Connect with us

Hi, what are you looking for?

Exclusive

കെ റെയില്‍ തല്ലിയോടിച്ചും നടപ്പാക്കും, കണ്ണൂരില്‍ പോലീസും യൂത്ത് കോണ്‍ഗ്രസും പൊരിഞ്ഞ അടി

കെ റെയില്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം അടങ്ങുന്നില്ല. തല്ലിയോടിച്ചും ഞങ്ങള്‍ കെ റെയില്‍ നടപ്പാക്കുമെന്നുള്ള വാശിയില്‍ സര്‍ക്കാരും പോലീസും. കണ്ണൂരില്‍ നടന്നത് കൂട്ടയടിയാണ്. കെ റെയില്‍ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചെത്തിയതാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. മന്ത്രി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന യോഗത്തിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.കണ്ണൂരിലെ ദിനേശ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് കെ റെയില്‍ വിശദീകരണ യോഗം നടന്നത്. മന്ത്രി എം.വി. ഗോവിന്ദന്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടക്കായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.

പ്രതിഷേധം വിളിച്ച് യോഗം നടക്കുന്ന ഓഡിറ്റോറിയത്തിനകത്തേക്ക് കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും യോഗത്തിന്റെ സംഘാടകരും മറ്റ് പ്രവര്‍ത്തകരും ചേര്‍ന്ന് ഉദ്ഘാടനയോഗം നടക്കുന്ന ഹാളിന്റെ വാതിലുകള്‍ അടക്കുകയായിരുന്നു.തുടര്‍ന്ന് ഓഡിറ്റോറിയത്തിന് പുറത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്തുനിന്ന് പ്രതിഷേധം തുടരുകയായിരുന്നു.ഇതേത്തുടര്‍ന്നാണ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് നീക്കാന്‍ പൊലീസ് ഇടപെട്ടത്. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പ്രതിഷേധക്കാര്‍ ഓഡിറ്റോറിയത്തിന് പുറത്തെത്തിയപ്പോള്‍ അത് ചോദ്യം ചെയ്യാനെത്തിയ ജയ്ഹിന്ദ് ടി.വിയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരെ പൊലീസ് മര്‍ദ്ദിച്ചു എന്നാണ് പരാതി.
ഇതേത്തുടര്‍ന്ന് പ്രതിഷേധം ശക്തമാവുകയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടാവുകയുമായിരുന്നു. രംഗം വഷളായപ്പോള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പി. ജയരാജന്‍, എം.വി. ജയരാജന്‍, എ.എം. ഷംസീര്‍ എന്നിവരടക്കമുള്ള നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി അടക്കമുള്ള ആറു പേരെയാണ് റിമാന്‍ഡ് ചെയ്തത്. അതേസമയം, അടച്ചിട്ട ഹാളുകളില്‍ നടക്കുന്ന യോഗങ്ങള്‍ കയ്യേറിയുള്ള പ്രതിഷേധങ്ങള്‍ ജനാധിപത്യപരമല്ലെന്നും മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. എതിര്‍പ്പുകള്‍ക്ക് കീഴടങ്ങാതെ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും പദ്ധതിയില്‍ നിന്നൊരു വിട്ടുവീഴ്ചയുമില്ലെന്നും മന്ത്രി വ്യക്തമാക്കി.യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയത് ഗുണ്ടായിസമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. വന്നത് ഗുണ്ടകളാണ്. പരിപാടി നടത്താന്‍ അനുമതിയുണ്ടായിരുന്നു. കല്ല് പിഴുത് മാറ്റുമെന്ന് പറഞ്ഞ നേതാവിന്റെ ഗുണ്ടാ സംഘമാണ് സ്ഥലത്ത് എത്തിയതെന്നും എം വി ജയരാജന്‍ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...