Connect with us

Hi, what are you looking for?

Exclusive

സുരേഷ് ഗോപി കളിച്ച് പണി ഇരന്നു വാങ്ങി ബ്രിട്ടാസ്

രാജ്യ സഭയിൽ സുരേഷ് ഗോപി കളിക്കാൻ ശ്രമിച്ച ബ്രിട്ടാസിനെ നിർത്തിപ്പൊരിച്ചു ജ്യോതിരാദിത്യ സിന്ധ്യ. കേരളം സിപിഎമ്മിൽ നിന്നും രാജ്യസഭാഅംഗമായ ശ്രീ ജോൺ ബ്രിട്ടാസ് പലപ്പോഴും രാജ്യ സഭ തന്റെ കൈരളി ചാനൽ ആണെന്ന് തെറ്റിദ്ധരിച്ചു സംസാരിക്കുന്നുണ്ടോ എന്നൊരു സംശയം . സന്ദേശം സിനിമയിലെ ശങ്കരാടി അവതരിപ്പിച്ച ബുദ്ധിജീവി കഥാപാത്രത്തിന്റെ പ്രസംഗം പോലെ ബ്രിട്ട്സിനു തന്നെ താൻ പറയുന്നത് എന്താണെന്ന് മനസിലാവാത്ത വിധമാണ് അദ്ദേഹത്തിന്റെ രാജ്യ സഭയിലെ പ്രസംഗം .
കഴിഞ്ഞ ദിവസം ഇടമലക്കുടി ആദിവാസികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശ്രീ സുരേഷ് ഗോപി രാജ്യ സഭയിൽ കത്തിക്കയറിയപ്പോൾ തൊട്ടടുത്ത് തേഞ്ഞൊട്ടി നവനക്കാതെ ഇരുന്ന ബ്രിട്ടാസിനെ എല്ലാവരും കണ്ടതാണ് . എന്നാൽ അതിന്റെ ക്ഷീണം തീർക്കാനെന്ന വണ്ണം കഴിഞ്ഞ ദിവസം രാജ്യ സഭയിൽ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആളാവാൻ ശ്രമിച്ച ബ്രിട്ടാസിൻറ്‍റെ അവസാന ശ്രമമാണ് ബഹുമാനപ്പെട്ട ഏവിയേഷൻ മിനിസ്റ്റർ ജ്യോതിരാദിത്യ സിന്ധ്യ പൊളിച്ചടുക്കിയത് .

സംഭവം ഇങ്ങനെയാണ്
ശ്രീമാൻ ജ്യോതിരാദിത്യ സിന്ധ്യയുടെ അച്ഛൻ കോൺഗ്രസ് മിനിസ്ട്രിയിലെ ഏവിയേഷൻ മന്ത്രിയായിരുന്ന മാധവ് റാവു സിന്ധ്യയുടെ കാലത്ത് അനുമതി കൊടുത്ത വിദേശ കാർഗോ ഇപ്പോൾ ഇല്ല എന്ന് അതെന്തുകൊണ്ടാണെന്നും ബ്രിട്ടാസ് ചോദിച്ചു. കൊച്ചിയിൽ നിന്നും എത്ര വിദേശ കാർഗോ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട് എന്നും അദ്ദേഹം ഉപ ചോദ്യമായി കൂട്ടിച്ചേർത്തു.
അതായത് മെട്രോ ഇതര നഗരങ്ങളിൽ ആഭ്യന്തര എയർ കാർഗോ ഓപ്പറേഷനുകളിൽ വിദേശ കാരിയറുകളെ അനുവദിക്കണമെന്നായിരുന്നു ബ്രിട്ടാസിന്റെ ആവശ്യം . ആറ് മെട്രോകൾ ഒഴികെയുള്ള വിമാനത്താവളങ്ങളിൽ ഇറങ്ങുന്നതിൽ നിന്ന് വിദേശ നോൺ-ഷെഡ്യൂൾഡ് കാർഗോ സർവീസുകൾക്ക് അനുമതി റദ്ദാക്കിയതിനെയും ബ്രിട്ടാസ് വിമർശിച്ചു.

എന്തായാലും ബ്രിട്ടാസിന്റെ ഈ ആശങ്ക ഇന്ത്യയ്ക് വേണ്ടിയല്ല വിദേശ കാർഗോ വിഷയത്തിലാണ് എന്നുള്ളത് ഈ ചോദ്യത്തിൽ നിന്നും വ്യക്തം .

എന്നാലിവിടെ ബ്രിട്ടാസിനു കുറിക്കു കൊള്ളുന്ന മറുപടിയുമായാണ് ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയത്. ബ്രിട്ടാസിന്റെ ആവശ്യത്തെ രൂക്ഷമായി വിഎം,വർഷിച്ചു കൊണ്ടാണ് സിന്ധ്യ മറുപടി പറഞ്ഞത്.
ഇപ്പോൾ രാജ്യമാകളെ മാറിയിരിക്കുന്നു എന്നും നമ്മൾ ആത്മ നിർഭർ എന്ന പദ്ധതിയുടെ ഭാഗമാണെന്നും അതുകൊണ്ടു തന്നെ ഇന്ത്യൻ ചരക്കു വിമാനങ്ങൾക്ക് സ്വന്തമായി ഇവിടെ ചരക്കെത്തിക്കുന്നതിന് കഴിയുന്നുണ്ടെന്നും സിന്ധ്യ പറഞ്ഞു . കൂടാതെ നമ്മൾ ഇപ്പോൾ ഏറ്റവും കൂടുതൽ ഊന്നൽ നൽകുന്നത് നമ്മുടെ സ്വന്തം കാർഗോ കമ്പനികൾക്കാണെന്നും അല്ലാതെ വിദേശ കമ്പനികൾക്കല്ല എന്നും സിന്ധ്യ ബ്രിട്ടാസിനു മറുപടി നൽകി. രാജ്യത്തെ ആഭ്യന്തര ചരക്കുവാഹനങ്ങൾ 8 ൽ നിന്ന് 28 ആയി ഉയർന്നതായും അദ്ദേഹം ഉപരിസഭയെ അറിയിച്ചു, ഇത് ഏകദേശം 3.5 മടങ്ങ് വർധിച്ചു.
കൂടാതെ സിപിഎമ്മിനെതിരെയും സിന്ധ്യ വിമർശന ശരമെറിഞ്ഞു . താൻ മനസിലാക്കിയത് പ്രിയപ്പെട്ട ബ്രിട്ട്സിന്റെ പാർട്ടിയായ സിപിഎം വിദേശ കുത്തകകൾക്കെതിരാണ് എന്നാണു എന്നും എന്നാൽ ബ്രിട്ടാസ് ഇവിടെ ഉന്നയിച്ച ചോദ്യങ്ങൾ അവരെ അനുകൂലിക്കുന്ന താരത്തിലുള്ളതന്നെന്നും സിന്ധ്യ കുറ്റപ്പെടുത്തി. ഇത് താങ്കളുടെ നിലപാടാണോ അതോ താങ്കളുടെ പാർട്ടിയുടെ നിലപാടാണോ ഏന് വയ്കതമാക്കണമെന്നും സിന്ധ്യ പറഞ്ഞു.
ഒരു ഇന്ത്യൻ പൗരനെന്ന നിലയിലും ഉത്തരവാദിത്വപ്പെട്ട ഒരു രാജ്യ സഭാന്ഗം എന്ന നിലയിലും അംഗവും അദ്ദേഹത്തിന്റെ പാർട്ടിയും ഈ വിഷയത്തിൽ സർക്കാരിനെ പിന്തുണയ്ക്കണമെന്നും ‘ആത്മ നിർഭർ ഭാരത്’ എന്ന ലക്ഷ്യത്തിൽ സഹായിക്കണമെന്നും സിന്ധ്യ പറഞ്ഞു.
കോവിഡ് കാരണം ഏതാണ്ട് പാപ്പരത്വത്തിന്റെ ഒരു കാലഘട്ടത്തിലേക്ക് കടക്കുകയായിരുന്ന നമ്മുടെ ഇന്ത്യൻ കാരിയറുകൾക്ക് ആത്മ നിർഭർ പ്രതീക്ഷയുടെ തിളക്കം നൽകി. 8 മുതൽ 28 വരെ ആഭ്യന്തര ചരക്കുകൂലികൾ, ആഭ്യന്തര ചരക്ക് വിമാനങ്ങളുടെ വിഭാഗത്തിൽ ഏകദേശം 3.5 മടങ്ങ് വർദ്ധനയുണ്ടായി. അങ്ങനെ ഇന്ത്യൻ കാരിയർമാർ ഇപ്പോൾ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയിരിക്കുന്നു, എന്നും അഭിമാനത്തോടെ സിന്ധ്യ പറഞ്ഞു.
2019 മെയ് മുതൽ 2021 മെയ് വരെ, കാർഗോ പ്രവർത്തനങ്ങളിൽ 1.8 ശതമാനം ഇന്ത്യൻ വിഹിതം ഉണ്ടായിരുന്നു, അത് ഇന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 19 ശതമാനമായി ഉയർന്നു.
ഈ അവസരത്തിൽ വിദേശ കാർഗോയ്ക്ക് വേണ്ടി വാദമുയർത്തുന്ന ബ്രിട്ടാസിനെ വിമർശിക്കുകയാണ് നേതൃത്വം.

എന്തായാലും വെറുതെ ഇരുന്ന ജ്യോതിരാജ് സിന്ധ്യയ് ചൊടിപ്പിച്ച് പണി ഇരന്നു വാങ്ങി എന്ന് പറഞ്ഞാൽ മതിയല്ലോ . കേരളം നിയമസഭയല്ല രാജ്യ സഭ എന്നും രാജ്യത്തിന്റെ പ്രബുദ്ധത ബ്രിട്ടാസിന്റെ സ്വപ്നങ്ങൾക്കുമൊക്കെ മേലെയാണെന്നും എന്തായാലും ഇതോടെ ബ്രിട്ടാസിനു മനസ്സിലായിക്കാണും എന്ന് തന്നെ കരുതാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...