Connect with us

Hi, what are you looking for?

Exclusive

കെ സ്വിഫ്റ്റ് തൂണിനിടയിൽ കുടുങ്ങി .. മന്ത്രി റിയാസ് പെട്ടു…

കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് കോഴിക്കോട് കെഎസ്‌ആർടിസി സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കുടുങ്ങി.
സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കുടുങ്ങിയ വാഹനം പുറത്തെടുക്കാൻ പടിച്ചപണി പതിനെട്ടും പയറ്റിയിട്ടും പുറത്തെടുക്കാനാകാതെ ഊരാകുടുക്കിലായിരിക്കുകയാണ് അധികൃതർ. ബാംഗ്ലൂരിൽ നിന്ന് വന്ന ബസാണ് കെഎസ്‌ആർടിസി സ്റ്റാൻഡിൽ കുടുങ്ങിയത്. ഗ്ലാസ് പൊട്ടിക്കുകയോ തൂൺ മുറിക്കുകയോ ചെയ്യാതെ ബസ് പുറത്തിറക്കാനാകില്ല എന്ന സ്ഥിതിയിലാണ് ഇപ്പോൾ ബസ് ഉള്ളത്. ബസ് പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
തൂണുകൾക്കിടയിൽ ബസ് കുടുങ്ങിയതോടെ ബാംഗ്ലൂരിലേക്ക് ചാർട്ട് ചെയ്‌തെ യാത്രയ്ക്കായി താല്ക്കാലികമായി മറ്റൊരു ബസ് ഏർപാടാക്കിയിരിക്കുകയാണ് കെഎസ്‌ആർടിസി. കോഴിക്കോട് കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന്റെ നിർമിതി അശാസ്ത്രീയമാണ് എന്നത് സംബന്ധിച്ച വലിയ പരാതികൾ ഉയരുന്നതിനിടെയാണ് അതിന് ഉദാഹരണമായി പുതിയ സംഭവം അരങ്ങേറിയിരിക്കുന്നത്.
സാധാരണ കെഎസ്‌ആർടിസി ബസുകൾക്ക് തന്നെ ഇവിടെ പാർക് ചെയ്യുന്നതിനും മറ്റും ഏറെ ബുദ്ധിമുട്ടാണെന്ന ആക്ഷേപം ശക്തമാണ് . കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസുകളിലെ താത്കാലിക ജീവനക്കാരുടെ പരിചയക്കുറവും ഇത്തരം അപകടങ്ങൾക്ക് കാരണമായേന്നും ആരോപണമുയരുന്നു.
നേരത്തെ ചെന്നൈ ഐഐടി നടത്തിയ പഠനത്തിൽ ബസ് സ്റ്റാൻഡ് സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2015ലാണ് കോഴിക്കോട് കെഎസ്‌ആർടിസി സമുച്ചയം നിർമിച്ചത്. ബി ഓ ടി അടിസ്ഥാനത്തിൽ കെ ടി ഡി എഫ് സിയാണ് 76 കോടി രൂപയോളം ചെലവിൽ സമുച്ചയം പണിതത്.
ദിവസവും 1000 കണക്കിന് യാത്രക്കാർ ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. ബസുകൾ നേരാവണ്ണം പാർക് ചെയ്യാനോ യാത്രകാർക്ക് ബസുകളിൽ കയറുന്നതിനോ ഇവിടെ വേണ്ടത്ര സൗകര്യമില്ലെന്ന് യാത്രക്കാർ പരാതി പറയുന്നുണ്ട്. അശാസ്ത്രീയമായ നിർമാണംമൂലം നിരവധി അപകടങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്.

നിർമാണച്ചെലവു കൂട്ടിയും നിലവാരം കുറച്ചും കെട്ടിപ്പൊക്കിയ കെഎസ്ആർടിസി ബസ് ടെർമിനൽ മറ്റൊരു ‘പാലാരിവട്ടം പാലം’ ആയി മാറുമോ എന്ന ആക്ഷേപം ഉയർന്നു വന്നിരുന്നു . 19.73 കോടി രൂപ എസ്റ്റിമേറ്റിൽ തുടങ്ങി 54 കോടിയിൽ എത്തുകയും പിന്നീട് 74.79 കോടിയിൽ പൂർത്തിയാക്കുകയും ചെയ്ത കോൺക്രീറ്റ് സൗധത്തിൽ വേണ്ടത്ര കമ്പി പോലും ഉപയോഗിച്ചിട്ടില്ലെന്നാണ് ചെന്നൈ ഐഐടി സംഘത്തിന്റെ പഠന റിപ്പോർട്ട്. ഒരേസമയം 25 ബസുകളുടെ അറ്റകുറ്റപ്പണി നടത്താനും നൂറോളം ബസുകൾ നിർത്തിയിടാനും സൗകര്യമുണ്ടായിരുന്ന കെഎസ്ആർടിസിയുടെ 3 ഏക്കർ സ്ഥലത്ത് ഇപ്പോഴുള്ളത് 13 നിലകളിലായി 3.28 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കൽമന്ദിരം മാത്രം. ബാക്കി എല്ലാ സൗകര്യങ്ങളും സ്വപ്നം മാത്രമായിരുന്നു.
മൂന്നു തിരഞ്ഞെടുപ്പുകളിൽ വാഗ്ദാനങ്ങളിലും അവകാശവാദങ്ങളിലും നിറഞ്ഞു നിന്നിരുന്നു കെഎസ്ആർടിസി ടെർമിനൽ. ഇത് ബസുകൾക്കു വേണ്ടിയോ യാത്രക്കാർക്കു വേണ്ടിയോ അല്ല നിർമിച്ചിരിക്കുന്നതെന്ന് ഇന്ന് ടെർമിനലിന് അകത്തു പ്രവേശിക്കുന്നവർക്ക് വ്യക്തമാകും. വലിയ തൂണുകൾക്കിടയിൽ ബസ് നിർത്തിയിട്ടാൽ ഒന്നുകിൽ ഡ്രൈവർക്കു പുറത്തിറങ്ങാൻ പറ്റില്ല, അല്ലെങ്കിൽ യാത്രക്കാർക്ക്. ബസുകളെയും യാത്രക്കാരെയും പരമാവധി ഇവിടെനിന്ന് അകറ്റി നിർത്താനുള്ള ചിന്ത 12 വർഷം മുൻപേയുണ്ടായിരുന്നു എന്ന വാദങ്ങൾ ഇപ്പോഴുണ്ടാകുന്നുണ്ട്. ബസ് സ്റ്റാൻഡ് നഗരത്തിൽനിന്ന് പിഴുതെറിഞ്ഞ്, കൂറ്റൻ കെട്ടിടം പൂർണമായും വ്യാപാരസമുച്ചയം ആക്കാനുള്ള നീക്കം നടക്കുന്നു എന്ന ആരോപണങ്ങളും ഒപ്പം ഉയരുന്നുണ്ട്.

കെ എസ് ആർ ടി സി ടെർമിനലിന്റെ ഉത്‌ഘാടന വേളയിൽ എൽ ഡി എഫ് സർക്കാരിനും പൊതുമരാമത്ത് മന്ത്രിയായ പി എ മുഹമ്മദ് റിയാസിനും നേരെ ചോദ്യങ്ങൾ ഉയർന്നിരുന്നു. കോഴിക്കോട്ടെ കെ എസ് ആർ ടി സി ടെർമിനൽ കോംപ്ലക്‌സ് ആലിഫ് ബിൽഡേഴ്‌സിന് നടത്തിപ്പിന് കൊടുത്തത് പൊതുമരാമത്ത് മന്ത്രിയായ പി എ മുഹമ്മദ് റിയാസ് ആയിരുന്നു. 30 വർഷത്തേക്കാണ് കോഴിക്കോട്ടെ കെ എസ് ആർ ടി സി ബസ് ടെർമിനൽ കോംപ്ലക്‌സ് മുക്കം ആസ്ഥാനമായിട്ടുള്ള ആലിഫ് ബിൽഡേഴ്‌സിന് പിണറായി വിജയൻ സർക്കാർ കൈമാറിയത്.
റിയാസിന്റെ നേതൃത്വത്തിൽ നടന്ന ഈ നടപടിയോടെ നിരവധി സൗകര്യങ്ങളാണ് റിയാസ് ഈ ടെർമിനലിന് പിന്നാലെ വാഗ്ദാനം ചെയ്തത്. എന്നാലിപ്പോൾ ബസ് ടെർമിനലിലൂടെ ബസിനു കടന്നു പോകാനാവാത്ത അവസ്ഥയാണ്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോൾ കുടുങ്ങിക്കിടക്കുന്ന കെ സ്വിഫ്റ്റ് ബസ് .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...