Connect with us

Hi, what are you looking for?

News

തൃക്കാക്കര ആര് നേടും?സ്വരാജ് ബൽറാം പോരിന് കളമൊരുങ്ങുന്നു….

പി.ടി. തോമസിന്റെ വിയോഗത്തോടെ ഒഴിവുവന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം ഈ മാസം അവസാനവാരം. പെരുമാറ്റച്ചട്ടവും ഉടന്‍ നിലവില്‍ വരും. പി.ടിയുടെ മരണത്തോടെ ഡിസംബര്‍ 22 മുതല്‍ മണ്ഡലത്തില്‍ ഒഴിവുവന്നതായി നേരത്തേ വിജ്‌ഞാപനം പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പിന്റെ തിയതിയും നടപടിക്രമങ്ങളും നിശ്‌ചയിച്ചു വിജ്‌ഞാപനം ഇറക്കുകയാണ്‌ അടുത്ത നടപടി.

മൂന്നു മുന്നണികളും സ്‌ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്‌. സംസ്‌ഥാന സമ്മേളനത്തിന്‌ ഇന്നു കൊടിയിറങ്ങുന്നതോടെ പ്രചാരണം ശക്‌തമാക്കാന്‍ ഒരുങ്ങുകയാണ്‌ സി.പി.എം. സെബാസ്‌റ്റ്യന്‍ പോള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ തെരഞ്ഞെടുപ്പ്‌ ഗോദയിലിറക്കിയിട്ടും മണ്ഡലത്തില്‍ സി.പി.എമ്മിനു വിജയിക്കാന്‍ സാധിച്ചിട്ടില്ല. 2021 ല്‍ ഡോ.ജെ. ജേക്കബിനെയായിരുന്നു സി.പി.എം. മത്സരിപ്പിച്ചത്‌. എന്നാല്‍ രണ്ടാം അങ്കത്തിനിറങ്ങിയ പി.ടി. തോമസ്‌ വന്‍ ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തി. ഇക്കുറി ശക്‌തമായ മത്സരം കാഴ്‌ചവയ്‌ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണു എല്‍.ഡി.എഫ്‌. പി.ടി. തോമസിന്റെ വ്യക്‌തിപ്രഭാവംകൊണ്ടുമാത്രമാണ്‌ ഇത്തവണ യു.ഡി.എഫിനൊപ്പം മണ്ഡലം നിന്നതെന്നാണു സി.പി.എം. വിലയിരുത്തല്‍. അതുകൊണ്ടുതന്നെ പാര്‍ട്ടി സമ്മേളനത്തിന്റെ ആവേശം ചോരും മുമ്പുതന്നെ സ്‌ഥാനാര്‍ഥി പ്രഖ്യാപനവും പ്രചരണവും നടത്താനാണു നേതൃത്വത്തിന്റെ ആലോചന.

ഇടതുമുന്നണിയില്‍ സി.പി.എം. മത്സരിക്കുന്ന സീറ്റാണ്‌ തൃക്കാക്കര. ഇക്കുറി സ്വതന്ത്രസ്‌ഥാനാര്‍ഥികള്‍ വേണ്ടെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ യുവാക്കളായ നേതാക്കളെ മത്സരിപ്പിക്കണമെന്നുള്ള ചര്‍ച്ചകളും ഉയരുന്നുണ്ട്‌. മുന്‍ തൃപ്പൂണിത്തുറ എം.എല്‍.എ: എം. സ്വരാജ്‌, മേയര്‍ എം. അനില്‍കുമാര്‍ എന്നിവരുടെ പേരുകളാണു സി.പി.എമ്മില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്‌. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ രണ്ടാം അങ്കത്തിനിറങ്ങിയ സ്വരാജ്‌ പരാജയപ്പെട്ടിരുന്നു. സ്വരാജിനെ വീണ്ടും മത്സരിപ്പിച്ചു നിയമസഭയില്‍ എത്തിക്കണമെന്ന വികാരം പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്‌.

കോണ്‍ഗ്രസ്‌ കേന്ദ്രങ്ങളും സ്‌ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള ചര്‍ച്ചകളിലേക്കു കടന്നു. ഒരു ഡസനോളം പേരുകള്‍ മണ്ഡലത്തില്‍ ചര്‍ച്ചയാകുന്നുണ്ട്‌. എ ഗ്രൂപ്പിന്റെ കൈയിലുള്ള സീറ്റാണു തൃക്കാക്കര. ഡൊമിനിക്‌ പ്രസന്റേഷന്‍, ടോണി ചിമ്മിണി എന്നിവരുടെ പേരുകള്‍ പരിഗണിക്കപ്പെടുന്നു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ദീപ്‌തി മേരി വര്‍ഗീസും രംഗത്തുണ്ട്‌.

പി.ടിയുടെ ഭാര്യ ഉമാ തോമസിന്റെ പേരും ചര്‍ച്ചയിലുണ്ട്‌. നേരത്തേ സ്‌ഥാനാര്‍ഥിത്വംസംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ ഇപ്പോള്‍ മത്സരിക്കാനില്ലെന്ന നിലപാടായിരുന്നു ഉമ സ്വീകരിച്ചിരുന്നത്‌. സി.പി. എം. സ്വരാജിനെ മത്സരിപ്പിച്ചാല്‍ കോണ്‍ഗ്രസ്‌ വി.ടി. ബല്‍റാമിനെ മത്സരിപ്പിക്കുമോയെന്ന ചര്‍ച്ചകളും ശക്‌തമാണ്‌.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...