Connect with us

Hi, what are you looking for?

Kerala

ആരോപണങ്ങള്‍ നിഷേധിച്ച് വിജയ് ബാബു: ഇവിടെ ഇര ഞാന്‍ ആണ ; മെസേജുകളുടെ 400 ഓളം സ്‌ക്രീന്‍ ഷോട്ടുകള്‍ കൈവശമുണ്ട്. ഈ കേസിനെതിരെ കൗണ്ടര്‍ കേസ് ഫയല്‍ ചെയ്യും.

കൊച്ചി: ലൈംഗികാരോപണ പരാതിക്ക് മറുപടിയുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു. ഫേസ്ബുക്ക് ലൈവിലൂടെയാണ് വിജയ് ബാബുവിന്റെ പ്രതികരണം. ലൈവില്‍ പരാതിക്കാരിയുടെ പേര് ഉള്‍പ്പടെ വെളിപ്പെടുത്തി. ഈ കേസിലെ ഇര താന്‍ ആണെന്നും ഭാര്യയും മകളും അമ്മയും തന്നെ സ്നേഹിക്കുന്നവരുമാണ് തനിക്ക് വലുതെന്നും വിജയ് ബാബു പറഞ്ഞു.

പരാതികാരിയായ പെണ്‍കുട്ടിയെ 2018 മുതല്‍ എനിക്ക് അറിയാം. അഞ്ച് വര്‍ഷത്തോളം ഞാന്‍ അവര്‍ക്ക് ഒരു മെസേജ് പോലും അയച്ചിട്ടില്ല. എന്റെ സിനിമയില്‍ കൃത്യമായി ഓഡിഷന്‍ ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്. മാര്‍ച്ച് മുതല്‍ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്‌ക്രീന്‍ ഷോട്ടുകളും തന്റെ കൈവശമുണ്ട്. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് അവര്‍ ഇങ്ങോട്ട് വരികയായിരുന്നു. എന്നെ കാണാന്‍ വേണ്ടി അവര്‍ ഒത്തിരി വട്ടം എനിക്ക് മെസേജുകള്‍ അയച്ചിരിക്കുന്നു.ഇവിടെ ഇര ഞാന്‍ ആണ്. ഞാന്‍ ഇതിനെതിരേ കൗണ്ടര്‍ കേസ് ഫയല്‍ ചെയ്യും. കൂടാതെ, മാനനഷ്ടക്കേസും ഫയല്‍ ചെയ്യും. ഇത് ചെറിയൊരു കേസ് ആയിരിക്കില്ലെന്നും ലൈവില്‍ വിജയ് ബാബു പറഞ്ഞു.

ഈ കഴിഞ്ഞദിവസമാണ് വിജയ് ബാബുവിനെതിരായ യുവതി എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബലാത്സംഗ കുറ്റം ചുമത്തിയാണ് കേസെടുത്തത്. കേസിന്റെ വിശദാംശങ്ങള്‍ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദ്ധാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റില്‍ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് വിജയ് ബാബുവിനെ ഇതുവരെ ചോദ്യംചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...