Connect with us

Hi, what are you looking for?

Exclusive

പിണറായി സര്‍ക്കാരിന്റെ മുഖം മിനുക്കാന്‍…പിണറായിക്കും കോടിയേരിക്കും കോടികള്‍ കൊടുത്തെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് സൂര്യ ശരത്താണ് വിഐപി എന്ന് അന്വേഷണസംഘം വ്യക്തമാക്കുമ്പോള്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. ദിലീപ് ജാമ്യത്തിലിറങ്ങി ആലുവ വീട്ടിലെത്തിയപ്പോള്‍ ശരത്തും അവിടെ ഉണ്ടായിരുന്നു. സംഭവ ദിവസമുള്ള ഫോട്ടോകളില്‍ അത് വ്യക്തമാണ്. ശരത്തിന്റെ ശബ്ദ സാമ്പിളും സംവിധായകന്‍ ബാലചന്ദ്രകുമാറും തമ്മിലുള്ള ശബ്ദവും യോജിക്കുന്നതാണെന്ന് കണ്ടെത്തി. ശരത്തിന്റെ ആലുവയിലെ വീട്ടിലെ റെയ്ഡിന് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഹോട്ടല്‍, ട്രാവല്‍ ഏജന്‍സി ബിസിനസ് നടത്തുന്ന ശരത്ത് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെ കുറ്റപ്പെടുത്തി ദിലീപും കൂട്ടരും സംസാരിക്കുന്ന ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. മുന്‍മന്ത്രി തോമസ് ചാണ്ടി മരിച്ച ദിവസം അതിന്റെ വാര്‍ത്ത ടിവിയില്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് 100 കോടിയുടെ രാഷ്ട്രീയ കോഴ സംബന്ധിച്ച ചില പരാമര്‍ശങ്ങള്‍ ദിലീപും കൂട്ടരും നടത്തിയത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ മുഖം മിനുക്കല്‍ പരിപാടികളുടെ ഭാഗമായാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കി അറസ്റ്റ് ചെയ്തതെന്ന പരാമര്‍ശം നടത്തിയത് സൂര്യ ശരത്താണെന്ന് അന്വേഷണ സംഘം പറയുന്നു. ദിലീപും വിഐപി എന്നു പറയുന്ന ശരത്തും ദിലീപിന്റെ അനിയന്‍ അനൂപും അളിയന്‍ സുരാജും തമ്മിലുള്ള സംഭാഷണങ്ങളാണിത്. തോമസ് ചാണ്ടി പിണറായിക്കും കോടിയേരിക്കും പാര്‍ട്ടിക്കും കോടികള്‍ കൊടുത്താണ് മന്ത്രിയായതെന്നും കണക്കുകള്‍ തോമസ് ചാണ്ടിയുടെ കൈയ്യിലുണ്ടെന്നും ദിലീപ് പറയുന്നു.

പിണറായി സര്‍ക്കാരിന്റെ എല്ലാ കളികളും പുറത്തുവന്ന് തുടങ്ങിയെന്നാണ് ദിലീപ് പറയുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പി ബൈജു പൗലോസിനെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്തിയാല്‍ ഒന്നരക്കോട് രൂപ ചെലവാക്കേണ്ടിവരില്ലേയെന്ന ശബ്ദരേഖയിലെ പരാമര്‍ശം നടത്തിയതു ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജാണെന്ന മൊഴിയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരാണ് ദിലീപിന്റെ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ മുന്നിട്ടിറങ്ങിയത്. ഇപ്പോള്‍ ശരത്ത് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് റെയ്ഡ്. നിലവില്‍ ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. ശരതിന്റെ ഫോണ്‍ കുറച്ച് ദിവസങ്ങളായി സ്വിച്ച് ഓഫ് ആയിരുന്നു. ഇക്കാര്യം ശരത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്.

ആലുവ സൂര്യ ഹോട്ടല്‍സ് ഉടമയാണ് ശരത്. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇയാള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തുമ്പാവുമെന്ന് അന്വേഷണ സംഘം കരുതുന്നയാളാണ് വിഐപി. നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ വിഐപിക്ക് പങ്കുണ്ടെന്നാണ് ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള ദിലീപിനൊപ്പം നിന്ന നിര്‍ണായക സാന്നിധ്യം, സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ പദ്ധതിയിട്ടു, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കി തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് ഇതിനകം വിഐപിക്കെതിരെ പുറത്തു വന്നിട്ടുള്ളത്. താന്‍ വിഐപിയെന്ന് സംശയിക്കുന്നവരില്‍ ശരത്തിന്റെ പേരും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപ് നിര്‍മിച്ച സിനിമയുടെ ധനസഹായ പങ്കാളി കൂടിയായിരുന്നു ശരത്ത്. ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് വിഐപിയെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നത്. കാവ്യ മാധവന്‍ അദ്ദേഹത്തെ ‘ഇക്ക’ എന്നാണ് വിളിച്ചിരുന്നതെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. മാത്രമല്ല, ദിലീപിന്റെ സഹോദരിയുടെ മകന്‍ ശരത് അങ്കിള്‍ വന്നിട്ടുണ്ടെന്നു പറയുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...