Connect with us

Hi, what are you looking for?

Exclusive

ദിലീപ് കൂട്ടിയാൽ കൂടില്ല… മറ്റെല്ലാം മാറ്റിവെച്ച് ഞാനിറങ്ങും തുറന്നടിച്ച് നികേഷ്

നടൻ ദിലീപിനെതിരെ റിപ്പോർട്ട് ടി വിയിൽ വന്ന നിരന്തര വാർത്തകളുടെ പേരിലാണ് കേരളത്തിനകത്ത് നടി കേസിൽ ഒരിടവേളയ്ക്ക് ശേഷം വിലയ രീതിയിൽ കോളിളക്കങ്ങൾ ഉണ്ടാകുന്നത്. എന്നാൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ പേരില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കും ചീഫ് എഡിറ്റര്‍ എംവി നികേഷ് കുമാറിനും എതിരെ പോലീസ് കേസെടുത്ത വിവരം നമ്മൾക്കെല്ലാവർക്കും അറിയാമല്ലോ. കേസിന്റെ വിചാരണ നടപടികള്‍ ചര്‍ച്ച ചെയ്തതിന്റെ പേരിലാണ് കേസ്.

തങ്ങളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തുന്ന അതേ പോലീസ് തന്നെ ചാനലിനും തനിക്കുമെതിരെ കേസെടുത്തത് വിചിത്രമെന്ന് പറയുന്നു നികേഷ് കുമാർ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നികേഷ് കുമാറിന്റെ പ്രതികരണം. ദിലീപ് പേടിപ്പിക്കാൻ നോക്കിയാൽ മറ്റെല്ലാം മാറ്റി വെച്ച് ഇതിന് പിന്നാലെ പോകും എന്നും നികേഷ് തുറന്നടിച്ചു.

അഞ്ച് കേസാണ് ചാനലിനും നികേഷ് കുമാറിനുമെതിരെ എടുത്തിരിക്കുന്നത്. ഇത് വലിയ വിഷയമായി താന്‍ കാണുന്നില്ലെന്ന് നികേഷ് കുമാര്‍ പറയുന്നു. 20 സാക്ഷികള്‍ ഈ കേസില്‍ ഇതുവരെ മൊഴി മാറ്റിപ്പറഞ്ഞു. ”വിചാരണക്കോടതിയെ പേടിച്ച് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് പോകാന്‍ കഴിയുന്നില്ലെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പറയുന്നത്. ഹൈക്കോടതി ഫോണ്‍ കൊടുക്കാന്‍ പറഞ്ഞപ്പോള്‍ കാണിച്ച ധാര്‍ഷ്ട്യം, ഇത് നമ്മള്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന കാലത്ത് അനുവദിക്കാനാകില്ല” എന്നാണ് അഭിമുഖത്തിൽ നികേഷ് പറഞ്ഞത്.

5 കേസ് എന്നത് സിനിമയില്‍ കാണുന്ന ബുള്‍ഡോസിംഗിന്റെ പ്രതിഫലനം മാത്രമാണെന്ന് നികേഷ് പറയുന്നു. ”തനിക്കെതിരെയോ റിപ്പോര്‍ട്ടര്‍ ടിവിക്ക് എതിരെയോ എന്തുകൊണ്ട് കേസെടുത്തു എന്ന് പോലീസിനോട് അന്വേഷിക്കാന്‍ പോയിട്ടില്ല. നല്ല രീതിയിലുളള ഒരു ഇടപെടല്‍ ഈ അടുത്ത കാലത്തായി ദിലീപ് നടത്തുന്നതായാണ് താന്‍ മനസ്സിലാക്കുന്നത്. ഒരു വനിതാ മാഗസിന് അഭിമുഖം കൊടുത്ത് പറയുന്നത് താന്‍ ചില ആളുകളെയൊക്കെ കാണിച്ച് കൊടുക്കാം എന്ന്”.

”തന്റെ അറിവ് അനുസരിച്ച് ഈ അഭിമുഖം പോലും പെയ്ഡ് ആണെന്നും നികേഷ് കുമാര്‍ പറഞ്ഞു. നല്ല രീതിയിലുളള കച്ചവടം തന്നെയാണ് മാധ്യമ മേഖലയില്‍ നടക്കുന്നത്. തങ്ങളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തുന്ന അതേ പോലീസ് തന്നെയാണ് തനിക്കും ചാനലിനും എതിരെ കേസെടുത്തിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ 5 വര്‍ഷമായി നമ്മുടെ സമൂഹത്തിലില്ല. അവള്‍ ഒളിച്ചിരിക്കുകയാണ്. അവള്‍ക്ക് മുഖം കാണിക്കാനാകുന്നില്ല” എന്നെക്കെ അഭിമുഖത്തിൽ നികേഷ് പറയുന്നുണ്ട. പലപ്പോഴും വിചാരണ നടക്കുന്ന സമയത്ത് ഇര കോടതിയിൽ അപമാനിതയാകുകയാണ്. ഇതേപറ്റിയുള്ള വാർത്തയും വളരെ ശ്രദ്ധ നേടിയിരുന്നു. വിചാരണകോടതി പക്ഷപാതപരമായി പെരുമാറുന്നു എന്നതാായിരുന്നു ഏറ്റും വലിയ പ്രശ്നം എന്ന് പറയുന്നത്. മാത്രമല്ല ഒരു ജഡ്ജി ഒരു സ്ത്രീയായിട്ടുപോലും പ്രതികനുകൂലമായി കാര്യങ്ങൾ നീങ്ങുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു.

അതേ സമയം പ്രശ്നങ്ങളുടെ തുടക്കകാലം മുതൽ ”അവളുടെ കൂടെ നിന്ന പെണ്‍കുട്ടികളുണ്ട്. രമ്യാ നമ്പീശനെ നമ്മള്‍ കണ്ടിട്ടുണ്ടോ. പാര്‍വ്വതി അവരുടെ പ്രൈം ടൈം കളഞ്ഞ് കൊണ്ടിരിക്കുകയാണ്. എവിടെ പത്മപ്രിയയും രേവതിയും. അവരുടെ കൂടെ നില്‍ക്കുന്ന സിനിമയുടെ മറ്റ് മേഖലയില്‍ ഉളളവര്‍, അവര്‍ക്കൊന്നും വെളിച്ചം കാണാനാകുന്നില്ല. ഇവരൊക്കെ നമ്മളെക്കാളും ഉയര്‍ന്ന രീതിയില്‍ ചിന്തിക്കുകയും ഉയര്‍ന്ന രീതിയില്‍ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവരാണ്”. അപ്പോള്‍ നമ്മള്‍ക്ക് അഞ്ചോ ആറോ കേസ് വരുന്നത് ഒരു വിഷയമാണോ എന്ന് നികേഷ് ചോദിക്കുന്നു.

ദിലീപിന്റെയും സഹോദരങ്ങളുടേയും ഫോണ്‍ ഈ കേസില്‍ നിര്‍ണായകമാണ്. അത് അന്വേഷണ ഏജന്‍സിക്ക് കൊടുക്കണം എന്ന് പറയാന്‍ കോടതിക്ക് എന്തിനാണ് വിറയല്‍ എന്ന് നികേഷ് ചോദിച്ചു. ”ഈ വിഷയം വന്നപ്പോള്‍ തന്നെ ഉപദേശിക്കാന്‍ പലരും വന്നിട്ടുണ്ട്. ബാലചന്ദ്ര കുമാര്‍ കള്ളനാണെന്നൊക്കെ പലരും പറഞ്ഞു. അവരോട് കാരണം ചോദിച്ചപ്പോള്‍ ദിലീപിനോട് സംസാരിച്ചു എന്നാണ് മറുപടി. പേടിപ്പിക്കാനാണ് നോക്കുന്നത് എങ്കില്‍ ബാക്കി എല്ലാം മാറ്റി വെച്ച് ഇതിന് പിന്നാലെ പോകും”. തനിക്കെതിരെ ദിലീപ് കൂട്ടിയാല്‍ കൂടില്ലെന്നും നികേഷ് കുമാര്‍ പറഞ്ഞു.

”ദിലീപ് കോടതിയോട് പറഞ്ഞത്, ഫോണ്‍ തന്റെ ഫോറന്‍സിക് വിദഗ്ധന് കൊടുത്തിട്ടുണ്ടെന്നും എന്നിട്ട് താന്‍ റിപ്പോര്‍ട്ട് നല്‍കും എന്നുമാണ്. കോടതി തുടര്‍ച്ചയായി അവധി ദിവസങ്ങളില്‍ സിറ്റിംഗ് നടത്തി അത് കേട്ട് കൊണ്ടിരിക്കുന്നു. ഓരോ മണിക്കൂറും ഇതില്‍ പ്രധാനപ്പെട്ടതാണ്. ഈ ഫോണില്‍ ഒരുപാട് കാര്യങ്ങളുണ്ട് എന്നാണ് ഫോണ്‍ കൊടുക്കാത്തതിലൂടെ മനസ്സിലാകുന്നത് എന്നാണ് പഴയ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്”.

”ഫോണില്‍ ചില കാര്യങ്ങള്‍ ഡിലീറ്റ് ചെയ്താല്‍ അത് ഡിലീറ്റ് ചെയ്തു എന്ന് കണ്ടെത്താനുളള സംവിധാനം നമ്മുടെ ഫോറന്‍സികില്‍ ഇല്ലെന്നാണ് പറയുന്നു. ആദ്യം പറഞ്ഞു, ഫോണ്‍ ഹൈദരാബാദിലാണ് കൊടുത്തത് എന്നാണ് ആദ്യം പറഞ്ഞത്, പിന്നെ പറഞ്ഞു മുംബൈയിലാണ് എന്ന്. പ്രതികള്‍ക്കും ഇത് ജീവന്‍മരണ പോരാട്ടമാണ്”. 2017 മുതലുളള ഫോണ്‍ ദിലീപ് ധൈര്യപൂര്‍വ്വം പോലീസിന് കൊടുക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും നികേഷ് കുമാര്‍ പറഞ്ഞു.

”ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കപ്പെട്ടത് പോലൊരു അവസ്ഥ നടിയെ ആക്രമിച്ച കേസില്‍ സംഭവിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്. അത് അംഗീകരിക്കാനാകില്ല. നടനെന്ന നിലയില്‍ ദിലീപിനെ തനിക്ക് ഇഷ്ടമാണ്. തനിക്കോ മറ്റാര്‍ക്കെങ്കിലുമോ ദിലീപിനോട് വ്യക്തിപരമായി ഒരു പ്രശനവും ഇല്ലാത്തതാണ്. എന്നാല്‍ ഇവിടെ ഒരു പ്രശ്‌നം ഉണ്ട്. നമ്മളൊരു സമൂഹത്തെ രൂപപ്പെടുത്തി കൊണ്ടിരിക്കുകയാണ്. എല്ലാം ചവിട്ടി മെതിച്ച് മുന്നോട്ട് പോകുന്നവരെ കണ്ട് കൊണ്ടിരിക്കാനാകില്ല” എന്നും നികേഷ് പറയുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...