Connect with us

Hi, what are you looking for?

Exclusive

വീണാ ജോർജ് സർക്കാരിന് നാണക്കേട് .. പൂർണ പരാജയമെന്ന് സിപിഎം

ആരോഗ്യമന്ത്രി വീണാ ജോർജ് പൂർണ പരാജയമെന്ന് ചീഫ് സെക്രട്ടറിയുടെ തുറന്നു പറച്ചിൽ . കെർത്തലത്തിലെ ആരോഗ്യ വകുപ്പ് ഏറ്റവും മോശം വകുപ്പെന്ന് ചീഫ് സെക്രട്ടറി കുറ്റപ്പെടുത്തിയതായി പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് . ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് കെ കെ ശൈലജ ടീച്ചറായിരുന്നു കേരളത്തിന്റെ ആരോഗ്യ മന്ത്രി. നിപ്പാ വൈറസ് മുതൽ കൊറോണയുടെ ആദ്യ ഘട്ടങ്ങളെ വരെ എല്ലാം വളരെ ചിട്ടയോടെ കൈകാര്യം ചെയ്ത് പൊതുജന പ്രശംസ എട്ടു വാങ്ങാ ശൈലജ ടീച്ചർക്ക് കഴിഞ്ഞിരുന്നു. പൊതുജനാരോഗ്യ കാര്യത്തില്‍ കേരളത്തിലെ ആരോഗ്യ വകുപ്പു മികച്ചു നിന്നു എന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍.
ചില അഴിമതികളുടെ പേരിൽ ആരോപണങ്ങൾ എട്ടു വാങ്ങേണ്ടി വന്നെങ്കിലും
അതൃപ്തികലെയെല്ലാം തരണം ചെയ്ത് പിടിച്ചു നിൽക്കാൻ ശൈലജ ടീച്ചറുടെ ജന പിന്തുണ അവരെ സഹായിച്ചിരുന്നു .
ചിലകാര്യങ്ങളില്‍ ശൈലജ ടീച്ചര്‍ നടത്തിയ ഇടപെടലുകൾ ജനമനസുകളിൽ ശൈലജ ടീച്ചർക്ക് തകർക്കാനാവാത്ത വിശ്വാസവും സ്നേഹവും നേടിക്കൊടുത്തു . എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതോടെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ശൈലജ ടീച്ചറെ ഒഴിവാക്കി ശ്രീമതി വീണാ ജോർജിനെ ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ട് വന്നു . പുതുമുഖങ്ങളെ ഇറക്കി മന്ത്രിസഭയുടെ മുഖഛായ മാറ്റുന്നു എന്ന പുകമറയിൽ മരുമകന്റെ ആധിപത്യമുറപ്പിക്കുക എന്ന ലക്ഷ്യവും ശൈലജ ടീച്ചറെ ഒതുക്കുക എന്ന ഉദ്യേശവ്‌തിം നേടിയെടുക്കുക കൂടിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

എന്നാല്‍ രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് എത്തിയത്തോടെ ഏറ്റവും മോശം പ്രകടനത്തിലൂടെ ജനരോഷത്തിനു പാത്രമാവുകയാണ് ആരോഗ്യ വകുപ്പും ആരോഗ്യ മന്ത്രിയും. പലപ്പോഴും സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ എന്തെന്ന് വകുപ്പ് മന്ത്രിയായ വീണ ജോര്‍ജ്ജിന് അറിയാന്‍ പോലും സാധിക്കുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ് . ഇടയ്ക്കിടെ കാട്ടുന്ന മിന്നൽ സന്ദർശന പ്രഹസനങ്ങൾ മാത്രമായി ചുരുങ്ങുന്നു ആരോഗ്യമന്ത്രിയുടെ സാന്നിധ്യവും ഇടപെടലുമെല്ലാം . സിപിഎം ജില്ലാ സമ്മേളനങ്ങളിലും ഏറ്റവും അധികം വിമര്‍ശനം നേരിടേണ്ടി വന്ന വകുപ്പും ആരോഗ്യ വകുപ്പായിരുന്നു.

ഇപ്പോഴിതാ ഇതിനൊക്കെ പുറമെ സ്വന്തംവകുപ്പ് വന്‍ തോല്‍വിയാണെന്ന് തുറന്നു പറഞ്ഞിരിക്കയാണ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ. പുതിയ സാമ്ബത്തിക വര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സാമ്ബത്തിക അച്ചടക്കം അടക്കം പാലിക്കുന്നില്‍ വകുപ്പ് ശ്രദ്ധ പുലര്‍ത്തണമെന്നും വകുപ്പിലെ കാര്യങ്ങള്‍ നേരാംവണ്ണം മുന്നോട്ടുപോകാന്‍ വേണ്ടി പരിശ്രമിക്കണമെന്നും കാണിച്ച്‌ രാജന്‍ ഖൊബ്രഗഡെ വകുപ്പ് ഡയറക്ടര്‍മാര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും അയച്ച കത്താണ് സ്വന്തം വകുപ്പിനെയും മന്ത്രി വീണാ ജോർജിനെയും ത്രിശങ്കുവിലാക്കിയിരിക്കുന്നത്.

ആരോഗ്യ വകുപ്പിലെ ഭരണതലത്തില്‍ തുടര്‍ന്നുപോരുന്ന അംലംബാവങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ടുള്ളതാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്ത്. പ്രകടനം കൊണ്ട് സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പാണ് ആരോഗ്യ വകുപ്പെന്ന വിമര്‍ശനമാണ് ചീഫ് സെക്രട്ടറി ഉന്നയിച്ചത് എന്നാണ് രാജന്‍ ഖൊബ്രഗഡെ കത്തില്‍ പറയുന്നത്. സംസ്ഥാന തല യോഗത്തില്‍ ഇത്തരം വിമര്‍ശനം ഉയര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ് രാജന്‍ ഖൊബ്രഗഡെ വിമര്‍ശനം കടുപ്പിച്ചത്. ചീഫ് സെക്രട്ടറി വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്നും കത്തില്‍ രാജന്‍ ഖൊബ്രഗഡെ ചൂണ്ടിക്കാട്ടുന്നു.

വകുപ്പിലെ ഭരണപരമായ വീഴ്‌ച്ചകള്‍ കൊണ്ട് സര്‍ക്കാറിന് ഉണ്ടായ നഷ്ടങ്ങള്‍ കത്തിൽ എണ്ണിയെണ്ണി പറയുന്നുണ്ട് . ഭരണം മികവ് തെളിയിക്കാന്‍ വകുപ്പു മേധാവിമാരും സ്ഥാപന മേധാവിമാരും പരമാവധി ശ്രദ്ധിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇതിനായുള്ള അധ്വാനം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . പല ഉദ്യോഗസ്ഥരും സ്വന്തം കടമ നിര്‍വഹിക്കുന്നതില്‍ വീഴ്‌ച്ച വരുത്തുന്നു എന്ന ആക്ഷേപവും കത്തില്‍ ഉന്നയിക്കുന്നുണ്ട്. ഉത്തരവാദിത്തം അവരവര്‍ നിറവേറ്റേണ്ടതാണ്.
ഓണ്‍ലൈന്‍ ട്രാന്‍സ്ഫർ സ്ഥാനക്കയറ്റം അടക്കമുള്ള കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ വേണമെന്നും കത്തിൽ പറയുന്നു . അച്ചടക്ക നടപടി, സീനിയോരിറ്റി പട്ടിക, അവധി ക്രമപ്പെടുത്തല്‍, സീനിയോരിറ്റി പട്ടിക ഇത്തരം ഭരണപരമായ കാര്യങ്ങളിലെ വീഴ്ച കൂടുതല്‍ ശ്രദ്ധിക്കണമെന്ന ആവശ്യവും ശക്തമാണ് . വകുപ്പുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ നടത്തിപ്പില്‍ അടക്കം വീഴ്ചകൾ വരുത്തുന്നു എന്ന വിമര്‍ശനവും കത്തിലുണ്ട്.

30-40 വര്‍ഷം വരെ പഴക്കമുള്ള കേസുകൾ ഇപ്പോഴും കോടതിയിൽ കെട്ടിക്കിടക്കുകയാണ് . വളരെ നേരത്തെ തന്നെ തീർപ്പാക്കേണ്ട ഇത്തരം കേസുകൾ ഇന്നും ഇങ്ങനെ തുടരുന്നത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേട് കൊണ്ട് തന്നെയാണ് എന്നും രാജന്‍ ഖൊബ്രഗഡെ ചൂണ്ടിക്കാട്ടി . 1980ലെ അവധി ക്രമപ്പെടുത്തല്‍ പോലും ഇപ്പോഴും ശരിയാക്കിയിട്ടില്ല. 2015ല്‍ ജീവനക്കാരെ അനധികൃതമായി നിക്കം ചെയ്തത്, 2005 മുതലുള്ള സ്ഥാനകയറ്റ കേസുകള്‍ എന്നിവക്കായി ലക്ഷക്കണക്കിന് രൂപ സര്‍ക്കാറിന് നഷ്ടപരിഹാരം നല്‍കേണ്ടി വന്ന കാര്യവും പ്രിന്‍സിപ്പല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. ജോലി ചെയ്യാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ കൃത്യസമയത്ത് നടപടി എടുത്തിരുന്നെങ്കില്‍ ഇങ്ങനെ നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യങ്ങള്‍ ഒഴിവാകുമായിരുന്നു . വകുപ്പിന്റെ സംസ്ഥാന, ജില്ലാ ഓഫീസുകളില്‍, ഇ ഓഫീസ് സംവിധാനം ഉടന്‍ നടപ്പലാക്കണം. കൂടാതെ ജനസൗഹൃദ സേവനം ഉറപ്പാക്കണമെന്നും കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സ്വന്തം ചീഫ് സെക്രട്ടറിയിൽ നിന്ന് തന്നെ ഏറ്റവും മോശം വകുപ്പെന്ന വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നത് ആരോഗ്യവകുപ്പിനും മന്ത്രി വീണ ജോര്‍ജ്ജിനും ഏറ്റ തിരിച്ചടിയാണ് . കോവിഡ് മരണങ്ങളിലെ തിരിമറി മുതൽ ഏറെ വിവാദങ്ങളിലൂടെ കടന്നു പോകേണ്ടി വന്ന നാളുകളായിരുന്നു ആരോഗ്യവകുപ്പിന് ഇക്കഴിഞ്ഞു പോയത് .
ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനിലെ കോവിഡ് കാല പര്‍ച്ചേസുകളിൽ അഴിമതി ആരോപണം ഉയര്‍ന്നതോടെ ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ സംഭവം അടക്കം ഉണ്ടായി. വന്‍ ക്രമക്കേടുണ്ടായ കോടികളുടെ ഇടപാടുകളില്‍ വിജിലന്‍സ് അന്വേഷണ ആവശ്യം ചെവിക്കൊള്ളാതെ, അന്വേഷണം ധനകാര്യവകുപ്പ് ഇന്‍സ്‌പെക്ഷന്‍ വിങ്ങിനെ ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതും. പൊലീസില്‍ പരാതി പോയതോടെ ഫയലുകള്‍ കാണാതായെന്ന വിധത്തിലും വാര്‍ത്തകള്‍ എത്തി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...