Connect with us

Hi, what are you looking for?

Exclusive

ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യാൻ ഇ ഡി എത്തുന്നു … സുപ്രീം കോടതി പിടിമുറുക്കി

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയ്ക്ക് സുപ്രീംകോടതി നോട്ടീസ്. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ബംഗളൂരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ ആണ് സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. കള്ളപ്പണ ഇടപാടിൽ ബിനീഷിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് ഇ ഡി സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. കള്ളപ്പണ – മയക്കുമരുന്ന് ഇടപാട് കേസുകളിൽ ബിനീഷ് കോടിയേരി അറസ്റ്റിലാവുന്നത് 2020 ഒക്ടോബര് 29 നാണ് .പിന്നീട് നീണ്ട ഒരു വർഷത്തിന് ശേഷമാണ് ബിനീഷ് കോടിയേരിക്ക് കർശന ഉപാധികളോടെ കർണാടക ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്. ശേഷം കേരളത്തിലെത്തിയ ബിനീഷ് കോടിയേരി പി സി ജോർജിന്റെ മകനായ ഷോൺ ജോർജിനൊപ്പം അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി എന്ന വാർത്തകൾ പുറത്ത് വരുകയുണ്ടായി. എന്നാൽ തുടർന്ന് അഞ്ചു മാസത്തിനു ശേഷം കേസിൽ ഇ ഡി സുപ്രീം കോടതിയെ സമീപിക്കുകയും ജാമ്യം റദ്ദാക്കണമെന്നാവശ്യം ഉന്നയിക്കുകയും ചെയ്തു. പ്രശസ്ത അഭിഭാഷകനായ മുകേഷ് കുമാർ മോറോറി ആണ് ഇ ഡി ക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. ഈ കേസിലെ നാലാം പ്രതിയായ ബിനീഷ് കോടിയേരിക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നാണ് മുകേഷ് കുമാർ മോറോറി കോടതിക്ക് മുന്നിൽ ഉയർത്തിയ പ്രധാന വാദം . രണ്ടാമതായി സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് ബിനീഷ് നൽകുന്ന മറുപടി തൃപ്തികരമല്ല എന്നതും ബിനീഷിനെതിരെ ഇ ഡി യുടെ അഭിഭാഷകൻ ഉയർത്തിക്കാട്ടുന്നു. മാത്രമല്ല കേസിൽ ഇനിയും പലരെയും ചോദ്യം ചെയ്യാനുണ്ട് . അതിനാൽ തന്നെ ബിനീഷിനു ഈ സാഹചര്യത്തിൽ ജാമ്യം നൽകിയത് കേസിനെ ഗുരുതരമായി ബാധിക്കും എന്നും ഇ ഡി ആശങ്കപ്പെടുന്നു. ബാങ്ക് അക്കൗണ്ടുകളില്‍ കള്ളപ്പണം ഇല്ലെന്നും, പച്ചക്കറി, മല്‍സ്യ കച്ചവടത്തില്‍ നിന്നുള്ള പണമാണ് അക്കൗണ്ടില്‍ ഉള്ളതെന്നുമായിരുന്നു കര്‍ണാടക ഹൈക്കോടതിയില്‍ ബിനീഷിന്റെ വാദം. ഒന്നാം പ്രതിയായ അനൂപ് മുഹമ്മദുമായി ബിനീഷ് നടത്തിയ പണമിടപാടാണ് ബിനീഷിനെതിരായ കേസിനുള്ള ആധാരം തന്നെ. 2012 മുതൽ ഈ പ്രതികൾ തമ്മിൽ പണമിടപാട് നടന്നതായി ഇ ഡി കണ്ടെത്തിയ കാര്യമാണ്. മുഹമ്മദ് അനൂപിനെ ബിനീഷ് കോടിയേരി 80 ദിവസത്തിനിടെ 78 തവണ വിളിച്ചതിന്റെ രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു. മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്കാണ് ഇരുവരും തമ്മിൽ 78 തവണ ഫോണിൽ ബന്ധപ്പെട്ടതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അനൂപ് അറസ്റ്റിലാകുന്നതിന് രണ്ട് ദിവസം മുൻപ്, ആഗസ്റ്റ് 19ന് മാത്രം 5 തവണയാണ് ഇരുവരും വിളിച്ചത്.
കൂടാതെ ആദായ നികുതിയിലും ബിനീഷ് ചെയ്തു കൂട്ടിയ തിരിമറികൾ വ്യക്തമായതാണ്. ഇത്തരത്തിൽ രാജ്യ ദ്രോഹക്കുറ്റം ചെയ്ത ബിനേഷിന്റെ ജാമ്യം റദ്ദു ചെയ്യണമെന്നാണ് ഇ ഡി മുന്നോട്ടു വെയ്ക്കുന്ന ആവശ്യം.
എന്തായാലും സുപ്രീം കോടതി ഇടപെട്ട പശ്ചാത്തലത്തിൽ എത്രയും കോടിയേരി ബാലകൃഷ്ണന് മകനെ രക്ഷിച്ചെടുക്കാൻ അത്ര എളുപ്പമായിരിക്കില്ല എന്ന് തന്നെ വിലയിരുത്തപ്പെടുകയാണ് .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...