Connect with us

Hi, what are you looking for?

Kerala

തോന്നിവാസങ്ങള്‍ പുലമ്പുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്;പി.സി ജോര്‍ജിന്റെ അറസ്റ്റില്‍ പ്രതികരിച്ച് കെ.ടി ജലീല്‍.

മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ പിന്തുണച്ച് മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ ടി ജലീല്‍. വിദ്വേഷ പ്രസംഗം നടത്തി 24 മണിക്കൂര്‍ കഴിയുന്നതിന് മുന്‍പ് പോലീസ് സ്വമേധയാ കേസെടുത്ത് പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തു. ഇത് തോന്നിവാസങ്ങള്‍ പുലമ്പുന്നവര്‍ക്കുള്ള മുന്നറിയിപ്പാണെന്നും കെ ടി ജലീല്‍ പ്രതികരിച്ചു. വര്‍ഗീയ പ്രചരണത്തില്‍ കേരളത്തെ ഉത്തരേന്ത്യയാക്കാനല്ല ഉത്തരേന്ത്യയെ കേരളമാക്കാനാണ് ശ്രമിക്കേണ്ടതെന്നും കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിദ്വേഷ പ്രസംഗം നടത്തിയതിന്റെ വീഡിയോ വയറലായി 24 മണിക്കൂര്‍ കഴിയുന്നതിന് മുമ്പ് മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ഗവ: ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിനെ വെളുപ്പാന്‍ കാലത്ത് താമസ സ്ഥലത്തു നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. ഇതൊരു മുന്നറിയിപ്പാണ്. ഇത്തരം തോന്നിവാസങ്ങള്‍ പുലമ്പുന്നവര്‍ക്ക്.ഓരോരുത്തര്‍ക്കും അവനവന്റെയും അവരുടെ വിശ്വാസത്തിന്റെയും മഹത്വങ്ങള്‍ പറയാം. അത് സഹോദര മതസ്ഥരെ അപമാനിച്ച് കൊണ്ടും ഇകഴ്ത്തിക്കൊണ്ടും ആകാതെ നോക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം.
വര്‍ഗീയ പ്രചരണത്തില്‍ കേരളത്തെ ഉത്തരേന്ത്യയാക്കാനല്ല ഉത്തരേന്ത്യയെ കേരളമാക്കാനാണ് ശ്രമിക്കേണ്ടത്. എല്ലാവരില്‍ നിന്നും നന്‍മയെ നമുക്ക് പകര്‍ത്താം. തിന്മയെ നിരാകരിക്കുകയും ചെയ്യാം.
പിണറായി വേറെ ലെവലാണ്. കേരളവും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...