Connect with us

Hi, what are you looking for?

World

കോവിഡിനെ കണ്ടെത്താന്‍ പുതിയ സാങ്കേതിക വിദ്യ; കോവിഡ് കണ്ടെത്താനുളള ആപ്പ് അവതരിപ്പിച്ച് ശാസ്ത്ര ലോകം.

കോവിഡിനെ കണ്ടെത്താന്‍ പുതിയ സാങ്കേതിക വിദ്യയുമായി ശാസ്ത്ര ലോകം. കോവിഡ് ബാധിച്ചുവോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്പാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചിരിക്കുന്നത്. റെസ്ആപ്പ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിങ്ങളുടെ ചുമയുടെ ശബ്ദം വിശകലനം ചെയ്താണ് കോവിഡ് ഉണ്ടോ എന്ന് കണ്ടെത്തുന്നത്. ഇത് പരീക്ഷിച്ചപ്പോള്‍ 92 ശതമാനം ആളുകളിലും കോവിഡ്-19 ബാധ കണ്ടെത്തുന്നതില്‍ വിജയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ആഗോളാടിസ്ഥാനത്തില്‍ തന്നെ പടര്‍ന്നുപിടിച്ച ഈ മഹാമാരിയുടെ വ്യാപ്തിയും , ക്രമേണ ഇതൊരു പകര്‍ച്ചവ്യാധിയായി മാറി ഭൂമുഖത്ത് തുടരുമെന്ന പ്രവചനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ നമുക്ക് കൂടുതല്‍ മെച്ചപ്പെട്ട പരിശോധന സംവിധാനങ്ങള്‍ ആവശ്യമാണ്. മാത്രമല്ല, റാപിഡ് ആന്റിജന്‍, പി സി ആര്‍ പരിശോധനകളുടെ മുകളിലുള്ള അമിത ആശ്രിതത്വം അവസാനിപ്പിക്കുകയും വേണം. റെസ്ആപ്പിന്റെ കോവിഡ്-19 ഉപദേശക സമിതി അംഗമായിരുന്ന പ്രൊഫസര്‍ കാതെറിന്‍ ബെന്നെറ്റ് പറയുന്നു.മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഈ ആപ്പിന്റെ പരീക്ഷണത്തിലായി 741 രോഗികളേയായിരുന്നു ഇതിന്റെ ഡവലപ്പര്‍മാര്‍ എന്റോള്‍ ചെയ്തിരുന്നത്. അതില്‍ 446 പേര്‍ കോവിഡ് രോഗികളായിരുന്നു. ഓരോ പങ്കാളിയും അവര്‍ പ്രദര്‍ശിപ്പിച്ചിരുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍വ്വേയ്ക്ക് വിധേയരാവുകയും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത സ്മാര്‍ട്ട്‌ഫോണിലേക്ക് ചുമയ്ക്കുകയും ചെയ്തു.

പരീക്ഷണഫലം പരയുന്നത് 92 ശതമാനം ആളുകളില്‍ കോവിഡ് -19 ന്റെ സാന്നിദ്ധ്യം കൃത്യമായി കണ്ടെത്താന്‍ ഇതിനു കഴിഞ്ഞു എന്നാണ്. അതേസമയം ലാറ്ററല്‍ ഫ്‌ളോ പരിശോധനയില്‍ കണ്ടെത്താനാവുക ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 72 കേസുകളോ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കാത്ത 58 ശതമാനം കേസുകളോ മാത്രമാണ്.തുടര്‍ പരീക്ഷണത്തിന്റെ ഭാഗമായി മറ്റൊരു 1007 പേരില്‍ഈ ആപ്പ് പരീക്ഷിക്കുകയുണ്ടായി. സാധാരണ ചുമ, മറ്റ് ശ്വാസ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍, ന്യുമോണീയ, ശ്വാസനാളത്തിലെ അണുബാധ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ഇത് പരീക്ഷിച്ച്, കോവിഡ് -19 നെ മാത്രമായി ഇതിന് തിരിച്ചറിയാമോ എന്ന് ഉറപ്പിക്കാനായിരുന്നു അത്. ഈ പരീക്ഷണത്തില്‍ റെസ്ആപ്പ് 90 ശതമാനം കൃത്യത പുലര്‍ത്തി എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

കൂടെക്കൂടെ കോവിഡ് പരിശോധന വേണ്ടിവരുന്നിടങ്ങളിലായിരിക്കും ഈ ആപ്പ് ആദ്യഘട്ടത്തില്‍ ഉപയോഗിക്കുക എന്ന് ഡവലപ്പര്‍മാര്‍ പറയുന്നു. യാത്ര, സ്‌പോര്‍ട്‌സ്, വിനോദ പരിപാടികള്‍, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവയിലൊക്കെ ഇത് ഉപയോഗിക്കും. ഉപയോഗിക്കുവാനുള്ള എളുപ്പവും അതുപോലെ ഇതിന്റെ കൃത്യതയും, ലോകം മുഴുവനും ഉള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇത് ഉപയോഗിക്കുവാന്‍ പ്രേരണയാകും എന്നാണ് പ്രൊഫസര്‍ ബെന്നെറ്റ് പറയുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...