Connect with us

Hi, what are you looking for?

Exclusive

മമ്മൂട്ടി ഏത് സമ്മേളനത്തിലാണ് പങ്കെടുത്തത്?കോടിയേരിക്കൊരു സംശയം

സിപിഎം നേതാക്കളാണ് കൊവിഡ് വാഹകരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണത്തോട് സംശയം പ്രകടിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐഎം ജില്ലാ സമ്മേളനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് നടക്കുകയെന്ന് കോടിയേരി വ്യക്തമാക്കുകയാണ്. സമ്മേളനത്തിന് വേണ്ടി പ്രത്യേകിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണോ കൊവിഡ് പിടിപെടുന്നതെന്നും കോടിയേരി ചോദിച്ചു. അതിനൊരു ഉദാഹരണവും കോടിയേരി ചൂണ്ടിക്കാണിക്കുന്നു.

സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്കും മകന്‍ ദുല്‍ഖര്‍ സല്‍മാനുമൊക്കെ കൊവിഡ് വന്നിട്ടുണ്ടല്ലോ? അത് ഏത് പാര്‍ട്ടി സമ്മേളനത്തിന് പോയിട്ടാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയാല്‍ കൊള്ളാമെന്നാണ് കോടിയേരി പറയുന്നത്. പ്രതിപക്ഷ നേതാവ് വസ്തുതകള്‍ മനസ്സിലാക്കാതെയാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തുന്നത്. സിപിഐഎമ്മിന്റെ സമ്മേളനത്തിനു വേണ്ടി പ്രത്യേകിച്ചൊരു മാനദണ്ഡം ഉണ്ടാക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി സമ്മേളനങ്ങളെല്ലാം നടക്കുന്നത് കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചു കൊണ്ടാണ്. സോണുകള്‍ നിശ്ചയിച്ചതും കാറ്റഗറി നിശ്ചയിച്ചതും ഗവണ്‍മെന്റാണ്. സിപിഐഎം അത് സംബന്ധിച്ച് ഒരു നിര്‍ദ്ദേശവും സമര്‍പ്പിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കുന്നു.

കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണം കുറച്ചിട്ടുണ്ട്. സംസ്ഥാന സമ്മേളനവുും അത്തരത്തിലാണ് നിശ്ചയിച്ചിട്ടുള്ളത്. സിപിഐഎമ്മിന്റെ ആളുകള്‍ക്കെല്ലാം രോഗം പരത്തണമെന്ന ആഗ്രഹം സിപിഐഎമ്മിനുണ്ടാവുമോ എന്നും കോടിയേരി ചോദിക്കുന്നു. ‘ഞങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക് മാത്രമാണോ രോഗം ബാധിക്കുന്നത്. മമ്മൂട്ടി ഏത് സമ്മേളനത്തിലാണ് പങ്കെടുത്തത്. എത്രയോ പ്രഗല്‍ഭര്‍ രോഗബാധിതരായ റിപ്പോര്‍ട്ട് വന്നു കൊണ്ടിരിക്കുകയല്ലേ. അവരൊക്കെ സിപിഐഎം സമ്മേളനത്തില്‍ പങ്കെടുത്തവരാണോ എന്നാണ് കോടിയേരി ബാലകൃഷണന്റെ ചോദ്യം. നല്ല ബെസ്റ്റ് ചോദ്യം, എന്നാലും പാര്‍ട്ടി സമ്മേളനം മാറ്റിവെക്കാന്‍ കോടിയേരിക്കോ സഖാക്കന്മാര്‍ക്കോ താല്‍പര്യമില്ലെന്ന് മനസ്സിലായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...