Connect with us

Hi, what are you looking for?

Exclusive

1500 കോടി തട്ടിപ്പ്, സിപിഎം മന്ത്രിമാരുടെ പങ്ക് പുറത്ത്

മലപ്പുറം കേന്ദ്രമായി കള്ളപ്പണം ഉപയോഗിച്ച് രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ പ്രതികൾക്ക് സിപിഎം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ , മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങി ഭരണ പക്ഷത്തിലെ ഉന്നതരുമായുള്ള ബന്ധത്തിന്റെ തെളിവുകൾ പുറത്ത്.

മലപ്പുറം കേന്ദ്രമായി 1500 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകാരുമായി സിപിഎം മന്ത്രിമാരുടെ ബന്ധം തെളിയിക്കുന്ന ചിത്രങ്ങൾ തട്ടിപ്പും കള്ള പണ ഇടപാടും നടത്തിയ കമ്പിനിയുടെ ഡയറക്ടർ ബിജു എന്ന വിളിക്കുന്ന പ്രദീപ് എന്നയാൾക്ക് മന്ത്രി കെ കൃഷ്ണൻ കുട്ടി മുഹമദ് റിയാസ്, സി.പി.എം സംസ്ഥാന സിക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായി അടുത്ത ബന്ധമുണ്ട് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം . പ്രതികൾക്കൊപ്പം മന്ത്രിമാരും, കോടിയേരി ബാലകൃഷ്ണനും ഉള്ള ചിത്രങ്ങൾ കർമ്മ ന്യൂസ് ആണ് പുറത്ത് വിട്ടത്.
ഡിജിറ്റൽ മാര്കെറ്റിങ്ങിന്റെ പേരിൽ നടത്തിയ തട്ടിപ്പിലൂടെ ഇവർ സമാഹരിച്ച തുകയുമായി പ്രതികൾ പല ഇടങ്ങളിലേക്ക് മുങ്ങി എന്നാണ് അറിയാനാവുന്നത്. പണം നഷ്ടമായവർ പരാതി പറഞ്ഞതോടെ ഇവരെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും

കോടിയേരി ബാലകൃഷ്ണനും തട്ടിപ്പ് കമ്പിനിയിൽ പങ്കുണ്ട് എന്ന് ജനങ്ങളേ വിശ്വസിപ്പിച്ചാണ് ബിജു കമ്പനിയുടെ പേരിൽ പലരിൽ നിന്നും പണം തട്ടിയത്. എം സി ടി മൈ ക്ലബ് ട്രേഡിങ് എന്ന തട്ടിപ്പ് കമ്പിനിയാണ്‌ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിരിക്കുന്നത്. . ഇതിനായി മന്ത്രി മുഹമദ് റിയാസ്, കോടിയേരി ബാലകൃഷ്ണൻ, കെ കൃഷ്ണൻ കുട്ടി എന്നിവരുമായുള്ള ചിത്രങ്ങൾ ഇയാൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു.

മന്ത്രിമാർക്ക് പുറമെ ഉന്നത പോലീസുദ്യോഗസ്ഥരെയും ബിജു തന്റെ തട്ടിപ്പിന് വേണ്ടി ഉപയോഗിച്ചിരുന്നു എന്നതിന് തെളിവുകൾ പുറത്ത് വന്നു കഴിഞ്ഞു .
ഡിവൈഎസ്പി ശങ്കര നാരായണൻ , ഡിവൈഎസ്പി റിട്ടയേർഡ് പൗലോസ് , എഡിജിപി ജയരാജൻ എന്നിവരുമായുള്ള ചിത്രങ്ങൾ ഇയാൾ കാണിച്ചിരുന്നു.

ലീഗൽ അഡ്വൈസർ എന്നാണ്‌ ഇയാൾ പലരോടും സ്വയം പരിചയപ്പെടുത്തിയിരുന്നത് . ചിലർക്ക് മുന്നിൽ കമ്പനി ഡയറക്ടർ ആയും ഇയാൾ മാറി . എന്നാൽ യദാർത്ഥത്തിൽ പത്താം ക്ലാസ് പോലും പാസ്സാകാത്ത ആളാണ് ലീഗൽ അഡ്വൈസർ ആയി വിലസിയത് എന്നതാണ് വാസ്തവം.
കേരളാ പോലീസിനെ ഇയാൾ തട്ടിപ്പുകൾക്ക് മറയാക്കി എന്നത് മാത്രമല്ല കേരളാ പോലീസിന്റെ പേരിലുള്ള ഒരു ഐ ഡി കാർഡും ഇതിനായി ഇയാൾ ദുരുപയോഗത്തെ ചെയ്തു എന്നതാ ഞെട്ടിക്കുന്ന സത്യം .
കേരളാ പോലീസിന്റെ സൈബർ സെക്യൂരിറ്റി കോഡിനേറ്റർ ആണ് താൻ എന്ന് തെളിയിക്കുന്ന ഐ ഡി കാർഡ് ആണ് ഇയാൾ പ്രചരിപ്പിച്ചത് .
ഇങ്ങനെ ഒരു പോസ്റ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് കൊടുത്തിട്ടുണ്ട് എന്നാണ് ഇവർ പറയുന്നത്.
1500ഓളം കോടി രൂപയാണ്‌ ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ ജനങ്ങളിൽ നിന്നും പിരിച്ചെടുത്തത്. ഇതിനായി പല മന്ത്രിമാരുടെയും സഹായം ഇയാൾക്ക് ഉണ്ടായിരുന്നു എന്നാണ് പറയുന്നത്.

കോടിയേരി ബാലകൃഷ്ണനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് ഇയാൾ എന്നാണ് ഇയാളുടെ തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും സാക്ഷ്യപ്പെടുത്തുന്നത്. കൊടിയേരിക്കൊപ്പവും കോടിയേരിയുടെ മാനസ സഹചാരിയായ ഷംസീറിനൊപ്പവുമൊക്കെ ചേർന്ന് നിന്നെടുത്ത ചിത്രങ്ങൾ ഇതിനുള്ള തെളിവുകളാണ് .

ഡിജിറ്റൽ കറൻസിയുടെയും ഡിജിറ്റൽ മാർകറ്റിങ്ങിന്റെയും പേരിൽ നടത്തിയ ഈ വമ്പൻ തട്ടിപ്പിൽ മലപ്പുറത്ത് ബിജുവിനെ കൂടാതെ ഈ കമ്പനിക്ക് മറ്റ് ഡയറക്ടർമാരും ഉണ്ട്.

മലപ്പുറം സ്വദേശികളായ ആഷിഫ് , ഹൈദർ, ഷാജി, മുഹമദ് ഫൈസൽ എന്നിവരാണ്‌ ഇതിലേ മറ്റ് കണ്ണികൾ.നിലമ്പൂർ കാരനായ മുഹമദ് ഫൈസൽ ആണ്‌ എം സി ടി മൈ ക്ലബ് ട്രേഡിങ് എന്ന ഈ തട്ടിപ്പ് സ്ഥാപനത്തിന്റെ എം ഡി ആയിരുന്നത് . കേരളത്തിൽ നിന്നും ഈ കമ്പനിയുടെ മറവിൽ തട്ടിപ്പ് നടത്തി സ്വന്തമാക്കിയ 1500 കോടിയുമായി ഇവർ ദുബൈയിലേക്ക് കടക്കുകയായിരുന്നു.
എന്നാലിപ്പോൾ ഈ പണം ദുബൈയിൽ എത്തിച്ചതിനു പിന്നിൽ അധോലോക സംഘങ്ങൾക്കും മയക്ക് മരുന്ന് ലോബികൾക്കും പങ്കുണ്ടെന്നും അവരുടെ സഹായത്തോടെയാണ് പണം വിദേശത്ത് കടത്തിയതെന്നുമാണ് ഇന്റെല്ലിജെൻസ് റിപ്പോർട്ട് .
മലപ്പുറത്ത് ഈ സംഘം സമാഹരിച്ച 1500 കോടി രൂപയും കള്ള പണമായി വിദേശത്തും മറ്റും എത്തുകയായിരുന്നു.

ബിജുവിനെപ്പോലുള്ള തട്ടിപ്പുകാരുടെയെല്ലാം സ്ഥായിയായ ഗുണം മറ്റുള്ളവരെ വലയിൽ വീഴ്ത്താനുള്ള സംഭാഷണ ചാതുരിയും ഭരിക്കുന്ന സർക്കാരിന്റെ മൗന അനുവാദവും പിന്തുണയും തന്നെയാണ് . ഉന്നതനായ രാഷ്ട്രീയ നേതാക്കൾ ആരാധകർക്കൊപ്പം ഫോട്ടോ എടുക്കാൻ നിന്ന് കൊടുക്കുന്നത് സ്വാഭാവികം മാത്രം . തെറ്റ് പറയാനാവില്ല . എന്നാൽ ബിജുവിനൊപ്പമുള്ള കൊടിയേരിയുടെയും ഷംസീറിന്റെയുമെല്ലാം ചിത്രങ്ങൾ വെറുമൊരു അപരിചിതനായ ആരാധകനൊപ്പമുള്ളതാണ് എന്ന് പറഞ്ഞാൽ സാമാന്യ ബോധമുള്ള മലയാളി വിശ്വസിക്കില്ല. കാരണം തോളോട് ചേർത്ത കൈയിൽ കോടിയേരിയുടെ മേൽ ബിജുവിനുള്ള ആധിപത്യം വ്യക്തമാണ്. ഒന്നുമില്ലായ്മയിൽ നിന്നും വളരെ പെട്ടെന്ന് കോടീശ്വരൻ ആയി മാറിയ ബിജുവിന്റെ വളർച്ചയ്ക്ക് പിന്നിൽ ശക്തമായ രാഷ്ട്രീയ പിൻബലം ഉണ്ടാവുമെന്നത് തീർച്ച.

ഇപ്പോൾ പരാതികൾ ഉയർന്നതോടെ കമ്പനിയുടെ പ്രധാന ഡയറക്ടർമാരായ മുഹമ്മദ് ഫൈസലും സൂഫിയാനും ഇപ്പോൾ ഒളിവിലാണ്.
തട്ടിപ്പ് സംഘത്തിനെതിരേ നിരവധി കേസുകൾ ഇതിനോടകം നിലവിൽ ഉണ്ട്. എന്നാൽ ഇത്രയേറെ കേസുകൾ ഉണ്ടായിട്ടും ഇവയൊന്നും തന്നെ ശക്തമായ നടപടിയിലേക്ക് നീങ്ങാത്തതിന്റെ കാരണം പ്രതികൾക്ക് മന്ത്രിമാരുമായുള്ള ഉറ്റ ബന്ധം തന്നെയാണ്. കൂടാതെ പ്രതികളുമായി ബന്ധം ഉള്ള പാർട്ടി സിക്രട്ടറിയുടെ സ്വാധീനവും ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്.

കള്ളപണമായെത്തിയ 1500 കോടിയുടെ ഇന്ത്യൻ കറൻസികൾ മയക്ക് മരുന്നിനും സ്വർണ്ണ കടത്തിനും ആയിരുന്നു പ്രതികൾ ഉപയോഗിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഡിജിറ്റൽ കറൻസി എന്ന് പറഞ്ഞാണ്‌ നാട്ടുകാരുടെ പൊന്നും പണവും ഒക്കെ വില്പന നടത്തി രാജ്യദ്രോഹികൾ പണം വാങ്ങിച്ചത്. പണം പോയ ആളൂകൾ എല്ലാ ജില്ലകളിൽ ഉള്ളവരും ഉണ്ട്. മലപ്പുറം സ്വദേശികളായ ആഷിഫ് , ഹൈദർ, ഷാജി,മുഹമദ് ഫൈസൽ എന്നിവർ ഇപ്പോൾ ദുബൈയിലാണ്‌ എന്നാണ്‌ വിവരങ്ങൾ. കേരളത്തിലെ തട്ടിപ്പിനു ശേഷം ഇവർ ദുബൈയിൽ പണവുമായെത്തി ദുബൈ എക്സ്പോയുടെ ഷെയറുകൾ വാങ്ങി എന്നും വിവരങ്ങൾ പുറത്ത് വന്നിരുന്നു. കേസിലെ പ്രതികൾക്കായി ഇന്റലിജൻസ് ഏജൻസികളും ഇ ഡിയും വലവിരിച്ചിരിക്കുകയാണ്‌

ഈ സാഹചര്യത്തിലാണ് ഈ കേസിലെ പ്രതികളുമായി ചേർന്ന് നില്ക്കുന്ന മന്ത്രിമാരുടെ ചിത്രവും പാർട്ടി സിക്രട്ടറിയുടെ ചിത്രവും പുറത്ത് വന്നിരിക്കുന്നത് . തട്ടിപ്പ് നടത്തി ഒളിവിൽ പോയ ബിജു എന്നയാൾ മന്ത്രിമാർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് . ഇതേത്തുടർന്ന് ഒളിവിൽ പോയ ഇയാൾ ഇപ്പോൾ കേരളം വിട്ടിരിക്കുകയാണ്‌ എന്നാണ് പുറത്ത് വരുന്ന വിവരം. ഇയാളുടെ കൈവശം തട്ടിച്ചെടുത്ത പണത്തിന്റെ സിംഹ ഭാഗം ഇയാളുടെ കൈയിൽ ഉണ്ട് എന്നും ഇയാൾ ഇത് കേരളത്തിനു പുറത്ത് ഇയാൾ ഒളിപ്പിച്ചു എന്നും പരാതിക്കാർ ആരോപിക്കുന്നു . ബിജുവിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസുകൾ ഉണ്ടായിട്ടും ഇയാളേ പിടികൂടാതിരുന്നത് മന്ത്രിമാരുമായുള്ള ബന്ധവും പാർട്ടി സെക്രട്ടറിയുമായുള്ള ബന്ധവും കൊണ്ടാണ് ഇത്രയേറെ കേസുകൾ ഇയാൾക്കെതിരെ ഉണ്ടായിട്ടും ഇയാളെ പോലീസ് പിടികൂടാത്തതെന്നും പരാതിക്കാർ ആരോപണം ഉന്നയിക്കുന്നു. കേരളത്തിൽ നിന്നും കർണ്ണാടകയിലേക്ക് ബിജു കള്ള പണവുമായി കടന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾക്ക് വേണ്ടി കർണ്ണാടക പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...