Connect with us

Hi, what are you looking for?

Exclusive

വി എസ് അച്യുതാനന്ദൻ ആശുപത്രിയിൽ

മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. വി എസിനെ തിരുവനന്തപുരത്തെ
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വി എസിന് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളും ഉള്ളതുകൊണ്ടാണ്
വിദ​ഗ്ധ പരിചരണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായാധികം മൂലം അസുഖത്താൽ വലയുന്ന വിഎസ് നാളുകളായി വീട്ടിൽ തന്നെ വിശ്രമത്തിലായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ സന്ദർശകരെയും അനുവദിക്കാറുണ്ടായിരുന്നില്ല.

പൊതുപരിപാ‌ടികൾ ഒഴിവാക്കിയും സന്ദർശകരെ അനുവദിക്കാതേയും കഴിയുകയായിരുന്നു വി എസ്. എന്നാൽ വി എസിനെ പരിചരിക്കാനെത്തുന്ന നഴ്സിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് വി എസിനും കൊവിഡ് സ്ഥിരീകരിച്ചത്. വി എസിന്റെ മകൻ വി എ അരുൺ കുമാർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സുഖ വിവരം അന്വേഷിച്ച് നിരവധിപ്പേർ വിളിക്കുന്നുണ്ടെന്നും സ്നേഹാന്വേഷണങ്ങൾക്ക് നന്ദിയെന്നും അരുൺ കുമാർ ഫേസ് ബുക്കിൽ കുറിച്ചു.

അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ

മഹാമാരിയുടെ പിടിയിൽ പെടാതെ, ഡോക്ടർമാരുടെ നിർദ്ദേശം കർശനമായി പാലിച്ച് വീട്ടിൽ കഴിച്ചുകൂട്ടിയ അച്ഛനും കോവിഡ് പോസിറ്റീവായിരിക്കുന്നു. സന്ദർശകരെപ്പോലും അനുവദിക്കാതെ, ഒരർത്ഥത്തിൽ ക്വാറൻറൈനിലായിരുന്നു, അച്ഛൻ. നിഭാഗ്യവശാൽ അച്ഛനെ പരിചരിച്ച നഴ്സിന് കോവിഡ് പോസിറ്റീവായി. ഇന്നലെ പരിശോധിച്ചപ്പോൾ അച്ഛനും കോവിഡ് പോസിറ്റീവ്. ആരോഗ്യവിദഗ്ധരുടെ നിർദ്ദേശം പാലിച്ച് അച്ഛനിപ്പോൾ ആശുപത്രിയിലാണ്. സുഖവിവരമന്വേഷിച്ച് നിരവധി പേർ വിളിക്കുന്നുണ്ട്. സ്നേഹാന്വേഷണങ്ങൾക്ക് നന്ദി.
ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്

രാജ്യം മൂന്നാം തരം​ഗത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു. കോവിഡ് നിരക്ക് വർധിച്ച് വരുകയാണ്. ടിപിആർ നിരക്ക് 30 ശതമാനത്തിൽ അധികമായി. കേരളത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് സാധ്യതയുള്ളത്. പ്രതിദിന രോ​ഗ നിരക്ക് 30000 മുകളിലും ഇന്ത്യയിൽ അത് 3 ലക്ഷത്തിന് മുകളിലുമാണ്. ഒന്നും രണ്ടും തരം​ഗത്തേക്കാൾ കൂടുതലാണ് മൂന്നാം തരം​ഗം. തിരുവനന്തപുരത്തിന്റെ കാര്യം എടുത്ത് പരിശോധിക്കുകയയാണെങ്കിൽ 2 ൽ ഒരാൾക്ക് കോവിഡ് പോസിറ്റ് ആകുന്ന സ്ഥിതിയാണ്. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനാണ് സാധ്യത. എങ്കിലും വീണ്ടും ഒരു ലോക്ഡൗണിലേക്ക് പോകാൻ സർക്കാർ ആലോചിക്കുന്നില്ല എന്ന വിവരമാണ് പുറത്തെത്തുന്നത്. അതിന് പ്രധാന കാരണമായി ധനവകുപ്പ് ചൂണ്ടി കാണിക്കുന്നത് ആകട്ടെ ഖജനാവിൽ പണമില്ല എന്നത് തന്നെയാണ്. ലോക്ഡൗൺ പ്രഖ്യാപിച്ചാൽ ആളുകൾക്ക് കിറ്റ് പോലുള്ള സഹായങ്ങൾ നൽകാൻ പോലും ഖജനാവിൽ പണമില്ലാത്ത സ്ഥിതിയാണ്.

സത്യം പറഞ്ഞാൽ മൂന്നാം തരം​ഗത്തിൽ രാജ്യം ഞെട്ടി വിറയ്ക്കുകയാണ്. ഒരു പിടിയും തരതാതെ കോവിഡ് ഉയരുകയാണ്. ഇനി എന്ത് സംഭവിക്കുമെന്ന് അറിയല്ല. നമ്മൂടെ ആരോ​ഗ്യ വകുപ്പ് ആകട്ടെ നിസം​ഗതയിലുമാണ്. മുന്നറിയിപ്പുകൾ നൽകുകയല്ലാതെ പ്രതിരോധിക്കാൻ കഴിയാതെ തളരുകയാണ്. എല്ലാ മേഖലയിലും കോവിഡ് പടർന്നു കഴിഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...