Connect with us

Hi, what are you looking for?

Exclusive

വരുന്നു നിയോകോവ്​ ബാധിക്കുന്ന മൂന്നിലൊരാള്‍ മരിക്കും; മുന്നറിയിപ്പുമായി വുഹാന്‍ ശാസ്​ത്രജ്ഞര്‍

വുഹാനില്‍നിന്നും വന്ന കോവിഡ് മഹാമാരി മനുഷ്യരാശിയെ ദുരിതപ്പെടുത്താന്‍ തുടങ്ങിയിട്ട്​ രണ്ട്​ വര്‍ഷം പൂര്‍ത്തിയാകുന്നു. മാസ്കിൽ നിന്നും പെട്ടന്ന് ഒരു മോചനം സാധ്യമല്ല എന്നാണ് തോന്നുന്നത്. കാരണം ഒന്നിന് പുറകേ ഒന്നായി വരഭേദങ്ങൾ പിടിമുടുക്കുകയാണ്. ഡെൽറ്റയും ഓമിക്രോണും തകർത്താടിയപ്പോൾ ഡെൽറ്റക്രോണും പുറകേ എത്തിയിരുന്നു. എന്നാൽ ഇതിനിടെ പുതിയ ഒരു ദുരന്തവാര്‍ത്ത കൂടി വുഹാനില്‍നിന്നും ലോകം കേള്‍ക്കുകയാണ്​.

കോവിഡ് മഹാമാരിയുടെ ദുരിതം തീരും മുന്‍പ് പുതിയ മുന്നറിയിപ്പുമായാണ്​ ചൈനയിലെ വുഹാനിലെ ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്​. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘നിയോകോവ്’ എന്ന പുതിയ തരം കൊറോണ വൈറസിനെ കുറിച്ചാണ് മുന്നറിയിപ്പ് ലഭിക്കുന്നത്. പുതിയ വകഭേദം അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ പറയുന്നത്. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച്‌ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് വാര്‍ത്ത പുറത്തുവിട്ടത്.

അതേ സമയം നിയോകോവ് പുതിയ വൈറസല്ല എന്നാണ് പുറത്ത് വരുന്ന വിവരം. മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകളിലാണ് ഈ വൈറസ് സാനിധ്യം കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഭാവിയില്‍ നിയോകോവും അടുത്ത ബന്ധമുള്ള പി.ഡി.എഫ്-2180-കോവും മനുഷ്യരെ ബാധിച്ചേക്കാമെന്നാണ്​ കണ്ടെത്തല്‍. ഇപ്പോള്‍ മൃഗങ്ങളെ മാത്രമാണ് ബാധിക്കുന്നതെങ്കിലും മനുഷ്യകോശങ്ങളിലേക്കു കടന്നുകയറാന്‍ വെറും ഒറ്റ രൂപാന്തരണം കൂടി മാത്രം മതിയെന്നാണ് ഗവേഷകര്‍ പറയുന്നത്.

നിയോകോവില്‍ നിന്നും വാക്സിന്‍ സംരക്ഷണം നല്‍കുമോ എന്നും ആശങ്കയുണ്ട്. മനുഷ്യരില്‍ ബാധിച്ചാല്‍ മൂന്നിലൊരാള്‍ക്ക് മരണം വരെ സംഭവിച്ചേക്കാം എന്നാണ് ശാസ്ത്ര ലോകം മുന്നറിയിപ്പ് നൽകുന്നത്. ഈ വൈറസ് മനുഷ്യരെ എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നതെന്ന് സംബന്ധിച്ച്‌ പഠനം ആവശ്യമാണെന്ന് റഷ്യന്‍ വൈറോളജി ആന്‍റ് ബയോടെക്നോളജി റിസര്‍ച്ച്‌ സെന്‍റര്‍ പറയുന്നു.

നിയോകോവ് എന്ന പുതിയ വകഭേദത്തിന് ഉയര്‍ന്ന മരണ നിരക്കും, രോ​ഗബാധ നിരക്കും ഉണ്ടാകുമെന്നാണ് മറ്റൊരു പ്രവചനം എന്ന് പറയുന്നത്. വൈറസിനെ കുറിച്ച്‌ കൂടുതല്‍ പഠനം അനിവാര്യമാണെന്നും ​ഗവേഷകര്‍ പറഞ്ഞു. പുതിയ വകഭേദത്തിന് അപകടസാധ്യത കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. ​​പ്രതിരോധ കുത്തിവെപ്പോ, നേരത്തെ കോവിഡ് ബാധിച്ചവരില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികളോ നിയോകോവിനെതിരെ പ്രവര്‍ത്തിക്കില്ലെന്നും ​ഗവേഷകര്‍ അറിയിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...