Connect with us

Hi, what are you looking for?

Kerala

തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നേതൃത്വം നല്‍കി; രാമന്‍പിള്ളക്കെതിരേ പരാതിയുമായി നടി

അഡ്വ. ബി. രാമന്‍പിള്ളക്കെതിരേ ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അക്രമിക്കപ്പെട്ട നടി. കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും മുതിര്‍ന്ന അഭിഭാഷകനായ രാമന്‍പിള്ള നേതൃത്വം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് അഭിഭാഷക വൃത്തിയുടെ ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിയില്‍ നടി പറയുന്നു.

ദിലീപിന്റെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരുന്നു. ഇതിലാണ് തെളിവുകള്‍ നശിപ്പിക്കാന്‍ അഭിഭാഷകരടക്കം കൂട്ടുനിന്നുവെന്ന ഗുരുതരമായ ആരോപണം പുറത്തുവന്നത്. ഈ പശ്ചാത്തലത്തിലാണ് നടി ബാര്‍ കൗണ്‍സിലിനെ സമീപിച്ചിരിക്കുന്നത്. ബാര്‍ കൗണ്‍സില്‍ സെക്രട്ടറിക്കാണ് നടി പരാതി നല്‍കിയിരിക്കുന്നത്.

ബാര്‍ കൗണ്‍സില്‍ അംഗമായ മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള അടക്കമുള്ളവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് നടിയുടെ പരാതി. ഈ അഭിഭാഷകര്‍ അഭിഭാഷകവൃത്തിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് നടി പരാതിയില്‍ പറയുന്നത്.

കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകര്‍ തന്നെ നേതൃത്വം നല്‍കുന്ന സാഹചര്യമുണ്ടായി. ഇതാണ് തെളിവുകള്‍ സഹിതം പുറത്തേക്ക് വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ അഭിഭാഷകര്‍ക്കെതിരേ ബാര്‍ കൗണ്‍സില്‍ നടപടിയെടുക്കണമെന്നാണ് നടിയുടെ ആവശ്യം. എന്നാല്‍, പരാതി സംബന്ധിച്ച് ബാര്‍ കൗണ്‍സില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...