Connect with us

Hi, what are you looking for?

Exclusive

യുക്രെയ്‌നിൽ നിന്നെത്തിയ മലയാളികൾ സമരത്തിൽ.. ഡൽഹിയിൽ മലയാളികളുടെ പേക്കൂത്ത്

യുക്രെയ്ൻ -റഷ്യ യുദ്ധം തുടങ്ങിയ ദിവസം മുതൽ മാധ്യമ കണ്ണുകൾ ഏറ്റവും കൂടുതൽ നീളുന്നത് അവിടെ കുടുങ്ങിപ്പോയ നമ്മുടെ ഭാരതത്തിന്റെ മക്കൾക്ക് നേരെയാണ്. അവരുടെ അവസ്ഥയും ദയനീയതയും പരാതികളും ആവലാതികളുമെല്ലാം അപ്പപ്പോൾ നമ്മൾ മാധ്യമങ്ങളിലൂടെ അറിയുന്നുമുണ്ട്. അവരുടെ രക്ഷാ പ്രവർത്തനം ഏറ്റവും സുഗമവും കാര്യക്ഷമവുമാകാൻ പ്രാർഥിക്കുന്നവരാണ് ഓരോ ഭാരതീയനും.
ഓപ്പറേഷൻ ഗംഗാ എന്ന രക്ഷാ പ്രവർത്തന ദൗത്യത്തിലൂടെ ഇതിനകം ഭൂരിഭാഗം ഇന്ടിക്കാരും സ്വന്തം നാട്ടിൽ സുരക്ഷിതരായി തിരിച്ചെത്തിക്കഴിഞ്ഞു . ബാക്കിയുള്ളവരെയും എത്രയും വേഗം തന്നെ തിരികെ എത്തിക്കാൻ പ്രാപ്തമാണ് നമ്മുടെ സംവിധാനങ്ങളും ഭരണ കർത്താക്കളും എന്ന് ഈ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ നമ്മൾ ഓരോരുത്തരും അഭിമാനത്തോടെ മനസിലാക്കിയ വസ്തുതയാണ്.
എന്നാൽ ഇതിനിടെ ഉയർന്നു വരുന്ന ചില അനാവശ്യ വിവാദങ്ങളും വകതിരിവില്ലാത്ത പ്രവർത്തികളും ഭാരതത്തിന്റെ അന്തസ്സിനെ തന്നെ ഇല്ലാതാക്കുന്നതാണ്.
കഴിഞ്ഞ ദിവസം നാട്ടിലേക്ക് വിമാന സൗകര്യം ഒരുക്കുന്നില്ലെന്ന് ആരോപിച്ച്‌ യുക്രെയ്നില്‍ നിന്നെത്തിയ നാല്പതു മലയാളി വിദ്യാർഥികളാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പ്രതിഷേധിച്ചത് . പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയിട്ടും കേരളത്തിലേക്കുളള വിമാന സൗകര്യം കേരള ഹൗസ് അധികൃതര്‍ ഒരുക്കിയില്ലെന്നായിരുന്നു അവര്‍ പരാതി പറഞ്ഞിരുന്നത്.
എന്നാൽ മലയാളികളുടെ മാനം കളയുന്ന ഈ വിദ്യാർഥികളുടെ പേക്കൂത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. മറ്റുള്ള കുട്ടികൾ ഇപ്പോഴും ജീവനെങ്കിലും തിരികെ കിട്ടാൻ പ്രാർഥനയോടെ അന്യ നാട്ടിൽ ഷെല്ലുകളെയും ബോംബുകളെയും ഭയന്ന് കഴിഞ്ഞു കൂടുമ്പോൾ , സുരക്ഷിതമായി സ്വന്തം രാജ്യത്തെത്തിയിട്ടും കേരളത്തിലേക്ക് വിമാനമാർഗം മാത്രമേ പോകൂ എന്ന് ശഠിച്ചു വിദ്യാർഥികൾ കുത്തിയിരുന്നു പ്രതിഷേധിക്കുന്നത് . ഇതിനെ എഴുത്തുകാരിയും വിമര്ശകയുമായ അഞ്ചു പാർവതി പ്രബീഷ് പറയുന്നത് പോലെ തിന്നുന്നത് എല്ലിനിടയിൽ കുത്തിയപ്പോൾ കാട്ടിക്കൂട്ടുന്ന പേക്കൂത്ത് എന്ന് തന്നെയാണ് വിളിക്കേണ്ടത്.
വകതിരിവില്ലാത്ത നമ്മുടെ ഈ പുതു തലമുറയുടെ പ്രഹസങ്ങൾക്കെതിരെ അഞ്ചു പാർവതി പങ്കു വെച്ച കുറിയ്പ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്…

വിദ്യാഭ്യാസം കൊണ്ട് നേടിയെടുക്കുവാന്‍ കഴിയുന്ന ഒന്നല്ല വകതിരിവ്, സിവിക് സെന്‍സ്, കോമണ്‍ സെന്‍സ് എന്നൊക്കെ വീണ്ടും വീണ്ടും തെളിയിക്കുകയാണ് നമ്മുടെ പുത്തന്‍ തലമുറ.

ഉന്നത വിദ്യാഭ്യാസം നേടാന്‍ അതും മെഡിക്കല്‍ സയന്‍സ് പോലുള്ളവ നേടാൻ വിദേശത്ത് പോയ നമ്മുടെ കുഞ്ഞുങ്ങളില്‍ കുറേപ്പേരെങ്കിലും അവരുടെ ശാഠ്യവും നിര്‍ബന്ധബുദ്ധിയും സ്വാര്‍ത്ഥതയും പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച്‌ എങ്ങോട്ടാണ് ഈ കുഞ്ഞുങ്ങളുടെ പോക്ക് എന്നു മുതിര്‍ന്നവരെ കൊണ്ട് പറയിപ്പിക്കുന്നുണ്ട്.

അടിയന്തരസാഹചര്യമുള്ള ഒരു യുദ്ധ ഭൂമിയില്‍ അകപ്പെട്ട കുഞ്ഞുങ്ങള്‍ ഒരു വശത്ത് തങ്ങളുടെ ദൈന്യതയും വേവലാതിയും യാഥാര്‍ത്ഥ്യ ബോധത്തോടെ വിളിച്ചു പറയുമ്ബോള്‍, എങ്ങനെയെങ്കിലും അവിടെ നിന്നും ഏതെങ്കിലും ഒരു ബോര്‍ഡറില്‍ എത്തിയാല്‍ മതിയെന്ന് ഈശ്വരനെ വിളിച്ചു പ്രാര്‍തഥിക്കുമ്ബോള്‍, മറുവശത്ത് സുരക്ഷിതമായി നാടെത്തിയ കുട്ടികള്‍ അതില്‍ ആശ്വസിക്കുന്നതിന് പകരം ആവലാതികളുടെ ലിസ്റ്റും നീട്ടി വെറുപ്പിന്‍്റെ രാഷ്ട്രീയം പുറത്ത് എടുക്കുന്നു. പെറ്റ്സിനെ കൂടെ കൂട്ടിയാല്‍ മാത്രമേ നാട്ടില്‍ വരൂ എന്ന ശാഠ്യങ്ങളും യുദ്ധഭൂമിയില്‍ ഹലാല്‍ ഷവര്‍മ്മ തേടി നടന്ന് ഷഹീദ് ആവുമോ എന്ന മണ്ടത്തരവും പുതപ്പ് കിട്ടിയില്ലെന്ന കുഞ്ഞ് ആവലാതികളും ഒക്കെ കാണുമ്ബോള്‍ ഇവരൊക്കെ പഠിക്കുന്നത് മെഡിസിന്‍ എന്ന ഉദാത്തമായ കോഴ്സ് തന്നെ ആണോയെന്ന് സംശയമാണ്. ജീവനും കയ്യില്‍ പിടിച്ച്‌ ഓടുന്ന സമയത്ത് സാമാന്യ ബോധം ഉള്ളവന്‍ കാണിക്കുന്ന വിവേകം പോലും ഇല്ലാത്ത ചെയ്തികളില്‍ ഏറ്റവും അമ്ബരിപ്പിച്ചത് മലയാളി വിദ്യാര്‍ഥിയില്‍ നിന്നും വെടിയുണ്ട കണ്ടെടുത്തുവെന്ന വാര്‍ത്തയാണ്. ഉക്രൈനില്‍ നിന്നും ഡല്‍ഹി വരെ എത്തിയ ശേഷമാണ് വെടിയുണ്ട കണ്ടെത്തിയത് എന്നത് കാണിക്കുന്നത് ഒരു വിദേശ രാജ്യം നമ്മുടെ കുട്ടികളില്‍ ചെലുത്തിയ വിശ്വാസം അവര്‍ ഇന്ത്യ എന്ന ഐഡന്‍്റിറ്റി പേറുന്നവര്‍ ആയതുകൊണ്ടാണ്. ആ ഐഡന്‍്റിറ്റിയോടു മറ്റൊരു വിദേശ രാജ്യത്തിന് തോന്നുന്ന വിശ്വാസം കൊണ്ടാണ് ചെക്കിംഗ് പോലും നടത്താതെ ഇന്ത്യന്‍ സ്റ്റുഡന്‍്റ്സ് എന്ന ഒരൊറ്റ ലേബലില്‍ കടത്തി വിട്ടത്. എന്നിട്ട് പകരം നമ്മള്‍ കാണിക്കുന്നത് രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന ഇത്തരം പേക്കൂത്തും.

നാട്ടിലേക്ക് വിമാന സൗകര്യം ഒരുക്കുന്നില്ലെന്ന് ആരോപിച്ച്‌ യുക്രെയ്നില്‍ നിന്നെത്തിയ നാല്പതു മലയാളി വിദ്യാര്‍ഥികള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പ്രതിഷേധിച്ചുവെന്ന വാര്‍ത്തയും വീഡിയോയും ഇന്നലെ കണ്ടിരുന്നു. പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയിട്ടും കേരളത്തിലേക്കുളള വിമാന സൗകര്യം കേരള ഹൗസ് അധികൃതര്‍ ഒരുക്കിയില്ലെന്നായിരുന്നു അവര്‍ പരാതി പറഞ്ഞിരുന്നത്. അപ്പോള്‍ മനസ്സില്‍ തോന്നിയത് ഇത്ര മാത്രം – തിന്നത് എല്ലിന്‍്റെ ഇടയില്‍ കുത്തുമ്ബോള്‍ ഇത്രയ്ക്ക് പ്രശ്നം മനുഷ്യര്‍ക്ക് ഉണ്ടാകുമോ എന്നതാണ്. സുമിയില്‍ നമ്മുടെ കുട്ടികള്‍ അതായത്, ഇവരുടെ ഒക്കെ സഹോദരങ്ങള്‍ വെള്ളത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടി രക്ഷപ്പെടാന്‍ ദൈവത്തെ ഉള്ളുരുകി വിളിക്കുമ്ബോള്‍ ഇവിടെ ഇതാ, വെടിയുണ്ടകളെയും ഷെല്ലുകളെയും ഭയപ്പെടേണ്ടതില്ലാത്ത സ്വന്തം രാജ്യത്ത് വന്ന് അസൗകര്യങ്ങളുടെ ലിസ്റ്റ് നീട്ടുന്നത്. ഡല്‍ഹിയില്‍ നിന്നും കേരളത്തില്‍ ട്രെയിന്‍ മാര്‍ഗ്ഗവും എത്താം മക്കളേ. ആകാശയാത്രയാണ് ബെറ്റര്‍ ഓപ്ഷന്‍ എന്ന് തോന്നുന്നത് നിങ്ങള്‍ മണ്ണില്‍ ചവിട്ടി ശീലിക്കാന്‍ മറന്നത് കൊണ്ടാണ്.

ഏറ്റവും നോബിള്‍ ആയ ഒരു പ്രൊഫഷന്‍ പഠിക്കാന്‍ പോയ കുട്ടികളാണ് നിങ്ങള്‍. എന്നിട്ട് നിങ്ങള്‍ കാണിച്ചുക്കൂട്ടുന്ന കോപ്രായങ്ങള്‍ അതിനെ അപമാനിക്കുന്നതിന് തുല്യമാണ് കുഞ്ഞുങ്ങളേ. പുതപ്പ് കിട്ടാത്തത് വലിയ ആവലാതി ആവുന്ന, ഫ്ലൈറ്റ് ഒന്ന് വൈകിയാല്‍ പോലും അക്ഷമരായി തീരുന്ന നിങ്ങള്‍ക്കു മുന്നില്‍ നാളെ നിരന്നു നില്‍ക്കേണ്ടത് പ്രാരാബ്ധങ്ങള്‍ കാരണം രോഗിയാവേണ്ടി വരുന്ന വെറും സാധാരണക്കാരായ മനുഷ്യര്‍ കൂടിയാണ്. നിങ്ങള്‍ സ്വായത്തമാക്കുന്നത് ഈ രീതിയില്‍ അഹന്ത നിറഞ്ഞ,സാഹചര്യങ്ങളെ ഓവര്‍കം ചെയ്യാന്‍ അറിയാത്ത തരം ready made professional degree ആണെങ്കില്‍ ആ വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു നില്‍ക്കാനേ സാധാരണ മനുഷ്യര്‍ക്ക് കഴിയൂ.

The medical profession is considered to be one of the noblest professions. The word noble means that a doctor should have qualities like compassion, caring, giving, sharing, concern, helping, etc. ഇത് വെറും ഒരു ഡെഫിനിഷന്‍ അല്ല. ഓര്‍മ്മപ്പെടുത്തല്‍ ആണ് നിങ്ങള്‍ ഓരോരുത്തരോടും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...