Connect with us

Hi, what are you looking for?

Kerala

മൂന്നുവയസ്സുകാരന്റെ മരണം കൊലപാതകം;അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു .കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛൻ.

പാലക്കാട് : എലപ്പുള്ളിയിൽ മൂന്നു വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി . കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി ചുട്ടിപ്പാറ, വേങ്ങോടി മുഹമ്മദ് ഷാൻ, ആസിയ, ദമ്പതികളുടെ മകനെയാണ് ഇന്നലെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
അബാധാവസ്ഥയിലുള്ള കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്‍റെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതോടെയാണ് അമ്മ ആസിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് അമ്മ പോലീസിന് നൽകിയ മൊഴി. ദീർഘകാലമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ആസിയ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. മകനുള്ള വിവരം ഇയാളെ അറിയിച്ചിരുന്നില്ല. ഈ വിവരം കാമുകനെ അറിയിക്കാതിരിക്കാൻ മകനെ കൊലപ്പെടുത്തി എന്നാണ് ആസിയ മൊഴി നൽകിയത്. ഇന്ന് ആസിയയെ കോടതിയിൽ ഹാജരാക്കും.
സംഭവത്തിൽ കൂടുതൽ ആരോപണവുമായി മരിച്ച കുട്ടിയുടെ മുത്തച്ഛൻ പറഞ്ഞു . കുട്ടിയുടെ ഉമ്മ ഒറ്റയ്ക്കല്ല കൊലപാതകം നടത്തിയതെന്നാണ് മുത്തച്ഛൻ ഇബ്രാഹിം പറയുന്നത്. കുട്ടിയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും .കുട്ടിയുടെ ഉമ്മ ആസിയയുടെ സഹോദരിക്കും അവരുടെ ഭർത്താവിനും കൊലപാതകത്തിൽ പങ്കുണ്ടെന്നും ഇതേക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും മുത്തച്ഛൻ ഇബ്രാഹിം പറയുന്നു.
അതേസമയം, കുട്ടിയുടെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ആസിയയുടെ സഹോദരി ഹാജിറയുടെ പ്രതികരണം. കൊല്ലപ്പെട്ട മുഹമ്മദ് ഷാനിനെ തനിക്ക് അത്രയേറെ ഇഷ്ടമായിരുന്നു. ആസിയക്ക് കുഞ്ഞിനെ വേണ്ട എന്നുണ്ടെങ്കില്‍ താന്‍ വളര്‍ത്തുമായിരുന്നു. കുഞ്ഞിന്റെ കൊലപാതകത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും ഹാജിറ പറഞ്ഞു.
കഴിഞ്ഞദിവസമാണ് മൂന്നുവയസ്സുകാരനായ മുഹമ്മദ് ഷാനിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. മാതാവ് ആസിയയാണ് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. .ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് ആസിയയുടെ ചുട്ടിപ്പാറയിലെ വീട്ടിലെ കിടപ്പുമുറിയില്‍ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് കുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ആസിയയെ ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...