Connect with us

Hi, what are you looking for?

Exclusive

സ്ത്രീകൾക്ക് സ്ഥാനം കൊടുത്താൽ സിപിഎം മുടിയുമെന്ന് കോടിയേരി ..

കടുത്ത സ്ത്രീ വിരുദ്ധ പരാമശവുമായി കോടിയേരി ബാലകൃഷ്ണൻ .
പാര്‍ട്ടി കമ്മിറ്റികളില്‍ 50 ശതമാനം വനിതാ പ്രാതിനിദ്ധ്യം ഉറപ്പാക്കുമോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനാണ് സ്ത്രീ വിരുദ്ധ പരാമർശവുമായി കോടിയേരി എത്തിയത്. നിങ്ങള്‍ പാര്‍ട്ടിയെ നന്നാക്കാന്‍ ഉപദേശിക്കുകയാണോ അതോ തകര്‍ക്കാനാണോ എന്ന് തമാശയായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുചോദ്യം. പാർട്ടിയിൽ അൻപത് ശതമാനം സ്ത്രീകൾ വന്നാൽ പാർട്ടി തകർന്നു പോകുമെന്നാണ് കോടിയേരിയുടെ വാദം .
സംസ്ഥാന സമ്മേളന നഗരിയില്‍ ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തിനിടയിലാണ് കോടിയേരിയുടെ പ്രതികരണം.

എന്നാൽ മതിയായ രീതിയിൽ വനിതാ പ്രാതിനിദ്ധ്യം പാര്‍ട്ടിയില്‍ ഉറപ്പാക്കുമെന്ന് മറ്റൊരു ചോദ്യത്തിന് കോടിയേരി മറുപടി നല്‍കി. സ്ത്രീപുരുഷ സമത്വം പാര്‍ട്ടിയിലുണ്ടാകണമെന്ന് പ്രതിനിധികളില്‍ നിന്ന് നിര്‍ദ്ദേശമുണ്ടായെന്ന് കോടിയേരി പറഞ്ഞു. എന്നാൽ 50 % സ്ത്രീകൾ കടന്നു വന്നാൽ പാർട്ടി തകർന്നടിയുമെന്നും കോടിയേരി പരിഹാസ രൂപത്തിൽ പറഞ്ഞു. സ്ത്രീപക്ഷ കേരളത്തിനായി പാര്‍ട്ടി മുന്നോട്ടു വരണമെന്ന ആവശ്യമാണ് പ്രതിനിധികളിൽ നിന്നുയർന്നത് . പാര്‍ട്ടിയും സ്ത്രീപക്ഷമാകണം എന്നും നിർദ്ദേശം വന്നു . എന്നാൽ ബ്രാഞ്ച് സെക്രട്ടറിമാരായി കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് കോടിയേരി വിശദീകരിച്ചു . പക്ഷെ അങ്ങനെയാണെങ്കിലും പ്രാദേശികതലത്തില്‍ പുരുഷമേധാവിത്വം നിലനില്‍ക്കുന്നതായി അംഗങ്ങളിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ ഈ പ്രതികരണം അദ്ദേഹം ഉളിൽ കൊണ്ട് നടക്കുന്ന സ്ത്രീ വിരുദ്ധതയുടെ പുറംതള്ളലാണെന്ന് വുമൺ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീനാ ഇർഷാദ് പറഞ്ഞു. ഇത്തരം വില കുറഞ്ഞ പരാമർശങ്ങൾ സ്ത്രീകളുടെ സാമൂഹിക -രാഷ്ട്രീയ പങ്കാളിത്തത്തിനെതിരായ പൊതുബോധത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ജബീനാ പറഞ്ഞു.

ഒരു വശത്ത് സ്ത്രീ സമത്വ കേരളത്തെക്കുറിച്ച് വാചാലരാവുകയും മറുവശത്ത് സ്ത്രീകളുടെ പ്രാതിനിധ്യം പ്രായോഗികമായി തന്നെ തടയുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് കോടിയേരിയും സിപിഎം നേതൃത്വവും വെച്ചുപുലർത്തുന്നതെന്ന് ജബീനാ തറന്നടിച്ചു.

പ്രസ്താവന പിൻവലിച്ച് കോടിയേരി ബാലകൃഷ്ണൻ മാപ്പു പറയണമെന്നും ജബീനാ ആവശ്യമുന്നയിച്ചു. കോടിയേരി ബാലകൃഷ്ണനെ പോലെ സ്ത്രീ പക്ഷ നവ കേരളത്തെക്കുറിച്ച് പറയുമ്പോഴും സ്ത്രീ വിരുദ്ധത ഉള്ളിൽ പേറുന്ന കാപട്യക്കാരായ ആളുകൾ നയിക്കുന്ന പ്രസ്ഥാനത്തിൽ നിന്നും സ്ത്രീകൾക്ക് നീതി ലഭിക്കില്ല എന്ന വസ്തുത പൊതു സമൂഹമേ മനസിലാക്കണമെന്നും ജനീന ഇർഷാദ് ആവശ്യപ്പെട്ടു.

സിപിഎമ്മിനുള്ളിലെ ആണധികാരത്തെയും ആധിപത്യത്തെയും കുറിച്ച് ഇന്നലെ മന്ത്രി ആർ ബിന്ദുവും സമ്മേളന വേദിയിൽ വിമർശനം ഉന്നയിച്ചിരുന്നു. സിപിഎമ്മിൽ ചില പുരുഷ നേതാക്കന്മാര്‍ക്ക് വനിതാ നേതാക്കളോട് വളരെ മോശമായ സമീപനമാണുള്ളതെന്നാണ് ബിന്ദുവിന്റെ ആരോമാപനം .
പുരുഷ നേതാക്കളുടെ ഇത്തരം മോശം പെരുമാറ്റങ്ങളിൽ പൊറുതിമുട്ടിയ വനിതാ നേതാക്കൾ പല തവണ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ട്. എന്നാൽ സ്വന്തം പാർട്ടിയിൽ സ്ത്രീകൾക്കെതിരായ നടക്കുന്ന ഈ അതിക്രമങ്ങൾ പാർട്ടി പലപ്പോഴും കണ്ടില്ലെന്നു നടിക്കുകയാണെന്നും മന്ത്രി ബിന്ദു തുറന്നടിച്ചിരുന്നു.
പലപ്പോഴും ഇത് സംബന്ധിച്ച നേതാക്കളുടെ പരാതികള്‍ പാര്‍ട്ടി ഗൗരവത്തോടെ പരിഗണിക്കാറില്ലെന്നും പരാതി നല്‍കുന്ന സ്ത്രീകൾ പാർട്ടിയിൽ നിന്ന് കടുത്ത അവഗണന നേരിടേണ്ടതായി വരാറാണെന്നും മന്ത്രി പറഞ്ഞു.

ഇതിനു പിന്നാലെ കോടിയേരിയുടെ ഈ സ്ത്രീ വിരുദ്ധ പരാമർശം കൂടിയായതോടെ സിപിഎമ്മിനുള്ളിലെ പുരുഷ മേൽക്കോയ്മയ്ക്ക് കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...