Connect with us

Hi, what are you looking for?

Exclusive

ഇന്ത്യ ലോകത്തിന്റെ പുതിയ പ്രതീക്ഷ’യെന്ന് പ്രധാനമന്ത്രി; പ്രസ്താവന ജനജീവിതം ദുസ്സഹമായിരിക്കെ

രാജ്യത്ത് സാധാരണക്കാരുടെ ജീവിതം താറുമാറായിക്കൊണ്ടിരിക്കെ ലോകത്തിന്റെ പുതിയ പ്രതീക്ഷ ഇന്ത്യയിലാണെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൈനംദിന ജീവിതത്തിലെ പ്രാഥമിക വസ്തുക്കളുടെയുൾപ്പെടെ വില കുത്തനെ ഉയർത്തുകയും, വർഗീയ കലാപങ്ങൾ കൊണ്ട് രാജ്യത്തെ ക്രമസമാധാനം നശിക്കുകയും ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
ഗുജറാത്തിലെ കുന്ദൽധാമിലെയും കരേലിബാഗിലെയും ശ്രീ സ്വാമിനാരായണ ക്ഷേത്രങ്ങൾ സംഘടിപ്പിക്കുന്ന ‘യുവ ശിവിർ’ എന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മഹാമാരിയുടെ കാലത്ത് ലോകമെമ്പാടും വാക്‌സിനുകൾ എത്തിക്കുന്നത് മുതൽ, തകർന്നുപോയ വിതരണശൃംഖലകൾക്കിടയിൽ സ്വയം പര്യാപ്തമായ രാജ്യം നിർമിക്കുമെന്ന പ്രതീക്ഷ വരെ, ആഗോള സംഘർഷങ്ങൾ നിലനിൽക്കേ സമാധാനമുള്ള ഒരു രാജ്യം സൃഷ്ടിക്കുന്നതു വരെ, ഇന്ത്യ ലോകത്തിന് പ്രതീക്ഷയാണ്,’- മോദി പറഞ്ഞു.
‘പുരാതന പാരമ്പര്യങ്ങളുമായി കൂടിച്ചേർന്ന ഐഡന്റിറ്റിയുള്ള പുതിയ ഇന്ത്യയ്ക്ക് ലോകത്തിന് പുതിയ ദിശ നൽകാൻ സാധിക്കും. വർധിച്ചു വരുന്ന ജനപങ്കാളിത്തം സർക്കാരിന്റെ പ്രവർത്തനത്തിലും സമൂഹത്തിന്റെ ചിന്താഗതിയിലും മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.ഇന്ത്യയിലെ യുവാക്കൾ നയിക്കുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് സംവിധാനമാണ് ഇന്ത്യയിലുള്ളത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില ക്രമാതീതമായി വർധിക്കുകയാണ്.
ബി.ജെ.പി സർക്കാർ അധികാരത്തിലെത്തുമ്പോൾ 405 രൂപയായിരുന്ന സിലിണ്ടറിന് ഇന്ന് 1020 രൂപയിലധികമാണ് വില. വാണിജ്യ സിലണ്ടറിന്റെ വിലയും സർക്കാർ കുത്തനെ ഉയർത്തിയിരുന്നു. പൊതുതെരഞ്ഞെടുപ്പിനിടെ മാത്രമാണ് രാജ്യത്ത് ഇന്ധന വിലയിൽ വർധനവുണ്ടാകാതിരുന്നത്. കഴിഞ്ഞ വർഷംമാത്രം രാജ്യത്തെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില 70 ശതമാനം വർധിച്ചു. പച്ചക്കറികൾക്ക് 20 ശതമാനവും പാചക എണ്ണയ്ക്ക് 23 ശതമാനവും ധാന്യങ്ങൾക്ക് എട്ട് ശതമാനവും വില വർധിച്ചു. ആട്ടയ്ക്ക് 9.15 ശതമാനം വർധിച്ചിട്ടുണ്ട്. വിലവിർധനവിന് പുറമെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വർഗീയ കലാപങ്ങളും നിലനിൽക്കുന്നുണ്ട്. മഥുരയിൽ ഷാഹി ഈദ്ഗാഹിനെതിരെയും വാരണാസിയിൽ ഗ്യാൻവാപി മസ്ജിദിനെതിരെയും ഹിന്ദുത്വ വാദികൾ ആരോപണങ്ങൾ ഉയർത്തിയത് രാജ്യത്തെ ക്രമസമാധാനത്തെ ബാധിച്ചിരുന്നു. ചരിത്ര സ്മാരകമായ കുത്തബ് മിനാറിനെതിരേയും താജ്മഹലിനെതിരേയും ആരോപണം ഉയർന്നിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...