Connect with us

Hi, what are you looking for?

Exclusive

മമ്മൂട്ടിക്ക് പിന്നാലെ ദുൽഖറിനും കോവിഡ് സ്ഥിരീകരിച്ചു

നടന്‍ ദുല്‍ഖര്‍ സല്‍മാന് കോവിഡ് സ്ഥിരീകരിച്ചു. ദുല്‍ഖറിന്‍റെ പിതാവും സൂപ്പര്‍ താരവുമായ മമ്മൂട്ടിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മകനായ ദുൽഖറിനും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ കോവിഡ് ബാധിച്ച കാര്യം അറിയിച്ചത്. കോവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ദുല്‍ഖര്‍ വീട്ടില്‍ ക്വാറന്‍റൈനിലാണ്. നേരിയ പനിയുള്ളതൊഴിച്ചാല്‍ മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ദുല്‍ഖര്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ സിനിമാ ചിത്രീകരണത്തിനിടെ താനുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ സ്വയം ക്വാറന്‍റൈനില്‍ പോകണമെന്നും രോഗ ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും താരം ആവശ്യപ്പെട്ടു. ഈ മഹാമാരികാലം അവസാനിച്ചിട്ടില്ലെന്നും മാസക് ധരിച്ച്‌ സുരക്ഷിതരായി സദാ ജാഗരൂകരായിരിക്കണമെന്നും ദുല്‍ഖര്‍ പറഞ്ഞു.

കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് മമ്മൂട്ടിക്ക് ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സിനിമയുടെ ഷൂട്ടിങ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...