Connect with us

Hi, what are you looking for?

Exclusive

കെ റെയിൽ , പോലീസ് കളിക്കാൻ വന്ന സിപിഎം നേതാക്കളെ ഇറക്കി വിട്ടു..

കെ. റെയില്‍ സ്ഥാപിക്കാനുള്ള നടപടിയുടെ മുന്നോടിയായി നാട്ടുന്ന സര്‍വെ കല്ല് സ്ഥാപിക്കുന്ന ഭൂമിയില്‍ പ്രവേശിച്ച സിപിഎം നേതാക്കളെ സ്ഥലം ഉടമകള്‍ ഇറക്കിവിട്ടു. സിപിഎമ്മിന്റെ സ്വപ്ന പദ്ധതി അഥവാ കേരളത്തെ നരകമാക്കാനുള്ള ഈ ഗൂഢപദ്ധതിയുടെ മാസ്റ്റർ ബ്രയിനും ഏക ഗുണ ഭോക്താക്കളും സിപിഎം കാർ മാത്രമാണ് എന്നത് കൊണ്ട് തന്നെ കെ റെയിൽ വിഷയത്തിൽ സിപിഎമ്മുകാരുടെ അനാവശ്യ അധികാരം കാട്ടൽഇപ്പോൾ പതിവ് കാഴ്ചയാണ്. കെ റെയിൽ സർവേ കല്ലിടലുമായി ബന്ധപ്പെട്ട് ഇപ്പോൾ സർക്കാരിനെതിരെ ജനരോഷം ശക്തമാണ് . ജനങ്ങൾ പ്രായ ലിംഗ ഭേദമന്യേ തങ്ങളുടെ വീടും സ്വപ്നങ്ങളും കവരാൻ വരുന്ന കെ റെയിൽ പദ്ധതിക്കെതിരെ തുറന്ന പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് . അതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഇന്നലെ ആലുവയിൽ എഴുപതികാരിയായ ആമിനത്താത്ത നടത്തിയ പ്രതിഷേധം.
എന്നാൽ കേരളം ഇല്ലാതായാലും കെ റെയിൽ നടപ്പിലാക്കിയേ തീരൂ എന്ന വാശിയിൽ നടക്കുന്നവർക്ക് നേരെ ജനങ്ങൾ ഒറ്റക്കെട്ടായി തിരിഞ്ഞിരിക്കുന്നു കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
പരപ്പനങ്ങാടി ചിറുംഗലത്താണ് ഇന്ന് രാവിലെയാണ് സര്‍വെയുടെ ഭാഗമായി കല്ല് സ്ഥാപിച്ചത്.
കെ.റെയില്‍ വിരുദ്ധ സമര സമിതി നേതാവും സിപിഎം അനുഭാവിയുമായിരുന്ന അബൂബക്കര്‍ ചെങ്ങാടിന്റെ ഭൂമിയില്‍ കെ റെയിൽ സര്‍വെ നടപടി തുടരുന്ന സമയം സിപിഎം നേതാവും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ ടി കാര്‍ത്തികേയന്‍, ജയപ്രകാശന്‍ എന്നിവരടങ്ങുന്ന സംഘം ഉദ്യോഗസ്ഥരുടെ അകമ്ബടിയോടെ അങ്ങോട്ടേക്ക് എത്തുക കൂടി ചെയ്തതോടെ ജനങ്ങൾ രോഷാകുലരാവുകയായിരുന്നു . സിപിഎം നേതാക്കന്മാരുടെ ദാർഷ്ട്യത്തോടെയുള്ള സമീപനവും കാടാണ് കയറ്റവും ദുസ്സഹമായതോടെ കെ റെയിൽ വിരുദ്ധ സമര സമിതി അംഗങ്ങൾ പ്രകോപിതരാകുകയായിരുന്നു.
ഭൂമിയില്‍ പ്രവേശിച്ച നേതാക്കളോട് എന്തിനാണ് തന്റെ ഭൂമിയില്‍ വന്നതെന്ന് അബൂബക്കർ ചോദിച്ചു . അബൂബക്കറിന്റെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ നേതാക്കൾക്ക് കഴിഞ്ഞില്ല . ഇതോടെ സമരക്കാർ സിപിഎം നേതാക്കളെ സർവേ നടക്കുന്ന ഭൂമിയിൽ നിന്നും ഓടിക്കുകയായിരുന്നു. പോലിസിന്റെ പണി സിപിഎം എടുക്കേണ്ടന്നും അതിന് ഉദ്യോഗസ്ഥരുണ്ടന്നും പറഞ്ഞാണ് സമരസമിതി ചെയര്‍മാന്‍ നേതാക്കളെ ഇറക്കിവിട്ടത്.

പലയിടങ്ങളിലും സമരത്തെ തണുപ്പിക്കാനുള്ള പല അടവുകളും സിപിഎം പുലര്‍ത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി പലപ്പോഴും ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് സിപിഎം നേതാക്കള്‍ പല സമരഭൂമിയിലും എത്തുന്നത്. എന്നാൽ ഇത് സമരക്കാരെ കൂടുതൽ പ്രകോപിതരാക്കുകയാണ് ചെയ്യുന്നത് . എന്നാൽ കെ റെയിൽ സിപിഎമ്മിന്റെ അഭിമാന പ്രശ്നമായി ഏറ്റെടുത്തിരിക്കുന്ന പിണറായിവിജയൻ നിയന്ത്രിക്കുന്ന പോലീസ് സേന സമരക്കാരെ നേരിടാൻ സർവ സന്നാഹങ്ങളുമൊരുക്കി തയ്യാറായിരിക്കുകയാണ്. സർവേ നടപടികൾ നടക്കുന്ന ഇടങ്ങളിലെല്ലാം സമരക്കാരെ നേരിടാന്‍ വന്‍ പോലിസ് സംഘമാണ് നിലയുറപ്പിച്ചിട്ടുള്ളത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...