Connect with us

Hi, what are you looking for?

Health

എയിംസ് :അനുമതി കാത്ത് കേരളം; അനുമതി ലഭിച്ചാല്‍ പദ്ധതി നടപ്പിലാക്കുക കോഴിക്കോട്.

തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) കേരളത്തില്‍ സ്ഥാപിക്കാന്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ അനുമതി കേന്ദ്ര ആരോഗ്യമന്ത്രാലയം തേടിയ സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കി സംസ്ഥാനസര്‍ക്കാരും.കോഴിക്കോട് കിനാലൂരില്‍ ആയിരിക്കും പദ്ധതി നടപ്പിലാക്കുക .വ്യവസായപാര്‍ക്കിനായി മുന്‍പ് റവന്യൂവകുപ്പ്, കെ.എസ്.ഐ.ഡി.സി.ക്ക് കൈമാറിയ 153.46 ഏക്കര്‍ ഭൂമി തിരിച്ചുകൊടുക്കാന്‍ വ്യവസായവകുപ്പ് ഉത്തരവായി. റവന്യൂവകുപ്പ് ഭൂമി ആരോഗ്യവകുപ്പിന് കൈമാറും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ പേരിലാകും ഭൂമി നല്‍കുക. കൈമാറുന്ന ഭൂമിയുടെ സ്‌കെച്ചും മഹസര്‍ റിപ്പോര്‍ട്ടും അടക്കം റവന്യൂവകുപ്പ് തയ്യാറാക്കിക്കഴിഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം.

എയിംസിന് അനുമതിനല്‍കണമെന്ന ആവശ്യത്തില്‍ ധനമന്ത്രാലയം നടപടിയെടുത്തുവരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കിനാലൂരില്‍ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യവുമായി കെ. മുരളീധരന്‍ എം.പി. ഈയിടെ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. ബജറ്റ് സമ്മേളനത്തിനിടെ ലോക്സഭയില്‍ ഈ ആവശ്യമുന്നയിക്കുകയും ചെയ്തു.എയിംസ് അനുവദിച്ചാല്‍ സ്ഥാപിക്കുക കിനാലൂരിലാണെന്നും വ്യവസായവകുപ്പിന്റെ കൈവശമിരിക്കുന്ന സ്ഥലം ആരോഗ്യവകുപ്പ് ലഭ്യമാക്കുമെന്നും മന്ത്രി വീണാജോര്‍ജ് കഴിഞ്ഞവര്‍ഷം വ്യക്തമാക്കിയിരുന്നു.

കിനാലൂര്‍, കാന്തലാട് വില്ലേജുകളിലെ ഭൂമി എയിംസ് ഒഴികെയുള്ള ഒരാവശ്യത്തിനും ഉപയോഗിക്കരുതെന്ന വ്യവസ്ഥയോടെയാകും കൈമാറ്റം. എയിംസ് ലഭിച്ചില്ലെങ്കില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം വ്യവസായ വകുപ്പ് നിലനിര്‍ത്തും. ആകെ 153.46 ഏക്കര്‍ ഭൂമിയാകും വ്യവസായവകുപ്പ് കൈമാറുക. 80 ഏക്കര്‍ സ്വകാര്യഭൂമികൂടി ഏറ്റെടുത്ത് നല്‍കാമെന്നാണ് കേരളത്തിന്റെ ശുപാര്‍ശ.കിനാലൂരിനൊപ്പം, തിരുവനന്തപുരത്തെ നെട്ടുകാല്‍ത്തേരി, കോട്ടയം മെഡിക്കല്‍ കോളേജ്, കളമശ്ശേരി എച്ച്.എം.ടി. എന്നിവയും എയിംസ് സ്ഥാപിക്കാനുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ സംസ്ഥാനം ഉള്‍പ്പെടുത്തിയിരുന്നു.എന്നാല്‍ കിനാലൂര്‍ തെരഞ്ഞെടുക്കുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...