Connect with us

Hi, what are you looking for?

Kerala

ഡല്‍ഹിയിലെ കൊവിഡ് വ്യാപനം; മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍, ആറുജില്ലകളിൽ കടുത്ത നിയന്ത്രണം.

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിച്ചതോടെ ഡല്‍ഹിയ്‌ക്ക് സമീപമുള‌ള ആറ് ജില്ലകളിലും സംസ്ഥാന തലസ്ഥാനമായ ലക്‌നൗവിലും പൊതുസ്ഥലത്ത് മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍.
ഇന്ന്മുതലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. ദേശീയ തലസ്ഥാനത്തിന് സമീപത്തുള‌ള പ്രദേശങ്ങളില്‍ ഡല്‍ഹിയിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് ഉറപ്പാണ്. ഇത് മുന്നില്‍ കണ്ടാണ് ഗൗതം ബുദ്ധ് നഗര്‍, ഗാസിയാബാദ്, ഹാപുര്‍, മീറ‌റ്റ്, ബുലന്ദ്ഷഹര്‍, ബാഗ്‌പത്ത് എന്നിവിടങ്ങളിലും ലക്‌നൗവിലുമാണ് നിയന്ത്രണമുള‌ളത്. ഏപ്രില്‍ ഒന്നിനാണ് യുപിയില്‍ മാസ്‌ക് നിയന്ത്രണം മുന്‍പ് പൂര്‍ണമായി പിന്‍വലിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഗൗതം ബുദ്ധ് നഗറില്‍ 65, ഗാസിയാബാദില്‍ 20, ലക്‌നൗവില്‍ 10 വീതം പുതിയ കേസുകള്‍ റിപ്പോ‌ര്‍ട്ട് ചെയ്‌തതോടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിറക്കിയത്. സ്ഥിതിഗതികള്‍ സര്‍ക്കാര്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്. ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടെങ്കിലും ഒഡീഷയില്‍ രോഗം നിയന്ത്രണവിധേയമാണെന്ന് ആരോഗ്യവകുപ്പ് പ്രതികരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2183 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 517 കേസുകളും ഡല്‍ഹിയിലായിരുന്നു. ടിപിആര്‍ 5 ശതമാനമായിരുന്നു. രാജ്യത്ത് കൊവിഡ് മരണവും വര്‍ദ്ധിക്കുന്നതില്‍ ആരോഗ്യ വകുപ്പ് ആശങ്ക അറിയിച്ചിരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 214 കൊവിഡ് മരണങ്ങളാണുണ്ടായത്. ഇതില്‍ 62ഉം കേരളത്തിലായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...