Connect with us

Hi, what are you looking for?

Kerala

കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധന. മെയ് ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍. സിറ്റി ഫാസ്റ്റ മിനിമം 12 രൂപ,ഫാസ്റ്റ് പാസഞ്ചര്‍ 15 രൂപ; സൂപ്പര്‍ ഫാസ്റ്റിന് 22 രൂപ; പുതിയ ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ.

തിരുവനന്തപുരം: പ്രൈവറ്റ് ബസ്സ്, ഒാേട്ടോ ടാക്‌സി നിരക്ക് വര്‍ദ്ധനവിന് പിന്നാലെ കെ.എസ്.ആര്‍.ടി.സി നിരക്കിലും വര്‍ധന ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചുള്ള വിവരങ്ങള്‍ ഗതാഗത മന്ത്രിയുടെ ഓഫിസാണ് പുറത്തുവിട്ടത്. പ്രത്യക്ഷത്തില്‍ വലിയ വര്‍ധനവ് തോന്നില്ലെങ്കിലും ക്യത്യമായി പരിശോധിക്കുമ്പോള്‍ മാത്രമേ വര്‍ധനവുണ്ടാക്കുന്ന പ്രതിസന്ധികള്‍ മനസ്സിലാക്കാന്‍ സാധിക്കുക.മെയ് ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. സൂപ്പര്‍ എക്‌സ്പ്രസ് മുതലുള്ള സൂപ്പര്‍ ക്ലാസ് സര്‍വീസുകളില്‍ മിനിമം ചാര്‍ജ് വര്‍ധന ഇല്ല. നിലവിലെ നിരക്ക് തുടരും. ഓര്‍ഡിനറി ബസുകളില്‍ മിനിമം ചാര്‍ജ് 8 നിന്ന് 10 രൂപയാക്കി. കിലോമീറ്റര്‍ നിരക്ക് 90 പൈസയില്‍നിന്ന് ഒരു രൂപയാക്കി. കുറഞ്ഞ ദൂരം 2.5 കിലോമീറ്റര്‍ എന്നതില്‍ മാറ്റമില്ലെന്നതുമാണ് പുതിയ തീരുമാനം.

സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍നിന്ന് 12 രൂപയായും ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ് ബസുകളില്‍ മിനിമം ടിക്കറ്റ് നിരക്ക് 14 രൂപയില്‍ നിന്നു 15 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. കിലോമീറ്റര്‍ ചാര്‍ജ് 105 പൈസ. സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളില്‍ മിനിമം ചാര്‍ജ് 20 രൂപയില്‍നിന്നു 22 രൂപയായി. കിലോമീറ്റര്‍ നിരക്ക് 108 പൈസ. ലോ ഫ്ളോര്‍ നോണ്‍ എസി ജന്റം ബസുകള്‍ക്കു നിലവിലുള്ള മിനിമം ചാര്‍ജ് 13 രൂപയില്‍ നിന്ന് 10 രൂപയായി കുറച്ചു.

സൂപ്പര്‍ എയര്‍ എക്‌സ്പ്രസിന്റെ കിലോമീറ്റര്‍ നിരക്ക് 2 പൈസ കുറച്ച് മിനിമം സഞ്ചരിക്കാവുന്ന ദൂരം 10 കിലോമീറ്ററില്‍നിന്ന് 15 ആയി കൂട്ടിയതിനാല്‍ നിരക്ക് കുറയുമെന്നാണ് സൂചനകള്‍. സൂപ്പര്‍ ഡീലക്സ് ബസുകളില്‍ മിനിമം ചാര്‍ജ് നിലനിര്‍ത്തി കിലോമീറ്റര്‍ നിരക്കില്‍ 5 പൈസ കുറച്ചു. മള്‍ട്ടി ആക്സില്‍ സെമി സ്ലീപ്പറില്‍ മിനിമം ചാര്‍ജ് നിലനിര്‍ത്തി കിലോമീറ്റര്‍ നിരക്കില്‍ 25 പൈസ കുറച്ചു. ജന്റം ലോ ഫ്ളോര്‍ എസി ബസുകളുടെ കിലോമീറ്റര്‍ നിരക്ക് 12 പൈസ കുറച്ചു. സിംഗിള്‍ ആക്സില്‍ എയര്‍ കണ്ടിഷന്‍ഡ്, ഹൈടെക്ക്, വോള്‍വോ സിംഗിള്‍ ആക്സില്‍ ബസുകളുടെ നിരക്കില്‍ മാറ്റമില്ല. സിറ്റി സര്‍ക്കുലര്‍, സിറ്റി ഷട്ടില്‍ എന്നിവയുടെ നിരക്ക് ഓര്‍ഡിനറിക്ക് തുല്യമാകും.

അതേസമയം ബസ് ചാര്‍ജ് പരിഷ്‌കരിച്ചെങ്കിലും ഫെയര്‍ സ്റ്റേജിലെ അപാകതകള്‍ പരിഹരിച്ചതിനാല്‍ പല റൂട്ടുകളിലും ചാര്‍ജ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാര്‍ക്ക് വലിയ ഭാരമാകാത്ത രീതിയില്‍ നാമമാത്രമായാണ് ചാര്‍ജ് പരിഷ്‌കരിച്ചതെന്ന് ഗതാഗത മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഓര്‍ഡിനറി നിരക്കിന്റെ അനുപാതത്തില്‍ നേരിയ മാറ്റമാണ് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ക്ലാസിലെ ബസുകളില്‍ വരുത്തിയിട്ടുള്ളത്. സൂപ്പര്‍ എക്‌സ്പ്രസ് ബസുകളില്‍ കിലോമീറ്റര്‍ നിരക്ക് 110 പൈസയായി കൂടുമ്പോഴും മിനിമം ചാര്‍ജ് 35 രൂപയായി നില നിര്‍ത്തി സഞ്ചരിക്കാവുന്ന ദൂരം 15 കിലോമീറ്ററായി ഉയര്‍ത്തിയതിനാല്‍ ബസ് ചാര്‍ജില്‍ കാര്യമായ മാറ്റം വരില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.

കെഎസ്ആര്‍ടിസി മിനിമം നിരക്കുകള്‍ (ബ്രാക്കറ്റിലുളളത് പഴയ നിരക്കുകള്‍)

  1. ഓര്‍ഡിനറി 10 (08)
  2. സിറ്റി ഫാസ്റ്റ് പാസഞ്ചര്‍ 12 (10)
  3. ഫാസ്റ്റ് പാസഞ്ചര്‍ 15 (14)
  4. സൂപ്പര്‍ ഫാസ്റ്റ് പാസഞ്ചര്‍ 22 (20)
  5. സൂപ്പര്‍ എക്‌സ്പ്രസ് 28
  6. സൂപ്പര്‍ എയര്‍ എക്‌സ്പ്രസ് 35
  7. സൂപ്പര്‍ ഡീലക്സ് 40
  8. എസി ലക്ഷ്വറി 60
  9. വോള്‍വോ (സിംഗിള്‍ ആക്സില്‍)60
  10. മള്‍ട്ടി ആക്സില്‍100
  11. ജന്റം എസി26
  12. ജന്റം നോണ്‍ എസി10 (13)
  13. എസി സ്ലീപ്പര്‍ 130

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...