Connect with us

Hi, what are you looking for?

Exclusive

പാവം ആനവണ്ടി .. അശ്വത്ഥാമാവിനെ കൊല്ലരുത് മന്ത്രീ …പൊട്ടിച്ചിരിപ്പിച്ച് തിരുവഞ്ചൂർ

കേന്ദ്ര സർക്കാർ നയങ്ങൾ കെഎസ്ആർ ടി സി യെ തകർക്കുന്നതാണെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽൽ .
തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഈ വിഷയത്തിൽ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിനുള്ള മറുപടി ആയിട്ടാണ് മന്ത്രിയുടെ പരാമർശം. എന്നാൽ മന്ത്രി പറഞ്ഞു നിർത്തിയതിനു പിന്നാലെ തിരുവഞ്ചൂർ ഈ വിഷയത്തിൽ സഭയിൽ നർമം കൊണ്ട് ശക്തമായി തിരിച്ചടിച്ചു.
ആനന്ദ ലുബ്ധിക്കിനിയെന്തുവേണ്ടൂ എന്ന മട്ടിലാണ് മന്ത്രി പറഞ്ഞവസാനിപ്പിച്ചതെന്ന വാചകത്തോടെയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്റെ പ്രതികരണം ആരംഭിച്ചത്. മ്ബന്ത്രി പറഞ്ഞത് പോലെ കെ എസ് ആർ ടി സി ഇത്രയും ഭംഗിയായി നടക്കുന്ന ഒന്നാണെങ്കിൽ പിന്നെ എന്തിനാണ് ഇപ്പോൾ ഇങ്ങനെ ഒരു പുതിയ കമ്പനി ഉണ്ടാക്കുന്നത് എന്ന് തിരുവഞ്ചൂർ ചോദ്യമുന്നയിച്ചു .
ബഹുമാനപ്പെട്ട മന്ത്രി സഭയിൽ വെച്ച തന്നെ പറഞ്ഞ് ബോധ്യപ്പെടുത്താ ശ്രമിച്ച ന്യായങ്ങൾ സിഐടിയു പ്രവർത്തകരോട് പറഞ്ഞ് കേൾപ്പിക്കാനോ അനുസരിപ്പിക്കാനോ പറ്റുമോ എന്നും, തിരുവഞ്ചൂർ ചോദിച്ചു.

യദാർത്ഥത്തിൽ സിൽവർ ലൈനിന്റെ ഫിനാൻഷ്യൽ ട്രാക്ക് ക്ലിയർ ആക്കുന്നതിനു വേണ്ടിയാണ് കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതു ഗതാഗത സ്ഥാപനങ്ങളെ തഴയുന്നതെന്നും തിരുവഞ്ചൂർ ആരോപിച്ചു.


യു ഡി എഫ് സർക്കാരിനേറ്റ കാലത്ത് 44,000 ആട്ടിയിരുന്ന തൊഴിലാളികൾ 27,000 ആയി. തൊഴിലാളികളെ പിരിച്ചുവിട്ട് സ്വിഫ്റ്റിലൂടെ പിൻവാതിൽ നിയമനം നടത്തുകയാണ്. ആറു കോടി ഉണ്ടായിരുന്ന പ്രതിദിന വരുമാനം നാലു കോടിയായി. സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയെ ഉന്മൂലനം ചെയ്യാനാണ്. അതിന്റെ നടപടികൾ നിർത്തി വയ്ക്കണം. എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നർമത്തിൽ പൊതിഞ്ഞ് അതിരുവഞ്ചൂരിന്റെ വിമർശന ശരങ്ങൾക്കു മുന്നിൽ സഭഒന്നാകെ പൊട്ടിച്ചിരിക്കുകയായിരുന്നു .
പുരാണത്തിലെ അശ്വത്ഥാമാവിനെ കെ റെയിൽ എന്ന അശ്വത്ഥാമാവ് വരുമെന്ന പ്രതീക്ഷയിൽ ഈ പാവപ്പെട്ട ആനവണ്ടിയെ കുത്തികൊല്ലരുതേ എന്ന് അപേക്ഷിക്കുന്നു എന്ന വാക്കുകളോടെയാ തിരുവഞ്ചൂരിന്റെ പ്രസംഗം അവസാനിച്ചത് .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...