Connect with us

Hi, what are you looking for?

Kerala

കാവ്യാ മാധവനെ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകും;അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നിടത്ത് കാവ്യാ മാധവന്‍ ചോദ്യംചെയ്യലിന് ഹാജരാകേണ്ട വിധത്തില്‍ പുതിയ നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം

കാവ്യാമാധവനെ ചോദ്യം ചെയ്യലിന് പുതിയ നോട്ടീസ് നൽകും.കാവ്യയുടെ ബന്ധുക്കളെ ചോദ്യം ചെയ്യാനും ക്രിമീബ്രാഞ്ചിന് തീരുമാനമുണ്ട്.കാവ്യയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യും. വധഗൂഢാലോചനാ കേസിലെ പ്രതി ഹാക്കര്‍ സായ് ശങ്കറിനോട് നാളെ വീണ്ടും ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ചോദ്യം ചെയ്യലിന് പുതിയ നോട്ടീസ് നൽകും.കാവ്യയുടെ ബന്തുക്കൾ ഉൾപ്പടെയുള്ളവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. കോടതി വിധി അനുകൂലമായതോടെ അന്വേഷണം വേഗത്തിലാക്കാനാണ്ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നിടത്ത് കാവ്യാ മാധവന്‍ ചോദ്യംചെയ്യലിന് ഹാജരാകേണ്ട വിധത്തില്‍ പുതിയ നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. മുന്‍പ് രണ്ടു തവണ നോട്ടീസ് നല്‍കിയെങ്കിലും കാവ്യയെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ആദ്യതവണ സ്ഥലത്തില്ല എന്ന മറുപടിയും രണ്ടാംതവണ വീട്ടില്‍ മാത്രമേ ചോദ്യംചെയ്യലിന് തയാറാകൂ എന്ന മറുപടിയുമായിരുന്നു കാവ്യ നല്‍കിയത്.
പ്രതി ഉള്ള സ്ഥലത്ത് വച്ച്‌ സാക്ഷിയുടെ മൊഴി എടുക്കേണ്ടതില്ല എന്ന നിലപാടാകും ക്രൈംബ്രാഞ്ച് ഇനി സ്വീകരിക്കുക. ഇക്കാര്യം വ്യക്തമാക്കിയുള്ള നോട്ടീസ് ഉടന്‍ കൈമാറും. കാവ്യയുടെ മാതാപിതാക്കളുടെയും ഏറ്റവും അടുത്ത ബന്ധുക്കളുടെയും മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഇന്നലെ മൊഴി നല്‍കാനെത്തിയ ഹാക്കര്‍ സായ് ശങ്കറിനോട് നാളെ വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണില്‍നിന്ന് നശിപ്പിച്ച രേഖകള്‍ വീണ്ടെടുക്കുന്നതിന് വേണ്ടിയാണിത്. ദിലീപ് ചികിത്സ തേടിയ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ആശുപത്രിയിലെ ഡോക്ടറെ മൊഴിമാറ്റി പറയാന്‍ നിര്‍ബന്ധിക്കുന്ന ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...