ചേക്കില്ലെന്നും അദ്ദേഹം കൊല്ലത്ത് വാർത്തസമ്മേളനത്തില് വ്യക്തമാക്കി . അനുമതി ലഭിച്ചാലും ഭേദഗതികൾ വേണ്ടിവരുമെന്നതിനാൽ ഡി.പി.ആര് പരിഷ്കരിക്കാന് മൂന്ന് വര്ഷമെങ്കിലുമെടുക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുണ്ടറ ആസ്ഥാനമായുള്ള വേലുത്തമ്പി സ്മാരക സമിതിയുടെ പുരസ്കാരം ഏറ്റുവാങ്ങാന് എത്തിയതായിരുന്നു അദ്ദേഹം.

എന്തായാലും താൻ കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തിൽ എന്ത് കൊണ്ട് k റെയിൽ വേണ്ട എന്ന് വിശദീകരിക്കുകയാണ് അദ്ദേഹം. പ്രധാനമായും 7 കാര്യങ്ങളാണ് അദ്ദേഹം കാരണമായി ചൂണ്ടിക്കാണിക്കുന്നത്..

ഒന്നാമതായി……

  1. 391 കിലോ മീറ്റർ നിലത്തുകൂടി കടന്നുപോകുന്നതാണ് ഒന്നാമത്തെ പ്രശ്നം. ലോകത്ത് ഒരിടത്തും ഹൈസ്പീഡ് ട്രെയിന് കാര്യമായി നിലത്തുകൂടി ഓടുന്നില്ല. എംബാങ്ക്മെന്റിന്റെ ഭാരം മൂലം മണ്ണ് താഴ്ന്ന് വിള്ളലുണ്ടാകുന്നത് അപകടം വരുത്തും.
  2. പാതയില് ഇരുഭാഗത്തും വരുന്ന മതില് കേരളത്തെ രണ്ടായി വിഭജിക്കും. 800 ഓവർബ്രിഡ്ജുകൾ നിർമിച്ച് പരിഹരിക്കുമെന്നാണെങ്കില് ചെലവ് അതിഭീമമായിരിക്കും.
  3. 140 കിലോമീറ്റര് വയലിലൂടെ കടന്നുപോകുന്നിടത്തെ കൃഷി നശിക്കും. മുറിക്കേണ്ടിവരുന്ന മരങ്ങള്ക്കും കണക്കില്ല. ഒന്നിലധികം അലൈന്മെന്റുകള് പരിശോധിച്ച് മെച്ചപ്പെട്ടത് തിരഞ്ഞെടുത്തില്ല.
  4. 50,000 കോടിയുടെ ചെലവില് മറ്റ് പല ചെലവുകളും ഉള്പ്പെട്ടിട്ടില്ല. പൂര്ത്തിയാക്കാന് 1,25,000 കോടിയെങ്കിലും വേണം. സ്ഥലം എത്ര വേണമെന്ന് കണക്കാക്കിയിട്ടില്ല. ബഫര് സോണ് കണക്കിലില്ല. ഒന്പതിനായിരത്തിന് പകരം ഇരുപതിനായിരം കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടി വരും.
  5. അഞ്ചുകൊല്ലം കൊണ്ട് പൂര്ത്തിയാകില്ല. ഭീകര നാശം വിതയ്ക്കുന്ന പദ്ധതിക്ക് പാരിസ്ഥിതിക പഠനവും അനുമതിയും അനിവാര്യം.
  6. പദ്ധതിക്ക് തത്വത്തിലുള്ള ഭരണാനുമതി മാത്രമാണ് ലഭിച്ചിട്ടുള്ളത്.
  7. ഡി.എം.ആര്.സി നേരത്തെ ഹൈസ്പീഡ് പ്രോജക്ടിനായി നടത്തിയ ട്രാഫിക് സ്റ്റഡിയിലെ അക്കങ്ങള് മാറ്റിയിട്ടതാണ് ഡി.പി.ആര്. ഗുഡ്സ് ട്രെയിന് ഓടിച്ചാല് അറ്റകുറ്റപ്പണി നടക്കില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...