Connect with us

Hi, what are you looking for?

Exclusive

കേട്ടത് കള്ളമല്ല, ഐ എസ് ആർ ഒ ചെയർമാൻ പറയുന്നത് ഇങ്ങനെ

കൊച്ചിയെ കടലെടുക്കുമോ? പ്രവചനങ്ങളെല്ലാം സത്യമാവുകയാണോ? കൊച്ചിയെ കടലെടുക്കാൻ പോകുന്നു എന്ന വാർത്ത കുറച്ചായി നാം കേൾക്കുന്നു. എന്നാൽ ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ? ഈ വാർത്ത മൂലം ഇത് സത്യമാണോ, അഥവാ അങ്ങനെ സംഭവിക്കുകയാണെങ്കിൽ മനുഷ്യരായ നമുക് അത് തടയിടാൻ കഴിയുമോ തുടങ്ങിയ ഉത്തരം കിട്ടാത്ത അല്ലെങ്കിൽ ആശയകുഴപ്പത്തിലാക്കുന്ന ചില ചോദ്യങ്ങൾ നമ്മുടെ മനസിലുണ്ട്. പ്രവചനങ്ങളെല്ലാം പലപ്പോഴും സത്യമായിട്ടുമുണ്ട്. എന്നാൽ എല്ലാവരുടെയും മനസിൽ ഉള്ള സംശയങ്ങൾക്ക് ഉത്തരമാണ് ഇപ്പോൾ നിയുക്ത ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് നൽകിയിരിക്കുന്നത്.

കൊച്ചിയെ കടലെടുക്കുമെന്ന പ്രവചനം സത്യം ആണെന്നാണ് സോമനാഥ് പറയുന്നത്. ഭൂമിയിൽ ചില ഭാഗങ്ങൾ മരുഭൂമിയായി മാറും, മരുഭൂമി കടലാവും കടൽ മലയായി മാറും. അധികം വൈകാതെ കൊച്ചി നഗരം കടലിൽ വീഴുമെന്ന പ്രവചനങ്ങൾക്ക് സത്യം തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത് കേട്ടപ്പോൾ ഒന്ന് ഭയപ്പെട്ടെങ്കിലും അതിന്റെ ആവിശ്യം ഇവിടെ ഇല്ല. അതാണ് ഇതിന്റെ മെയിൻ ട്വിസ്റ്റ്. ’കടലെല്ലാം കരയാകും, കരയെല്ലാം കടലാകും. പക്ഷേ അതുകാണാൻ നമ്മുടെ തലമുറ ഉണ്ടാകില്ല എന്നാണ് ഐ സ് ആർ ഓ ചെയർമാനായ എസ് സോമനാഥ്‌ പറയുന്നത്. മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക് കൊണ്ട് പ്രകൃതിക്കുണ്ടാക്കുന്ന മാറ്റങ്ങൾ പതുക്കെയാക്കി കഴിഞ്ഞാൽ അതിനെ കൈകാര്യം ചെയ്യാൻ കഴിയും. അത് സ്പീഡിലാകുമ്പോഴാണ് നമ്മളെ ബാധിക്കുന്നത്. അങ്ങനെയാണ് വെള്ളപൊക്കവും പ്രളയവും ഒക്കെ ഉണ്ടാകുന്നത്. എന്നാൽ, ഈ മാറ്റങ്ങൾ സ്ലോ ആക്കിയാൽ, നമ്മുടെ വരുതിയിൽ നിർത്താം’ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

അതേസമയം ചെറിയ ചെറിയ മാറ്റങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞേക്കാം എന്നും അദ്ദേഹം പറയുന്നു. കാലാവസ്ഥ എന്ന് പറയുന്നത് വലിയൊരു ഫോഴ്‌സാണ്. അതൊരു ലോക്കൽ എഫക്റ്റല്ല. ലോക്കൽ കാര്യങ്ങൾ നമ്മൾക്ക് ചിലപ്പോൾ, എന്തെങ്കിലും ചെയ്യാം. പക്ഷേ അതൊരു ഗ്ലോബൽ ലെവലിൽ, സൈക്ലോൺ വരിക എന്നുപറഞ്ഞാൽ ഗ്ലോബൽ ആക്റ്റിവിറ്റിയാണ്. അതിനെയൊന്നും നിയന്ത്രിക്കാനുള്ള ശക്തി മനുഷ്യനില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ.കെ ശിവൻ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേൽക്കുന്നത്. കൊച്ചിയെ കടലെടുക്കുമെന്നു തന്നെയാണ് ഇദ്ദേഹം പറയുന്നത്. മനുഷ്യരായ നാം ചെയ്തു കൂട്ടുന്നതിന്റെ ഫലം തന്നെയാണ് ഓരോന്നായിട്ടു നാം അനുഭവിക്കുന്നതും. ഇനിയും പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ട് മുന്നോട്ടു പോകുകയാണെങ്കിൽ തലമുറ അവസാനിക്കാൻ പോലും പ്രകൃതി കാത്തുനിന്നെന്നു വരില്ല എന്ന കാര്യം നാം മനസിലാക്കിയാൽ അത് നമുക് നല്ലത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...