Connect with us

Hi, what are you looking for?

Exclusive

കേന്ദ്രമന്ത്രിമാരെ കൊഞ്ഞനം കുത്തി മലയാളി വിദ്യാർഥികൾ

യുക്രെയ്ൻ – റഷ്യ യുദ്ധത്തിനിടയിൽ യുക്രെയ്‌നിൽ ഉപരിപഠനത്തിനായി ചെന്ന നമ്മുടെ ഇന്ത്യക്കാരായ കുഞ്ഞുങ്ങളെയോർത്ത് ആശങ്കപ്പെട്ടവരാണ് നാം ഓരോരുത്തരും . ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അവർക്ക് വേണ്ടി നമ്മൾ പ്രാർഥിച്ചതും അവരുടെ തിരിച്ചു വരവിനായി കൊതിച്ചതും ഭാരതമെന്ന മഹത്തായ സംസ്കാരം പകർന്നു തന്ന മനുഷ്യത്വം എന്ന ഒറ്റ വികാരത്തിന്റെ പുറത്താണ്. എന്നാൽ പലപ്പോഴും നാമ്മുടെ നാടിന്റെ പേര് കളങ്കപ്പെടുത്തും വിധമാണ് നമ്മുടെ മലയാളിക്കുട്ടികളടക്കം ഈ സമയത്തകാട്ടിക്കൂട്ടിയത് എന്നത് പറയാതിരിക്കാൻ കഴിയില്ല . ജീവനും കൈയിൽ പിടിച്ച് ജന്മ നാട്ടിലെത്താൻ ശ്രമിക്കുന്നതിന് പകരം പട്ടിക്കുട്ടിയെ കൂടെ കൂട്ടാതെ വരില്ല എന്ന് സർക്കാരിനെ വെല്ലു വിളിച്ചതും , , കൈയിൽ വെടിയുണ്ടയുമായി ഡൽഹി വിമാനത്താവളത്തിലിറങ്ങിയതും , പുലർച്ചെ ഡൽഹിയിലെത്തിയ ശേഷം കേരളത്തിലേക്ക് കടക്കാൻ വ്യോമ മാർഗം ഒരുക്കാത്തതിൽ പ്രതിഷേധിച്ച് അവിടെ കുത്തിയിരിപ്പ് സമരം നടത്തിയത് ആ നാല്പതു പേരും എല്ലാം മലയാളികളാണല്ലോ എന്നോർക്കുമ്പോ നാണക്കേടിന്റെ ആഴം കൂടുകയാണ്.

എന്നാൽ അതിനെ വിവേകമില്ലായ്മ പക്വതക്കുറവ് എന്നൊക്കെ പറഞ്ഞ് സമാധാനിക്കാൻ ശ്രമിക്കുമ്പോഴും കഴിഞ്ഞ ദിവസം വിമാനമിറങ്ങിയ നമ്മുടെ ഇന്ത്യൻ വിദ്യാർഥികളുടെ ഈ വീഡിയോ കാണുമ്പോൾ ഇത്രയ്ക്കു നന്ദികെട്ടവരാണോ നമ്മൾ ഭാരതീയർ എന്ന് തോന്നിപ്പോകും .
വീഡിയോ ….

ഒരാൾ ബഹുമാനത്തോടെ സ്വീകരിച്ച് കൈകൂപ്പി നമസ്ക്കാരം പറയുമ്പോൾ
തിരിച്ച് നമസ്ക്കാരം പറയാനുള്ള സാമാന്യ വിവരമോ, സംസ്ക്കാരമോ, മനുഷ്യത്വമോ ഇല്ലാത്ത ഇവരാണോ നാളെ ഡോക്ടറായി മനുഷ്യ ജീവനെ മനുഷ്യത്വത്തോടെ ചികിൽസിക്കാൻ പോകുന്നത്.
ഈ കുട്ടികളുടെ പ്രവർത്തികൾക്കെതിരെ നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയകളിൽ ഉൾപ്പെടെ നിറയുന്നത് . അത്തരത്തിൽ പ്രചരിച്ച ഒരു കുറിപ്പിന്റെ പൂർണ രൂപം നോക്കാം .

സത്യത്തിൽ ഇവരെ വളർത്തി വലുതാക്കിയ മാതാപിതാക്കളെ പറയണോ അതോ ഇവരെ പറയണോ ?
ഇവരെയൊക്കെ ഇവിടെ ഒരു പോറൽ പോലും ഏൽക്കാതെ എത്തിക്കാൻ വിദേശകാര്യ ഉദ്യോഗസ്ഥർ എത്ര പാടുപ്പെട്ടിട്ടുണ്ടാകും..
യുക്രൈനിൽ നിന്ന് രക്ഷപ്പെടുത്തിക്കൊണ്ടു വരുന്ന വിദ്യാർത്ഥികളെ കേന്ദ്രമന്ത്രിമാരും കേന്ദ്ര ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ വന്ന് കൈകൂപ്പി നമസ്കാരം പറഞ്ഞു വരവേൽക്കുന്നതും, അതിൽ പലരും അവർക്ക് മുഖം കൊടുക്കാതെ അപമാനിക്കുന്ന തരത്തിൽ നടന്ന് നീങുന്നതും, എന്നിരുന്നാലും ഭാരതം രക്ഷപ്പെടുത്തിക്കൊണ്ട് വന്ന ആ ഫ്ലൈറ്റിലെ അവസാനത്തെ വിദ്യാർത്ഥിയെയും കൂപ്പ് കൈകളോടെ നമസ്ക്കാരം പറഞ്ഞ് സ്വീകരിച്ചിട്ടാണ് കേന്ദ്രമന്ത്രിയും ഉദ്യോഗസ്ഥരും അവിടെ നിന്ന് പോകുന്നത് എന്നതുമൊക്കെ നമ്മൾ വിവിധ വീഡിയോയിലായിട്ട് കണ്ടു ..

”ആക്ഷേപിക്കപ്പെട്ടാലും അപമാനിക്കപ്പെട്ടാലും കേന്ദ്ര സർക്കാർ അവരുടെ ഉത്തരവാദിത്വമാണ് ചെയ്തത്. ആ വിദ്യാർത്ഥികൾ അവരുടെ കൈകൂപ്പലിന് പ്രതികരിച്ചില്ല എന്നത് അവരുടെ നിലവാരം’ എന്ന് പറഞ്ഞ് സമാധാനിക്കാൻ ശ്രമിക്കാം.

എന്നാൽ സത്യം പറയട്ടെ ഈ തരം ന്യായമൊന്നും ഇതിലെനിക്ക് തീരെ ബോധിക്കുന്നില്ല .. എന്ത് തേങക്കാണ് ഈ നന്ദികെട്ടതുങൾക്ക് വിമാനത്താവളത്തിൽ ചെന്ന് വരവേൽപ്പൊക്കെ കൊടുക്കുന്നത്? ഗൾഫ് രാജ്യങ്ങളിൽ സാധാരണ പണിക്ക് പോയി വിദേശനാണ്യം സമ്പാദിക്കുന്നതിലേക്ക് ഒരു ചെറിയ പങ്കെങ്കിലും നൽകുന്ന ഒരു സാധാരണക്കാരനായ പ്രവാസിക്ക് ഈ തരം ബഹുമാനവും പരിഗണനയും കൊടുത്താൽ അത് 100 % ശരി എന്ന് പറയാം, ഈ ‘കുന്നംകുളം’ MBBS എടുക്കാൻ തന്തേടേം തള്ളേടേം കാശ് പിഴിഞ്ഞെടുത്ത് ‘ട്രിപ്പ്’ പോകുന്നവക്ക് എന്ത്നാണ് നമസ്കാരവും സ്വീകരണവും ..? എന്തിനാണിവക്ക് മുന്നിൽ ചെന്ന് നിന്ന് കൈകൂപ്പി നാണംകെടുന്നത്? ..

യുക്രൈനിൽ നിന്ന് വന്ന നാറികളിൽ പലരും ഡൽഹി എയർപോർട്ടിൽ കാല് കുത്തി സേഫ് ആയതും “ഞങളെ കൊണ്ടു വന്നത് ഇന്ത്യയൊന്നുമല്ല, ഞങൾ സ്വയം വന്നതാണ്” എന്ന് പറഞ്ഞപ്പോഴേ ഇന്ത്യൻ ഗവൺമെൻ്റ് അവിടുള്ള എംബസിയൊക്കെ അടച്ച് പൂട്ടി, ഒഫീഷ്യൽസിനെ മാത്രം തിരിച്ചെത്തിച്ച് ഈ രക്ഷാദൗത്യം നിർത്തി വെക്കണമായിരുന്നു എന്നാണ് ഇപ്പോ എൻ്റ അഭിപ്രായം .. അവറ്റകൾ ഒറ്റക്ക് സ്വന്തം നിലക്കാണ് വന്നതെങ്കിൽ പിന്നെന്തിനാണ് ഹെ വ്യോമസേനയുടെ ഈ നാല് C 17 ഉം കേന്ദ്ര സർക്കാർ ചിലവിൽ Air ഇന്ത്യയും ഈ നിത്യേന കിടന്ന് ഇന്ധനം കത്തിക്കുന്നത്? മോദി ജി എന്തിനാണ് വിവിധ രാഷ്ട്രങളുടെ തലവന്മാരുമായി ബന്ധപ്പെട്ട് നയതന്ത്ര ബന്ധങ്ങൾ ഉപയോഗിച്ച് വെടിനിർത്തൽ വരെ ആവശ്യപ്പെട്ട് ഈ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകണം? 5 സംസ്ഥാനങളിലെ ഇലക്ഷൻ വർക്ക് പോട്ടെ അത് വിടാം പക്ഷേ സ്വന്തം വകുപ്പുകളിൽ ആയിരത്തെട്ട് പണികളുള്ള നാല് പ്രധാന കേന്ദ്രമന്ത്രിമാർ എന്തിന് യുക്രൈൻ ബോർഡറിലെ നാല് വിവിധ രാജ്യങ്ങളിലെത്തി മുഴുവൻ സന്നാഹങ്ങളുമായി ക്യാംപ് ചെയ്യണം? മുഴുവൻ സുഖ സൗകര്യങളുമോടെയുള്ള റിട്ടയർമെൻ്റ് ലൈഫ് ആസ്വദിക്കേണ്ട ആ മുൻ സൈനിക മേധാവി എന്തിന് ആ മൈനസ് തണുപ്പിൽ എയർപോർട്ട് ജീവനക്കാർക്കൊപ്പം നിന്ന് മഞ്ഞ് കൊള്ളണം? എല്ലാത്തിലുമുപരി ഈ ഞാനെന്തിന് ഇത്തരം നന്ദികെട്ടവക്കായി എൻ്റെ നികുതിപ്പണം നഷ്ടപ്പെടുത്തണം? ..

അപ്പോ പറഞ്ഞ് വന്നത് എന്തെന്നാൽ പോളണ്ടിലെ എയർപോർട്ടിൽ വിദ്യാർത്ഥിക്കൊപ്പം വന്ന ആ ‘നായ’ അവിടെ തന്നെ കാത്ത് നിന്ന് അകത്തേക്കാനയിച്ച കേന്ദ്ര മന്ത്രി V. K സിങിന് കാലിൽ തൊട്ടുരുമ്മി നിന്ന് വാലാട്ടി ആ സ്‌നേഹം പ്രകടിപ്പിച്ചു .. കൈകൂപ്പി നിന്ന് വെൽക്കം പറയുന്ന ഒരാളെ കണ്ടാൽ ഏതൊരു മനുഷ്യനും എന്ത് രാഷ്ട്രീയ, മത, വർഗ, വർണ്ണ വിരോധമമോ മറ്റോ ഉണ്ടെങ്കിലും സാമാന്യ മര്യാദയുടെ പുറത്ത് തിരിച്ചൊന്ന് കൈകൂപ്പും അല്ലാത്ത പക്ഷം കുറഞ്ഞത് ഒന്ന് തലയനക്കുകയെങ്കിലും ചെയ്യും .. അത്ര പോലും മര്യാദയില്ലാത്ത നാറികൾക്കായി ഇനി വിമാനവും കോപ്പുമൊക്കെ അയക്കാതെ എല്ലാവരും അവനവൻ്റ കാര്യം നോക്കുക എന്നതാണ് നല്ല വഴി .. അതല്ലെങ്കിൽ ‘സ്വന്തമായിട്ട്’ വരുന്നവ അങനെ വരട്ടെ എന്നും, ഇന്ത്യൻ സർക്കാർ സഹായിക്കണം എന്നഭ്യർത്ഥിക്കുന്നവരെ മാത്രം ഇന്ത്യ രക്ഷപ്പെടുത്തുകയും ചെയ്യട്ടെ ..

കൂടാതെ തിരിച്ചൊന്ന് കൈകൂപ്പുകയോ, തലയനക്കുകയോ ചെയ്ത ആ ചുരുക്കം ചില ‘മനുഷ്യ’ക്കുട്ടികളെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു അനുമോദിക്കുന്നു, നിങ്ങൾക്ക് മാത്രമല്ല നിങളെ വളർത്തിയ നിങ്ങളുടെ അഛനമ്മമാർക്കും അഭിനന്ദനങൾ ..

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...