Connect with us

Hi, what are you looking for?

Exclusive

യോഗിയുടെ ഉജ്വലമായ വിജയം പിണറായി വിജയൻറെ കരണത് കൊടുത്ത അടി

യോഗിയുടെ ഉജ്വലമായ തിരഞ്ഞെടുപ്പ് വിജയം പിണറായി വിജയൻറെ കരണത് കൊടുത്ത അടിയാണെന്ന്കെ സുരേന്ദ്രൻ .
ഇനിയെങ്കിലും യോഗിയ്ക്കും ബിജെപി സര്‍ക്കാരുകള്‍ക്കും എതിരെ നടത്തുന്ന നുണപ്രചാരണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നിര്‍ത്തണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു.
യു പി മാതൃകയാണോ കേരളാ മാതൃകയാണോ നല്ലതെന്നു ജനങ്ങൾക്ക് ഇപ്പോൾ നല്ല ബോധ്യമുണ്ട് എന്നും കേരളത്തെ മാതൃകയാക്കാനുള്ള പിണറായി വിജയൻറെ ഉപദേശം യു പി ക്കാർ ചവറ്റുകൊട്ടയിൽ തള്ളിയെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

യോഗി ആദിത്യനാഥ്‌ – പിണറായി തർക്കങ്ങൾ ഏറെ നാളായി കേരളം കണ്ടു കൊണ്ടിരിക്കുന്നതാണ് . ആരാണ് നല്ല ഭരണാധികാരിയെന്നും ആരുടെ സംസ്ഥാനമാണ് മുന്പന്തിയിലെന്നുമുള്ള ചർച്ചകളും വാക്കേറ്റങ്ങളും തുടങ്ങിയിട്ട് നാളുകളായി. യു പി കേരളം പോലെയാകാതിരിക്കാൻ വേണ്ടി നിങ്ങൾ ശ്രദ്ധിച്ചു വോട്ട് ചെയ്യണം എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യോഗി ആദിത്യ നാഥ്‌ ജനങ്ങളോട് നടത്തിയ പരാമർശം.
എന്നാൽ ഇതോടെ കേരളം യു പി യെക്കാളെന്തുകൊണ്ടും മുന്പന്തിയിലാണെന്നും ഒരു സമൂഹത്തിൻ്റെ പുരോഗതി അളക്കുന്ന ഏതു മാനദണ്ഡമെടുത്ത് നോക്കിയാലും കേരളം ഇന്ത്യയിൽ മുൻനിരയിലാണ് എന്നുമായിരുന്നു അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗയ്ക്ക് നൽകിയ മറുപടി . വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, താമസസൗകര്യം, ആയുർദൈർഘ്യം, ലിംഗസമത്വം, വരുമാനം, സാമൂഹ്യസുരക്ഷ തുടങ്ങി ജീവിതനിലവാരത്തിൻ്റെ മിക്ക സൂചികകളിലും ഉയർന്ന സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതാകട്ടെ കേന്ദ്ര സർക്കാരും അതിൻ്റെ വിവിധ ഏജൻസികളും ലോകമാകെയും അംഗീകരിച്ചതുമാണ്. എന്നിട്ടും ഉത്തർ പ്രദേശ് കേരളം പോലെയാകരുത് എന്ന യോഗി ആദിത്യ നാഥിന്റെ പ്രസ്താവന അസൂയ മൂലം ഉണ്ടാവുന്നതാണെന്നുമൊക്കെയായിരുന്നു പിണറായി വിജയൻ ഉയർത്തിയ വാദങ്ങൾ.

യു പിയിലെ ജനങ്ങളും കേരളാ മോഡൽ മാതൃകയാക്കണമെന്നയും പിണറായി വിജയൻ പറയുകയുണ്ടായി .
എന്നാൽ പിണറായി യോഗി ആദിത്യനാഥിനെതിരെ നടത്തിയ വിഷലിപ്തമായ പ്രചാരണങ്ങൾക്കെല്ലാമുള്ള തിരിച്ചടി കൂടിയാണ് യുപിയിലെ ബിജെപിയുടെ ഈ ചരിത്ര വിജയം എന്ന് സുരേന്ദ്രൻ ഓർമിപ്പിച്ചു. യുപി മാതൃകയാണ് കേരളത്തിനും അഭികാമ്യമെന്നും ബിജെപി അദ്ധ്യക്ഷന്‍ കൂട്ടിച്ചേർത്തു.

കൂടാതെ അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനുണ്ടായ ദയനീയ തോല്‍വി കേരളത്തിലും അവരുടെ പതനത്തിന്റെ ആക്കം കൂട്ടും. കോണ്‍ഗ്രസ് രാജ്യത്തുനിന്ന് ഇല്ലാതാക്കുക കൂടി ചെയ്യപ്പെടുകയാണ്. രാഹുല്‍ ഗാന്ധിക്ക് ഇനി വയനാട് പ്രധാനമന്ത്രിയാവാനേ സാധിക്കൂ എന്നും സുരേന്ദ്രൻ പരിഹസിച്ചു . രാജ്യത്തെ തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിക്കുന്നതിന്റെ തെളിവാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ ചരിത്ര വിജയമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മണിപ്പുരിലും ഗോവയിലും ബിജെപി നേടിയ വിജയം കേരളത്തിലും സ്വാധീനിക്കും. മതന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നേടിയ വിജയത്തിന്റെ പ്രതിഫലനമുണ്ടാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...