Connect with us

Hi, what are you looking for?

Kerala

പിണറായിയുടെ കൊലച്ചതി….പൊട്ടിക്കരഞ്ഞ് നടി ഹൈക്കോടതിയിൽ..

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ചു സർക്കാരിനും വിചാരണക്കോടതിക്കുമെതിരെ അതിജീവിത രംഗത്ത്.
ആദ്യഘട്ടത്തിൽ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സർക്കാർ രാഷ്ട്രീയ തലത്തിൽ ക്രെഡിറ്റ് വാങ്ങിയ ശേഷം പിൻവാങ്ങുകയാണെന്നും പാതിവഴിയിൽ അന്വേഷണം അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.
ആദ്യഘട്ടത്തിൽ നടിക്ക് അനുകൂലമായ നിലാപാടെടുത്ത പിണറായി വിജയൻറെ കൂറുമാറ്റത്തിന് കിട്ടിയ കനത്ത തിരിച്ചറി തെന്നെയായിരുന്നു ഇത്. തന്നെ സർക്കാർ ചതിച്ചു എന്ന ആരോപണമാണ് ഇവിടെ നടി ഉന്നയിച്ചിരിക്കുന്നത്.
അന്വേഷണം തടസ്സപ്പെടുത്തി, പ്രതികളെ സഹായിക്കുന്ന നിലപാട് വിചാരണക്കോടതിയുടെ ഭാഗത്തു നിന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് കൗസർ ഇടപ്പഗത്തിന്റെ ബെഞ്ചിൽ ആണ് ഹർജി . ഇതിനിടെ, ബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ടു നടി മറ്റൊരു അപേക്ഷയും നൽകിയിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ, ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഉള്ളടക്കം അനധികൃതമായി പരിശോധിച്ച് കൃത്രിമം കാണിക്കുകയും പകർത്തുകയും ചെയ്തതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടാണു ഹർജി അതിജീവിതയുടെ ഹർജി.

പ്രതിക്ക് ഉന്നത രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും സിപിഎമ്മുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി എന്നും നടി ആരോപിച്ചു.
എട്ടാം പ്രതിയായ നടൻ ദിലീപും ഭരണമുന്നണിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടു സംശയിക്കുന്നതായി ഹർജിയിൽ വ്യക്തമായി തന്നെ ആരോപിക്കുന്നു. തുടരന്വേഷണം പൂർത്തിയാക്കാൻ പ്രോസിക്യൂഷൻ സമയം നീട്ടി ചോദിച്ചിരുന്നെങ്കിലും ഇപ്പോൾ അന്വേഷണം അവസാനിപ്പിക്കാൻ രാഷ്ട്രീയ ഉന്നതരുടെ ഭീഷണിയുണ്ടെന്നാണു മനസ്സിലാകുന്നത്. പ്രതിയുടെ അഭിഭാഷകർ സാക്ഷികളെ സ്വാധീനിച്ചുവെന്നും തെളിവുകളിൽ തിരിമറി കാട്ടിയെന്നും ആക്ഷേപമുണ്ട്. എന്നാൽ തുടരന്വേഷണം അവരിലേക്ക് എത്താതിരിക്കാൻ രാഷ്ട്രീയ തലത്തിൽനിന്ന് ഉറപ്പു കിട്ടിയെന്നാണ് അറിയുന്നതെന്നു ഹർജിയിൽ പറയുന്നു. ‌അതായത് പതിയുടെ അഭിഭാഷകനായ ബി രാമൻ പിള്ള, പിണറായി സർക്കാരിന് വളരെ വേണ്ടപ്പെട്ട ആളാണ് . ടി പി ചന്ദ്രശേഖരന്റെ മരണത്തിൽ പ്രതികൾക്കായി ഹാജരായതിന്റെ പ്രത്യുപകാരമാണ് സർക്കാർ രാമൻ പിളളയോട് കാണിക്കുന്നതെന്ന ആരോപണവുമായി ചന്ദ്ര ശേഖരന്റെ ഭാര്യ കെ കെ രമ എംഎൽ എ യും രംഗത്തെത്തിയിരുന്നു.
അതുകൊണ്ട് തന്നെ സർക്കാർ തന്നെ ചതിക്കുകയാണെന്നു നടി ആരോപിക്കുന്നു. കൂടാതെ ഹൈക്കോടതിക്കെതിരെയും നടി ആരോപണം ഉന്നയിക്കുകയുണ്ടായി . കേസിലെ പ്രധാന ഡിജിറ്റൽ തെളിവായ മെമ്മറി കാർഡിൽ കൃത്രിമം കാട്ടിയെന്നു വിചാരണക്കോടതിക്കു റിപ്പോർട്ട് കിട്ടിയെങ്കിലും അക്കാര്യം ഹൈക്കോടതിയെ അറിയിക്കാതിരുന്നതു ഗുരുതര വീഴ്ചയാണെന്നു ഹർജിയിൽ ആരോപിക്കുന്നു. റിപ്പോർട്ട് കിട്ടിയത് കോടതി രേഖകളിൽ ഉൾപ്പെടുത്തിയില്ല എന്നും നടി പറഞ്ഞു.
മെമ്മറി കാർഡിൽ കൃത്രിമം കാട്ടിയത് ആരാണ്, കാർഡിലെ വിവരങ്ങൾ എത്ര തവണ പരിശോധിച്ചു, പകർപ്പ് എടുത്തിട്ടുണ്ടോ എന്നെല്ലാം കണ്ടെത്താൻ വിചാരണക്കോടതിയുടെ ഭാഗത്തുനിന്നു ശ്രമം ഉണ്ടായില്ല. മെമ്മറി കാർഡ് ഫൊറൻസിക് ലാബിൽ അയയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ വിചാരണക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനും അനുമതി ലഭിച്ചിട്ടില്ല എന്നും നടി പറഞ്ഞു.

മെമ്മറി കാർഡിൽ കൃത്രിമം നടത്തി പകർപ്പ് എടുത്തതിനെക്കുറിച്ചു തുടരന്വേഷണത്തിന്റെ ഭാഗമായോ പുതിയ കേസ് റജിസ്റ്റർ ചെയ്തോ എന്ന് അന്വേഷിക്കണം എന്ന് നടി ഹർജിയിൽ ആവശ്യമുന്നയിച്ചു . കൂടാതെ ദിലീപ് സറണ്ടർ ചെയ്ത ഫോണുകളിൽ നടന്ന തിരിമറി അന്വേഷിക്കണം. മെമ്മറി കാർഡ് കൂടുതൽ പരിശോധനയ്ക്കു ഫൊറൻസിക് ലാബിൽ അയയ്ക്കുകയും റിപ്പോർട്ട് വരുന്നതു വരെ അന്തിമ റിപ്പോർട്ട് നൽകുന്നതു തടയുകയും വേണം എന്നും നടി പറഞ്ഞു . അന്വേഷണത്തിനു ഹൈക്കോടതിയുടെ നിരീക്ഷണം ഏർപ്പെടുത്തണം എന്നും ഹർജിയിൽ ആവശ്യമുണ്ട്

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...