Connect with us

Hi, what are you looking for?

Exclusive

‘അഡ്വ. ബി. രാമന്‍പിള്ളയുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നു’; ക്രൈം ബ്രാഞ്ചിനെതിരേ സൈബര്‍ വിദഗ്ധന്‍ 

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചനാ കേസില്‍ ക്രൈം ബ്രാഞ്ചിനെതിരേ സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയില്‍. സൈബര്‍ തെളിവുകള്‍ നശിപ്പിച്ചതില്‍ അഡ്വ. ബി. രാമന്‍പിള്ളയുടെ പേര് പറയാന്‍ ക്രൈം ബ്രാഞ്ച് നിര്‍ബന്ധിക്കുന്നെന്നാണ് പരാതി. കോഴിക്കോട് സ്വദേശി സായ് ശങ്കറാണ് ഹര്‍ജിക്കാരന്‍.

വധഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണുകളിലെ നിര്‍ണായകമായ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ടു എന്നാണ് പോലീസിന്റെ ഇപ്പോഴത്തെ കേസ്. ആ കേസുമായി ബന്ധപ്പെട്ട് സായ്ശങ്കറിനെ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസങ്ങളില്‍ വിളിപ്പിച്ചിരുന്നു. ഇദ്ദേഹമാണ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് തന്നെ പീഡിപ്പിക്കുന്നെന്ന ആരോപണവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിള്ളയുടെ പേര് തെളിവുനശിപ്പിച്ചതില്‍ പറയാന്‍ ക്രൈം ബ്രാഞ്ച് നിര്‍ബന്ധിക്കുന്നു എന്നാണ് സായ്ശങ്കറിന്റെ ആരോപണം. സായ്ശങ്കറിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകനാണ് അഡ്വ. ബി. രാമന്‍പിള്ള.

തെളിവ് നശിപ്പിക്കുന്നതിന് സായ്ശങ്കറിന്റെ സേവനം പ്രതികള്‍ തേടിയിരുന്നെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്നാണ് സായ്ശങ്കറിനെ ക്രൈം ബ്രാഞ്ച് വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞത്. ഇതിനിടയിലാണ് ക്രൈം ബ്രാഞ്ചിനെതിരേ സായ്ശങ്കര്‍ കോടതിയിലെത്തിയിരിക്കുന്നത്. കോടതിയില്‍നിന്ന് സംരക്ഷണം വേണം എന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ടുപോവുകയാണ്. സായ്ശങ്കര്‍ ഏതുവിധത്തിലുള്ള സേവനമാണ് ദിലീപിനും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്കും അടക്കം നല്‍കിയിരിക്കുന്നത്, ഏതൊക്കെ തെളിവുകളാണ് സായ്ശങ്കറുമായി ബന്ധപ്പെട്ട് നശിപ്പിക്കപ്പെട്ടിരിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്.

2015-ല്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ബ്ലൂ ബ്ലാക്ക് മെയിലിങ് നടത്തിയ സംഭവത്തിലെ പ്രതിയാണ് സായ് ശങ്കര്‍. തൃപ്പൂണിത്തുറയിലായിരുന്നു ഈ സംഭവം നടന്നത്. അന്ന് അറസ്റ്റിലായ അഞ്ചുപേരില്‍ ഒരാളാണ് സായ്ശങ്കര്‍.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...