Connect with us

Hi, what are you looking for?

Exclusive

ആർക്കും എന്തും പറയാവുന്ന നാടല്ലെന്ന് പിണറായി

എന്തും പറയാവുന്ന നാടല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയ്ക്ക് ഹാനിയുണ്ടാക്കുന്ന ഒന്നും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പി സി ജോർജിന്റേത് നീചമായ വാക്കുകളാണ്. ഈ നാട്ടിൽ എന്തും വിളിച്ചുപറയാൻ അനുവദിക്കില്ല. വർഗീയ ശക്തികൾക്കെതിരെ നടപടി സ്വീകരിക്കും. വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല. കടവന്ത്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
പിസി ജോർജിനെ അറസ്റ്റ് ചെയ്ത തിരുവനന്തപുരത്തു കൊണ്ട് പോയി. കോടതിസമയമല്ലാത്തതിനാൽ മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കി. മജിസ്‌ട്രേറ്റ് പിസി ജോർജിന് ജാമ്യം അനുവദിച്ചു. ഇത്തരത്തിലുള്ള മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗങ്ങൾ നടത്താൻ പാടില്ല എന്ന കർശന നിർദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്.പക്ഷെ ചിലതിനോട് വേദമോദിയിട്ട് കാര്യമില്ലായെന്ന് നാട്ടിൽ ഒരു ചൊല്ലില്ലേ? അത് തീർത്തും അന്വർഥമായി.അവിടെന്നിറങ്ങിയതി ശേഷം നേരത്തെ പറഞ്ഞിരുന്നതിനെ കുറച്ചുകൂടി കടുപ്പിച്ചു കൊണ്ട് മാധ്യമങ്ങളുടെ മുൻപിൽ സംസാരിച്ചു. ഇത് കേളരമാണ് …ഭരിക്കുന്നത് എൽഡിഎഫ് ആണ്….


എന്തും വിളിച്ചു പറയാവുന്ന ഒരു നാടല്ല നമ്മുടേത്. നമ്മുടെ നാട് അംഗീകരിച്ച സംസ്കാരം മതനിരപേക്ഷതയുടേതാണ്. അതിന് ഹാനിയുണ്ടാക്കുന്ന ഒന്നും അനുവദിക്കില്ലെന്ന ദൃഢമായ സമീപനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഉള്ളത്. ഇതായിരുന്നു കടവന്ത്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ.


എന്നാൽ ഇത് ഒരു വ്യക്തമായ ന്യായീകരണമാണ്. തന്റെ അറിവോടെയാണ് ജോർജിനെ വേട്ടയാടുന്നത് എന്നതിന്റെ ന്യായീകരണം. ഇതിനേക്കാൾ ഗുരുതരമായ മതനിന്ദ നടത്തിയിട്ടുള്ള പലരും ഇവിടെ വിലസിനടക്കുമ്പോൾ ഒരാൾ മാത്രം അറസ്റ്റിലാവുന്നത് എങ്ങനെയാണ്.
ഇവിടെ ആർക്കും എന്തും പറയാൻ സാധിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഒരു കുറ്റസമ്മതമാണ്. അത് തന്നെയാണ് ഇപ്പോൾ ജനങ്ങളും പറയുന്നത്.ഇപ്പോൾ ഇവിടെ ഒരു വിഭവത്തിൽ പെട്ടവർക്കോ ഒരു രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവർക്കോ ചില നിലപാടുകൾ ഉള്ളവർക്കോ മാത്രമേ സംസാരിക്കാൻ അനുമതി ഒള്ളു. ഒരു വിഭാഗത്തിൽ പെട്ടവർ എന്ത് പറഞ്ഞാലും പ്രശ്‌നമാകുന്നത് അങ്ങനെയാണ്. ഇത്തരത്തിലുള്ള വിവേചനം ഇവിടെ നിലനിൽക്കുന്നുണ്ട്. ഇടത്പക്ഷത്തോട് ചേർന്ന് നിൽക്കുന്നവർക്ക് മാത്രം എന്തും പറയാം എന്നാണോ മുഖ്യമന്ത്രി ഉദേശിച്ചത്. അതുകൊണ്ടാണോ ഇടതുപക്ഷത്തിന് എതിര് നിൽക്കുന്നവരെ ഒക്കെ വെട്ടാൻ വരുന്ന പോത്തിനോട് പെരുമാറുന്നത് പോലെ പെരുമാറുന്നത്.


ഇന്ത്യൻ ഭരണഘടനാ ഇന്ത്യയിലെ ഏതൊരു പൗരനും നൽകുന്ന ഒരു മൗലികാവകാശമാണ് അഭിപ്രായ സ്വാതന്ത്യം. മറ്റൊരാളുടെ അവകാശത്തെ ലംഘിക്കാതെ ഉത്തമ ബോധ്യമുള്ള ഒരു കാര്യം പറയാൻ ഇന്ത്യയിൽ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ആർക്കും എന്തും പറയാൻ അവകാശമില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ പിണറായി വിജയം ധരിച്ച വെച്ചിരിക്കുന്നത് എന്താണ് ? കേരളം ഇന്ത്യയുടെ ഭാഗമല്ലേ? അതോ ഭരിക്കുന്നത് എൽഡിഎഫ് ആയത് കൊണ്ട് കേരളത്തിൽ ഇന്ത്യൻ ഭരണഘടനയ്ക്ക് അധികാരമില്ലേ ?

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...