Connect with us

Hi, what are you looking for?

India

ഉത്തര്‍പ്രദേശ് എംഎല്‍സി തെരഞ്ഞെടുപ്പില്‍ തൂത്തുവാരി ബിജെപി;നേടിയത് 170 വോടുകള്‍ മാത്രം.

ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷം, നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും ബിജെപിക്ക് മികച്ച ജയം.ഒഴിവുള്ള 36 ല്‍ 33 സീറ്റിലും ബിജെപി വിജയിച്ചു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന വാരണാസി സീറ്റില്‍ ജയിലില്‍ കിടക്കുന്ന മാഫിയ ഡോണ്‍ ബ്രിജേഷ് സിംഗിന്റെ കുടുംബത്തിന്റെ കുത്തക അവസാനിപ്പിക്കുന്നതില്‍ പാര്‍ടി പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ അന്നപൂര്‍ണ സിംഗ് രണ്ടാം തവണയും വിജയിച്ചു. 345 വോടുകള്‍ നേടിയ എസ്പിയുടെ ഉമേഷ് യാദവിനെ 4,234 വോടുകള്‍ക്കാണ് അവര്‍ പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാര്‍ഥി സുദാമ പട്ടേലിന് 170 വോടുകള്‍ മാത്രമാണ് നേടാനായത്. 1998 മുതല്‍ വാരാണസി സീറ്റില്‍ ബ്രിജേഷിന്റെ കുത്തകയാണ് കാണുന്നത്.
മറ്റ് രണ്ട് സീറ്റുകളായ അസംഗഡ്-മൗ, പ്രതാപ്ഗഡ് എന്നിവിടങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പ്രതാപ്ഗഡില്‍ കുന്ദ എംഎല്‍എ രഘുരാജ് പ്രതാപ് സിംഗ് എന്ന രാജ ഭയ്യയുടെ ബന്ധുവായ ഗോപാല്‍ജി അക്ഷയ് പ്രതാപ് ജനസത്ത ദള്‍ ലോക്താന്ത്രിക് ടികറ്റില്‍ വിജയിച്ചപ്പോള്‍ അസംഗഢില്‍ വിക്രാന്ത് സിംഗ് ‘റിഷു’ ബിജെപി സ്ഥാനാര്‍ഥി അരുണ്‍കാന്ത് യാദവിനെ പരാജയപ്പെടുത്തി.
ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സിലിന് 100 സീറ്റുകളാണുള്ളത്. ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുന്നതോടെ ഉത്തര്‍പ്രദേശിലെ ഇരുസഭകളിലും പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി ബിജെപി ഭൂരിപക്ഷം നേടും. നിലവില്‍ ബിജെപിക്ക് 34, സമാജ്‌വാദി പാര്‍ടിക്ക് 17, ബി എസ് പിക്ക് നാല് എംഎല്‍സിമാരാണുള്ളത്. എസ്പിയില്‍ നിന്ന് ഇത്തവണ ഒരു സ്ഥാനാര്‍ഥി പോലും വിജയിച്ചില്ല. ഫലത്തിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയിച്ച എംഎല്‍എമാരെ അഭിനന്ദിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...