Connect with us

Hi, what are you looking for?

Exclusive

CITU ഗുണ്ടാ വിളയാട്ടം , വനിതാ എസ്ഐ ക്ക് നേരെ

കണ്ണൂരിൽ വനിതാ എസ് ഐ ക്ക് നേരെ സിഐ ടിയു നേതാവിന്റെ പരാക്രമം. കുറ്റകൃത്യം നടത്തിയ ശേഷം പാർട്ടി ഓഫീസിൽ കയറി ഒളിച്ച പ്രതിയെ പിടികൂടിയ വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെയാണ് പാർട്ടി അംഗങ്ങൾ പരസ്യ ഭീഷണി മുഴക്കിയത്.
ദിവസങ്ങളായി സിഐടിയു നടത്തുന്ന ഗുണ്ടായിസത്തിനിരയായായി സ്ഥാപനം അടച്ചു പൂട്ടേണ്ടി വന്നത് ഒന്നിലധികം പേർക്കാണ് .

സിഐ.ടി.യു നേതൃത്വത്തില്‍ 50 ദിവസമായി സമരം തുടരുന്ന മാതമംഗലത്തെ എസ്.ആര്‍ അസോസിയേറ്റ്സ് എന്ന സ്ഥാപനം ഉടമ തന്നെ പൂട്ടി. സിഐ.ടിയുക്കാരെ വെള്ളപൂശാനായി തൊഴിൽ മന്ത്രി പറഞ്ഞ വാദം എസ്.ആര്‍ അസോസിയേറ്റ്സിന് ലൈസന്‍സ് ഇല്ല എന്നായിരുന്നു . എന്നാൽ ലൈസന്‍സ് ഉണ്ടെന്ന് എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കിയതോടെ മന്ത്രിയുടെ ശ്രമം പൊളിഞ്ഞു. കയറ്റിറക്കിന് സ്വന്തം തൊഴിലാളികളെ നിയമിക്കാന്‍ ഹൈക്കോടതി വിധി വാങ്ങിയതോടെയാണ് സിഐ.ടി.യുക്കാര്‍ കടയില്‍ കയറി ജീവനക്കാരെ ആക്രമിച്ചത് . പിന്നാലെ ഉപരോധം തുടങ്ങി. കടയില്‍ വരുന്നവരെ തടഞ്ഞു, ഭീക്ഷണിപ്പെടുത്തി, കായികമായി ആക്രമിച്ചു. ഇതോടെ 70 ലക്ഷത്തിലധികം രൂപ മുടക്കി തുടങ്ങിയ സ്ഥാപനം ഉടമയ്ക്ക് പൂട്ടണ്ടി വന്നു.ഈ കടയില്‍ നിന്ന് സാധനം വാങ്ങിയതിന്റെ പേരില്‍ സിഐ.ടി.യുക്കാരുടെ മര്‍ദ്ദനമേറ്റതിനെ തുടർന്ന് അഫ്സല്‍ എന്നയാൾ തന്റെ കംപ്യൂട്ടര്‍ സ്ഥാപനവും പൂട്ടി.

ഈ സംഭവങ്ങൾക്കിടെയാണ് വനിതാ ഉദ്യോഗസ്ഥയ്ക്കെതിരായ ഈ പരാക്രമം . ന്യായത്തിനു വേണ്ടി വാദിക്കുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരെ കൂടി ഭീഷണിപ്പെടുത്തി തങ്ങളുടെ വര്ത്തിയ്ക്കാകാൻ ശ്രമിക്കുകയാണ് സിഐടിയു.
ഇവിടെയെല്ലാം മുഖ്യമന്ത്രി നോക്ക് കുത്തിയാവുന്നു എന്നതാണ് വസ്തുത.

കഴിഞ്ഞ ദിവസം കണ്ണൂർ മാതമംഗലത്തു വധശ്രമക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥർ പാർട്ടി ഓഫീസിനുള്ളിൽ കയറി പരിശോധിക്കുകയായിരുന്നു . പാർട്ടി ഓഫീസിൽ കയറി കുറ്റകൃത്യം നടത്തിയ ശേഷം പാർട്ടി ഓഫീസിൽ കയറി ഒളിച്ച പ്രതിയെ പാർട്ടി ഓഫീസിനുള്ളിൽ കടന്ന് പിടികൂടിയതോടെയാണ് ഉദ്യോഗസ്ഥയെക്കെതിരെ ഇവര വധഭീഷണി മുഴക്കിയത്. പെരിങ്ങോം ഏരിയാ സെക്രട്ടറി ആപ് ഉദ്യോഗസ്ഥയെ പരസ്യമായി ഭീഷണിപ്പെടുത്തിയത്. പാർട്ടി ഓഫീസിൽ കയറി ഒരാളെ അറസ്റ്റ് ചെയ്യാൻ എവിടുന്നാണ് ധൈര്യം കിട്ടിയതെന്നും അങ്ങനൊരു കീഴ്‌വഴക്കം ഇവിടെയില്ലെന്നുമാണ് പെരിങ്ങോം ഏരിയാ സെക്രട്ടറി എംപി ദാമോദരൻ പ്രസംഗിക്കുന്നത്.

സിഐടിയു നേതാവിന്റെ ഭീഷണി പ്രസംഗം ഇങ്ങനെ ..
പൊലീസ് ഉദ്യോഗസ്ഥയുടേത് അങ്ങേയറ്റത്തെ ധിക്കാരനടപടിയാണ്. പാർട്ടി ഓഫീസിൽ കയറി ഒരാളെ അറസ്റ്റ് ചെയ്യാൻ എവിടുന്നാണ് ധൈര്യം വന്നത്. അതൊന്നും നല്ല കീഴ്‌വഴക്കം അല്ലായെന്ന് അവർ മനസ്സിലാക്കണം. വനിത ആയതുകൊണ്ട് എന്തും ചെയ്യാൻ പാടില്ല. എന്തിനാണ് കണ്ടവന്റെ ഓശാനം മേടിച്ച് പരാതിക്ക് പിന്നാലെ ഓടുന്നത്. ഇക്കാര്യം നേരത്തെ അറിഞ്ഞെങ്കിൽ രജ്ഞിത്തിന്റെ രോമത്തിൽ തൊടാൻ നിങ്ങൾക്ക് കഴിയില്ല. സാമാന്യം വിവരം ഉണ്ടെങ്കിൽ ഉത്സവം നടക്കുന്നതിന്റെ സാഹചര്യം മനസ്സിലാക്കേണ്ടേ.

ഇങ്ങനെയാരു സ്ഥലത്ത് താന്തോന്നിത്തരം കാണിക്കാൻ അധികാരം തന്നതാരാണ്. ഇത്രയും മാത്രമെ ഞാൻ ഇപ്പോൾ പറയുന്നുള്ളൂ.’ പ്രസംഗത്തിൽ പറയുന്നു.വധശ്രമക്കേസിലെ പ്രതിയായ കണ്ണൂർ പുലിയംകോട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി രജ്ഞിത്തിനെയാണ് പാർട്ടി ഓഫീസിൽ നിന്നും പരിയാരം വനിതാ എസ്ഐ കസ്റ്റഡിയിൽ എടുത്തത്. സിഐടിയു വിലക്കിയ കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയ അഫ്സലാണ് പരാതിക്കാരൻ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...