Connect with us

Hi, what are you looking for?

Exclusive

കൊടിയേരിക്കെതിരെ വനിതാ കമ്മീഷനിൽ പരാതിയുമായി ഫാത്തിമ തെഹ്‌ലിയ

സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെതിരെ വനിതാ കമ്മീഷനിൽ പരാതിയുമായി ഫാത്തിമ തെഹ്‌ലിയ.
കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശനത്തിനെതിരേയാണ് എംഎസ്‌എഫ് നേതാവ് ഫാത്തിമ തെഹ്‌ലിയ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത് .

കഴിഞ്ഞ ദിവസം സംസ്ഥാന സമ്മേളനത്തോടനുബന്ധിച് നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കോടിയേരി ബാലകൃഷ്ണനെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്.
സിപിഎമ്മില്‍ അൻപത് ശതമാനം വനിതാ സംവരണം ഉണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തെ പരിഹസിച്ച കോടിയേരി നിങ്ങള്‍ സംസ്ഥാന സമിതിയെ തകര്‍ക്കാന്‍ നടക്കുകയാണോ എന്ന മറു ചോദ്യമാണ് മാധ്യമ പ്രവർത്തകരോട് ചോദിച്ചത്. . പാർട്ടിയിൽ അൻപത് ശതമാനം സ്ത്രീകൾ വന്നാൽ പാർട്ടി തകർന്നു പോകുമെന്നായിരുന്നു കോടിയേരിയുടെ വാദം.
എങ്കിലും മതിയായ രീതിയിൽ പാർട്ടിക്കകത്ത് വനിതാ പ്രാതിനിദ്ധ്യം പാര്‍ട്ടിയില്‍ ഉറപ്പാക്കുമെന്നും കോടിയേരി പറഞ്ഞു . പാർട്ടിയിൽ സ്ത്രീപുരുഷ സമത്വം ഉണ്ടാകണമെന്ന നിർദ്ദേശം പ്രതിനിധികളില്‍ നിന്ന് ഉയർന്നു വന്നിരുന്നു .സ്ത്രീപക്ഷ കേരളത്തിനായി പാര്‍ട്ടി മുന്നോട്ടു വരണമെന്ന ആവശ്യമാണ് പ്രതിനിധികളിൽ നിന്നുയർന്നത് . പാര്‍ട്ടിയും സ്ത്രീപക്ഷമാകണം എന്നും നിർദ്ദേശം വന്നു . എന്ന് കരുതി എന്നാൽ 50 % സ്ത്രീകൾ കടന്നു വന്നാൽ പാർട്ടി തകർന്നടിയുമെന്നും കോടിയേരി പരിഹാസ രൂപത്തിൽ പറഞ്ഞു. എങ്കിലും ബ്രാഞ്ച് സെക്രട്ടറിമാരായി കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് കോടിയേരി വിശദീകരിച്ചു . പക്ഷെ അപ്പോഴും പ്രാദേശികതലത്തില്‍ പുരുഷമേധാവിത്വം നിലനില്‍ക്കുന്നതായി ഉള്ള അംഗങ്ങളുടെ വിമർശനം ഉയർന്നു വരുന്നുണ്ട്.

കോടിയേരിയുടെ ഈ പരാമർശം പാർട്ടിക്കകത്തും പുറത്തും വളരെ വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്.
ഇതോടെയാണ് ഈ വിഷയത്തിൽ കോടിയേരി ബാലകൃഷ്ണനെതിരെ വനിതാ കമീഷനിൽ പറയുമായി ഫാത്തിമ തഹ്‌ലിയ എത്തിയിരിക്കുന്നത്.
ഫാത്തിമാ തെഹ്‌ലിയായുടെ പരാതിയുടെ ഉള്ളടക്കം ഇങ്ങനെയാണ്.
സിപിഎമ്മിന്റെ പുതിയ കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായി സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ ചുമതലയേറ്റത് അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമല്ലോ? എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രസ്താവന ഏറെ ഗുരുതരവും പൊതു പ്രവര്‍ത്തകരായ സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുമുള്ളതാണ് .
മാധ്യമങ്ങളോട് പ്രതികരിക്കവെ പാര്‍ട്ടി കമ്മിറ്റിയില്‍ അമ്ബത് ശതമാനം സംവരണം സ്ത്രീകള്‍ക്ക് ഉണ്ടാകുമോ എന്ന ചോദ്യത്തിന് നിങ്ങള്‍ ഈ പാര്‍ട്ടി കമ്മിറ്റിയെ തകര്‍ക്കുവാനാണോ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പൊതുജന സമക്ഷം ചോദിക്കുന്നുണ്ട്. ഇത് പൊതു പ്രവര്‍ത്തകരായ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും പരാതിയില്‍ ഫാത്തിമ ചൂണ്ടിക്കാണിച്ചു.

ഈ വിഷയത്തിൽ വുമൺ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീനാ ഇർഷാദും ഇന്നലെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കോടിയേരിയുടെ ഈ പ്രതികരണം അദ്ദേഹം ഉളിൽ കൊണ്ട് നടക്കുന്ന സ്ത്രീ വിരുദ്ധതയുടെ പുറംതള്ളലാണെനന്നായിരുന്നു ജബീനാ ഇർഷാദ് തുറന്നടിച്ചത്. . ഇത്തരം വില കുറഞ്ഞ പരാമർശങ്ങൾ സ്ത്രീകളുടെ സാമൂഹിക -രാഷ്ട്രീയ പങ്കാളിത്തത്തിനെതിരായ പൊതുബോധത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ജബീന പറഞ്ഞു.

ഒരു വശത്ത് സ്ത്രീ സമത്വ കേരളത്തെക്കുറിച്ച് വാചാലരാവുകയും മറുവശത്ത് സ്ത്രീകളുടെ പ്രാതിനിധ്യം പ്രായോഗികമായി തന്നെ തടയുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് കോടിയേരിയും സിപിഎം നേതൃത്വവും വെച്ചുപുലർത്തുന്നതെന്ന് ജബീനാ ആരോപിച്ചു.
ഇത്തരം പരാമർശം നടത്തിയ കോടിയേരി തന്റെ തെറ്റ് തിരിച്ചറിഞ്ഞ് ഈ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും ജബീനാ ആവശ്യമുന്നയിച്ചു. കോടിയേരി ബാലകൃഷ്ണനെ പോലെ സ്ത്രീ പക്ഷ നവ കേരളത്തെക്കുറിച്ച് പറയുമ്പോഴും സ്ത്രീ വിരുദ്ധത ഉള്ളിൽ പേറുന്ന കാപട്യക്കാരായ ആളുകൾ നയിക്കുന്ന പ്രസ്ഥാനത്തിൽ നിന്നും സ്ത്രീകൾക്ക് നീതി ലഭിക്കില്ല എന്ന വസ്തുത പൊതു സമൂഹം ഇനിയെങ്കിലും മനസിലാക്കണമെന്നും ജബീന ഇർഷാദ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സിപിഎമ്മിലെ പ്രധാനിയായ നേതാവിന്റെ ഭാര്യയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ആർബിന്ദുവും സിപിഎമ്മിലെ അനധികാരത്തെയും പുരുഷ മേൽക്കോയ്മയെയും പറ്റി തുറന്നു പറച്ചിൽ നടത്തിയിരുന്നു. സിപിഎമ്മിൽ വനിതാ നേതാക്കളോടുള്ള പുരുഷ നേതാക്കളുടെ സമീപനം വളരെ മോഷഹമാണെന്നും പരാതിപ്പെട്ടു പോലും ഇത് വരേയ്ക്കും ഇതിനെതിരെ യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ല എന്നും ബിന്ദു പറഞ്ഞിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...