Connect with us

Hi, what are you looking for?

Exclusive

കേരളത്തിൽ വീണ്ടും രാഷ്ട്രീയ പാർട്ടികളുടെ ലയനം

കേരളത്തിൽ വീണ്ടും രാഷ്ട്രീയ പാർട്ടികളുടെ ലയനം. കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗത്തിൽ നിന്നും പിളർന്ന് രൂപീകൃതമായ കേരള കോൺഗ്രസ്-എസ് എൻ സി പിയിൽ ലയിക്കുന്നത്. നേരത്തെ സ്കറിയ തോമസിന്റെ മരണത്തെ തുടർന്ന് പാർട്ടിയിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്നായിരുന്നു മുതിർന്ന നേതാവ് ആർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ 2021 മാർച്ച് 21 ന് കേരള കോൺഗ്രസ് എസ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചത്. ഇതുവരെ മുന്നണിയുമായി സഹകരിച്ച് പോന്നിരുന്ന പാർട്ടി ഒറ്റക്കെട്ടായാണ് എൻ സി പിയിൽ ലയിക്കാൻ തീരുമാനിച്ചത്. എൽ ഡി എഫിനോടൊപ്പം ഉറച്ചുനിൽക്കുന്നതിനാണ് എൻ സി പിയിൽ ലയിക്കുന്നതെന്ന് കേരള കോൺഗ്രസ് – എസ് നേതാക്കൾ വ്യക്തമാക്കി. സ്കറിയ തോമസ് അനുസ്മരണ വേദിയിൽ വെച്ചായിരുന്നു പാർട്ടിയുടെ നേതൃതല യോഗ തീരുമാനം എസ് സതീഷ് വ്യക്തമാക്കിയത്. 24ന് കൊച്ചിയിൽ നടക്കുന്ന എൻ സി പി കൺവെൻഷനിൽ ലയന പ്രഖ്യാപനമുണ്ടാകും. കഴിഞ്ഞ ദിവസം എൻ സി പി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയുമായി കേരള കോൺഗ്രസ് എസ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ലയനം സംബന്ധിച്ച തീരുമാനമുണ്ടായത്. എൻ സി പി ദേശീയ അധ്യക്ഷൻ ശരത് പവാറിൻറെ സാന്നിധ്യത്തിലാണ് 24 ന് കൊച്ചിയിൽ എൻ സി പി കൺവെൻഷൻ നടക്കുന്നത്. ലയന തീരുമാനം ഇടത് മുന്നണി നേതൃത്വത്തെ അറിയിച്ചതായും കേരള കോൺഗ്രസ് സോഷ്യലിസ്റ്റ് നേതാക്കൾ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് എസ് നേതൃത്വത്തിലെ വലിയൊരു വിഭാഗവും എൻ സി പിയിൽ ലയിച്ചിരുന്നു. കോൺഗ്രസ്സ് – എസ് മുൻ ജില്ലാ പ്രസിഡന്റ് സി.സത്യചന്ദ്രൻ ജില്ലാ ജില്ലാസെക്രട്ടറിമാരായ സി.രാമകൃഷ്ണൻ മാസ്റ്റർ, പി കെ.ബാലകൃഷ്ണ കിടാവ് , യൂത്ത് കോൺഗ്രസ്സ് – എസ് ജില്ലാ ജനറൽ സെക്രട്ടറി പി.വി.സജിത്ത്, ബ്ലോക്ക് ഭാരവാഹികളായ പി.വി.വിജയൻ, സി.കെ.അശോകൻ, പി.വി.അശോകൻ, മൂഴിക്കൽ ചന്ദ്രൻ, എ.വത്സരാജ്, എം.പി.രാഘവൻ, ചെറിയാവി രാജൻ, മണ്ഡലം പ്രസിഡന്റുമാരായ എസ്.വി.റഹ്‌മത്തുള്ള, എൻ.പി.രവീന്ദ്രൻ, കെ.വി.നാണു, പി.എം.മൊയ്തീൻ കുട്ടി, എവി ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ളവാണ് കോൺഗ്രസ് എസ് വിട്ട് എൻ സി പിയിൽ ലയിച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...