Connect with us

Hi, what are you looking for?

Exclusive

താരരാജാക്കന്മാര്‍ പോയി പണി നോക്ക്..ദിലീപിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് റിട്ട.എസ്പി ജോര്‍ജ് ജോസഫ്

നടിയെ ആക്രമിച്ച കേസില്‍ പിന്തുണ അറിയിച്ച് എത്തുന്ന താരരാജാക്കന്മാരെ വലിച്ചുകീറി റിട്ട. എസ്പി ജോര്‍ജ് ജോസഫ്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍സ്റ്റാറുകളെ പേരെടുത്തു പറയാതെയാണ് അദ്ദേഹം വിമര്‍ശിച്ചത്. നിലവില്‍ പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുന്ന വലിയ താരങ്ങളോട് പണിനോക്കാന്‍ പറയണമെന്ന് ജോര്‍ജ് ജോസഫ് പറയുന്നു. അവരെ പള്ളേക്കൊണ്ടേക്കളയണമെന്ന് റിട്ട. എസ്പി കുറ്റപ്പെടുത്തി. ഇത്രയ്ക്ക് ധാര്‍മ്മികതയുള്ളവര്‍ ആയിരുന്നെങ്കില്‍ ഇത്രയും നാള്‍ അവര്‍ എവിടെ പോയി ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് എസ്പി ജോര്‍ജ് ജോസഫ് ചോദിക്കുന്നത്. പിന്തുണച്ച് ഇപ്പോള്‍ എത്തിയ സൂപ്പര്‍ താരങ്ങളെ ഉള്‍ക്കൊള്ളാന്‍ തനിക്ക് സാധിക്കില്ല.പിന്തുണ ആവശ്യമുണ്ടായിരുന്ന സമയത്തായിരുന്നു അത് നല്‍കേണ്ടിയിരുന്നത്. ഇതിലെ സത്യാവസ്ഥ നമുക്ക് അറിയുന്നതുപോലെ ഈ നായകന്മാര്‍ക്കും അറിയാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

കേസിന്റെ പുരോഗതിയില്‍ അത് എങ്ങനെകൊണ്ടുപോകണമെന്ന് തീരുമാനിക്കേണ്ടത് അതിന്റെ അന്വേഷണ ഉദ്യോഗസ്ഥനാണ്. സത്യത്തില്‍ നിയമോപദേശം പോലും സ്വീകരിക്കാതെ വേണം അന്വേഷണം നടത്താനെന്നും മറിച്ചായാല്‍ അത് പ്രതിഭാഗത്തിന് വാദിക്കാനുള്ള അവസരമായി മാറിയേക്കുമെന്നും അദ്ദേഹം പറയുന്നു. പറ്റുമെങ്കില്‍ ദിലീപിനെ ഇപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നും ജോര്‍ജ് ജോസഫ് അഭിപ്രായപ്പെടുന്നു. സംഭവം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നാളിതുവരെ പ്രതികരിക്കാതിരുന്നവര്‍ പോലും ഇപ്പോള്‍ പിന്തുണയുമായെത്തിയത് എന്തിനാണെന്നുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. സമൂഹമാധ്യമങ്ങളില്‍ ഒരുപാടു പേര്‍ അവളുടെ പോസ്റ്റ് പങ്കുവയ്ക്കുന്നതു കണ്ടു. അതുകൊണ്ട് അവര്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അറിയില്ല. അവര്‍ എന്താണ് ചെയ്യേണ്ടിയിരുന്നത്? സിനിമാരംഗത്തുള്ളവര്‍ ഏറെയും മൗനം അവലംബിക്കുകയാണ് ചെയ്തത്. എല്ലാവരും വായുംപൂട്ടി ഇരുന്നുവെന്നുള്ള ആക്ഷേപവും ഒരുവശത്ത് ഉയരുന്നുണ്ട്.

അതേസമയം, ദിലീപിന്റെ വീട്ടിലും ഓഫീസിലും സഹോദരന്റെ വീട്ടിലും നടക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ റെയ്ഡ് മൂന്നു മണിക്കൂര്‍ പിന്നിട്ടു. രാവിലെ 11.30 ഓടെയാണ് ആലുവ പാലസിന് സമീപമുള്ള ദിലീപിന്റെ പത്മസരോവരത്തില്‍ എത്തുന്നത്. റെയ്ഡ് നടക്കുന്നതിനിടെ ദിലീപും വീട്ടില്‍ എത്തിയെന്നാണ് വിവരം. പൂട്ടി കിടന്ന ഗെയ്റ്റ് ദിലീപിന്റെ സഹോദരിയാണ് പോലീസിന് തുറന്നുകൊടുത്തിരുന്നത്. മണിക്കൂറുകള്‍ കഴിഞ്ഞാണ് ദിലീപ് എത്തിയതെന്നാണ് വിവരം. കുടുംബത്തെ മുഴുവന്‍ ദിലീപ് സുരക്ഷിതമായി മാറ്റിയതാകാം.

റെയ്ഡ് നടക്കുമെന്ന് ദിലീപിന് മുന്‍പേ നിശ്ചയമുണ്ടായിരുന്നത് കൊണ്ടാണ് ദിലീപിന്റെ നിര്‍മാണ കമ്പനി അടക്കം അടച്ച നിലയിലായിരുന്നു. ജീവനക്കാരെ വിളിച്ചുവരുത്തി ഓഫീസ് തുറപ്പിക്കുകയാണുണ്ടായത്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ കമ്പനിയില്‍ പരിശോധന നടക്കുന്നത്.12 ഉദ്യോഗസ്ഥരാണ് ദിലീപിന്റെ വീട്ടിലും സഹോദരന്‍ അനൂപിന്റെ വീട്ടിലുമായി പരിശോധന നടത്തുന്നത്. ദിലീപിന്റെ വീട്ടിലും സഹോദരന്റെ വീട്ടിലും നിര്‍മാണ കമ്പനിയിലും ഒരേ സമയമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്. കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് അന്വേഷണ സംഘം പരിശോധനയ്‌ക്കെത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചയിലേക്ക് മാറ്റിയിരുന്നു. അതുവരെ അറസ്റ്റുണ്ടാവില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ക്രൈബ്രാഞ്ച് വീട്ടില്‍ പരിശോധനയ്ക്കെത്തിയിരിക്കുന്നത്.നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്,. റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിട്ട ശബ്ദ രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടി. ദിലീപ്, അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനാവാത്ത വിഐപി, ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെ ശബ്ദരേഖയാണ് കേസിനാധാരം. ഇതിനു പുറമെ ഇതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...