Connect with us

Hi, what are you looking for?

Exclusive

കോടിയേരിയും പിണറായിയും ജയിലിലേക്ക് … ആൾമാറാട്ടം നടത്തി വിലയാധാരം

മുഖ്യമന്ത്രി തറക്കല്ലിട്ടത് നിയമപരമായി എപ്പോൾ വേണമെങ്കിലും വിലയാധാരം റദ്ദാവുന്ന വസ്തുവില്‍; പാര്‍ട്ണര്‍ഷിപ്പ് ഡീലിന്റെ ഭാഗമല്ലാത്തവര്‍ ആധാരത്തില്‍ ഒപ്പിട്ടത് ആള്‍മാറാട്ടം; 6.2 കോടിക്ക് പിന്നിലെ ഭൂമി വാങ്ങലില്‍ നിറയുന്നത് ജാമ്യമില്ലാ കുറ്റം; കണ്ണായ ഭൂമിയിലെ സിപിഎം കെട്ടിടം പണിയില്‍ ദുരൂഹത കണ്ട് വിഡി സതീശന്‍; തൃക്കാക്കരയില്‍ ഭൂമി വാങ്ങല്‍ വിവാദവും

കേരളം തകര്‍ന്നാലും വേണ്ടില്ല വികസനത്തിന്റെ മറവില്‍ കമ്മീഷന്‍ മാത്രമാണ് സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ലക്ഷ്യം.

സിപിഎം ഓഫീസ് കെട്ടിട നിർമാണത്തിനായി തിരുവനന്തപുരത്ത് വാങ്ങിയ സ്ഥലത്തിന് പിന്നിലെ ദുരൂഹതകൾ പുറത്ത് വരുന്നു.
തിരുവനന്തപുരത്തെ കണ്ണായ ഭൂമിയിലാണ് സിപിഎമ്മിന് പുതിയൊരു ഓഫീസ് കെട്ടിടം കൂടി ഉയരുന്നത് .

സര്‍ക്കാരിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാധ്യമങ്ങള്‍ക്കായി എഴുതിയ ലേഖനത്തിലെ വാചകങ്ങളാണ് ഇത്. ഇതോടെ ആ ഭൂമിയിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹത്തിലേക്ക് എത്തും.

സിപിഎം സംസ്ഥാന സമിതിയുടെ പുതിയ ആസ്ഥാന മന്ദിരം ഉയരുന്നതും ഭരണ തുടര്‍ച്ചയുടെ അധികാര ഗര്‍വ്വില്‍ കെട്ടി ഉയര്‍ത്തുന്ന ആഡംബര കെട്ടിടത്തിലാണെന്ന സംശയമാണ് ഇപ്പോൾ ഉയർന്നു വരുന്നത് . എങ്ങനെ ഭൂമി കച്ചവടം നടത്താന്‍ പാടില്ലെന്നതിന്റെ ഉത്തമോദാഹരണങ്ങള്‍ ആണ് ഈ ഇടപാടിൽ നടന്നിട്ടുള്ളത് മുഴുവൻ. ഭരണ തുടര്‍ച്ചയുടെ അഹങ്കാരം നിഴലിക്കുന്നുന്നതാണ് ഈ വസ്തു ഇടപാട് എന്നതാണ് സത്യം.

ഈ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണവും വിവര ശേഖരണവും തെളിയിക്കുന്നത് ഈ വിലയാധാരം പോലും അസാധുവാണെന്നതാണ്. ഇതിലുപരി ഉദ്യോഗസ്ഥ തലത്തില്‍ പോലും അട്ടിമറികള്‍ നടത്തിയാണ് ആധാരം രജിസ്റ്റര്‍ ചെയ്തത്. അര്‍ഹതയുള്ളവരല്ലെ ഭൂമി സിപിഎമ്മിന് വിലയാധാരമായി നല്‍കുന്നതെന്നും അന്വേഷണത്തില്‍ സൂചന കിട്ടുന്നു. എപ്പോള്‍ വേണമെങ്കിലും നിയമപരായി റദ്ദാക്കാന്‍ സാധ്യതയുള്ളതാണ് ഇപ്പോള്‍ സിപിഎമ്മിന്റെ പേരില്‍ എഴുതി നല്‍കിയ വിലയാധാരം. ഈ വസ്തുവിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടതെന്നതാണ് വസ്തുത. ഉദ്യോഗസ്ഥരുടെ സര്‍ക്കാരിനോടുള്ള ഭയം മുതലെടുത്ത് നടത്തിയ ആധാരം. ഇതിന് പിന്നിലെ കള്ളക്കളികളാണ് ഇപ്പോൾ പുറത്ത് വരുന്നത് .

34 പേരില്‍ നിന്നാണ് ആറരക്കോടി രൂപ പ്രമാണത്തില്‍ രേഖപ്പെടുത്തി 31.95 സെന്റ് സ്ഥലം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. ഓഗസ്റ്റിലായിരുന്നു തിരുവനന്തപുരം സബ് റജ്‌സ്ട്രാര്‍ ഓഫീസില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തത്. എകെ ജി സെന്റിലായിരുന്നു പ്രമാണം. ഇക്കാര്യം ആധാരത്തിലും വ്യക്തമാണ്. അതിനും വ്യവസ്ഥയുണ്ട്. രോഗികള്‍ക്കും മറ്റും ഫീസടച്ച്‌ ഇങ്ങനെ വാസസ്ഥലത്ത് രജിസ്ട്രാറെ കൊണ്ടു വന്ന് ആധാരം രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ ആരെല്ലാം രജിസ്‌ട്രേഷന് എത്തിയതെന്നത് ഇനിയും ആര്‍ക്കും അറിയില്ല. ഒരു വസ്തുത പോലും പുറത്തു പോകാതിരിക്കാനുള്ള മുന്‍കരുതല്‍ സിപിഎം എടുത്തിരുന്നു. അതാണ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം വ്യക്തമാക്കുന്നത്.
പ്രമാണം അടക്കം തയ്യാറാക്കിയത് തിരുവനന്തപുരത്തെ പ്രമുഖനായ സിപിഎം അഭിഭാഷകനായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഏതാനും അഭിഭാഷകരായിരുന്നു കച്ചവടത്തിന് നേതൃത്വം നല്‍കിയത്. രജിസ്റ്റര്‍ ചെയ്യേണ്ട ജോയിന്റെ സബ് രജിസ്റ്റാറുമായി ഈ സംഘം നിരന്തരം ചര്‍ച്ച നടത്തി. ഈ ഉദ്യോഗസ്ഥനാണ് ഈ പ്രമാണം എഴുത്തിന് വേണ്ട നടപടിക്രമം എല്ലാം പൂര്‍ത്തിയാക്കിയത്. എന്നാല്‍ പ്രമാണത്തിലെ പാകപിഴകള്‍ ഈ ഉദ്യോഗസ്ഥന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ തന്ത്രപരമായി ഇയാള്‍ എല്ലാ ചര്‍ച്ചകള്‍ക്കും മുന്നില്‍ നിന്നെങ്കിലും ആധാരം രജിസ്റ്റര്‍ ചെയ്യുകയെന്ന ജോലിയില്‍ നിന്ന് തന്ത്രപരമായി ഒഴിവായി.

തുടക്കത്തിലെ നടപടിക്രമങ്ങളെല്ലാം ഇയാളുടെ നേതൃത്വത്തിലാണ് അനൗദ്യോഗികമായി നടന്നത്. എന്നാല്‍ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് ഈ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം വന്നു. പകരം മറ്റൊരു ഉദ്യോഗസ്ഥനെത്തി. എല്ലാം താന്‍ നോക്കിയിട്ടുണ്ടെന്നും രജിസ്‌ട്രേഷന്‍ മാത്രം നടത്തിയാല്‍ മതിയെന്നും പകരമെത്തിയ ഉദ്യോഗസ്ഥനോട് നിര്‍ദ്ദേശിച്ചായിരുന്നു മടക്കം. രജിസ്‌ട്രേഷന്‍ വകുപ്പിലെ പൊന്മുട്ടി ഇടുന്ന സീറ്റിലെത്തിയ ഈ ഉദ്യോഗസ്ഥന്‍ സമ്മര്‍ദ്ദത്തിലുമായി. അങ്ങനെ വാസ സ്ഥല രജിസ്‌ട്രേഷന്‍ നടന്നു.

കോടിയേരി ബാലകൃഷ്ണന്‍ സിപിഎമ്മിന്റെ സെക്രട്ടറിയായിരുന്നില്ല അന്ന്. കേരളത്തില്‍ എല്ലാവര്‍ക്കും അതറിയാം. അവധിയിലാണെന്നായിരുന്നു വയ്പ്. വി എസ് വിജയരാഘവനായിരുന്നു ആ സമയം ആക്ടിങ് സെക്രട്ടറി. എന്നാല്‍ സിപിഎമ്മിന്റെ ആസ്ഥാനത്തെത്തിയ ജോയിന്റെ സബ് രജിസ്ട്രാര്‍ക്ക് മുമ്ബിലേക്ക് സിനിമാ സ്റ്റൈലില്‍ കടന്നു വന്നത് സാക്ഷാല്‍ കോടിയേരിയായിരുന്നു. കോടിയേരിയെ കണ്ട സബ് രജിസ്ട്രാര്‍ പിന്നെ ഒന്നും ആലോചിക്കാതെ ഭയന്ന് വിറച്ച്‌ രജിസ്‌ട്രേഷന്‍ നടത്തി. അങ്ങനെ ആ വസ്തു സിപിഎമ്മിന്റെ പേരിലായി. പേരിലാക്കി എന്നതാണ് വസ്തുത.

എകെജി സെന്ററിലായിരുന്നു പ്രമാണം എഴുതിയത്.
1967ല്‍ പൂട്ടേണ്ട സ്ഥാപനത്തിന് കച്ചവടം നടത്താനാകുമോ? നിയമ കുരുക്കായാല്‍ ആധാരം അസാധുവാകും? ഇന്ദിരയുടെ പരാതി തീര്‍പ്പാക്കാതെ രജിസ്‌ട്രേഷന്‍ നടത്താമോ? എന്നീ ചോദ്യങ്ങളാണ് ഈ വസ്തു ഇടപാടിനെ സംശയത്തില്‍ നിര്‍ത്തുന്നത്. തുടര്‍ഭരണം നേടിയതിന് പിന്നാലെയാണ് സിപിഎം പുതിയ ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ തീരുമാനം എടുത്തത്. ഇതിന് വേണ്ടിയാണ് പാര്‍ട്ടി ആസ്ഥാനമായ തിരുവനന്തപുരം പാളയത്തെ എകെജി സെന്ററിന് എതിര്‍വശത്ത് 32 സെന്റ് സ്ഥലം വാങ്ങിയത്. 6.4 കോടി രൂപയാണ് പ്രമാണത്തില്‍ രേഖപ്പെടുത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ തിരുവനന്തപുരം സബ് രജിസ്റ്റ്രാര്‍ ഓഫിസില്‍ 2391/2021 നമ്ബറിലാണ്് സ്ഥലം രജിസ്റ്റര്‍ ചെയ്തത്. ബ്ലോക്ക് നമ്ബര്‍ 75; റീസര്‍വേ നമ്ബര്‍ 28. മൊത്തം 34 പേരില്‍നിന്നായാണ് 31.95 സെന്റ് സ്ഥലം വാങ്ങിയത്.

എകെജി സെന്ററിനു മുന്നില്‍നിന്ന് എംജി റോഡിലെ സ്പെന്‍സര്‍ ജംക്ഷനിലേക്കുള്ള ഡോ. എന്‍.എസ്.വാരിയര്‍ റോഡിന്റെ വശത്താണു സ്ഥലം. സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയില്‍ നിലവിലെ എകെജി സെന്റര്‍ പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന ആരോപണം ഏറെക്കാലമായുണ്ട്. എകെജി പഠനഗവേഷണ കേന്ദ്രത്തിനായാണ് കേരള സര്‍വകലാശാല വളപ്പില്‍ നിന്ന് എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1977 ല്‍ 34 സെന്റ് സ്ഥലം പതിച്ചുനല്‍കുന്നത്. പഠനഗവേഷണ കേന്ദ്രത്തിന്റെ ചുമതലയുള്ള നേതാക്കള്‍ എകെജി സെന്റര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തനം തുടങ്ങിയതോടെ ഇത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസായി മാറുകയായിരുന്നു.
എന്നാല്‍ സിപിഎം ആസ്ഥാന മന്ദിരമെന്നോ സംസ്ഥാന കമ്മിറ്റി ഓഫീസെന്നോ ഒരു ബോര്‍ഡുപോലുമില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ് സിപിഎം പുതിയ വസ്തു വാങ്ങിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...