Connect with us

Hi, what are you looking for?

Exclusive

സാക്ഷിയായ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ആ നടി ആര്?

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനുവേണ്ടി മൊഴിമാറ്റിയ താരങ്ങളുടെ സാമ്പത്തിക സ്രോതസുകള്‍ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കിയതിനുപിന്നാലെ ദുരൂഹത നിറഞ്ഞ വാര്‍ത്തയാണ് പുറത്തുവരുന്നത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കൊച്ചി സുധീന്ദ്ര ഹോസ്പിറ്റലില്‍ നടി ചികിത്സ തേടി എന്നാണ് വിവരം. കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് നടിയുടെ ആത്മഹത്യാ ശ്രമം. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആ നടി ഭാമയാണോ എന്ന ചോദ്യമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ചോദ്യം. നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ അന്നുമുതല്‍ വലിയ സൈബര്‍ ആക്രമണം നേരിട്ട നടിയാണ് ഭാമ. വിമര്‍ശനങ്ങളും തെറിവിളികളും കൂടിയപ്പോള്‍ സോഷ്യല്‍മീഡിയ പേജിലെ കമന്റ് ബോക്‌സ് ബ്ലോക്ക് ചെയ്യുന്ന രീതിയിലേക്കും ഭാമ നീങ്ങിയിട്ടുണ്ടായിരുന്നു.

കേസില്‍ കൂറുമാറിയ സാഗറിന് ദിലീപ് ലക്ഷങ്ങള്‍ നല്‍കി എന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിനുപിന്നാലെയാണ് മറ്റ് സാക്ഷികളുടെ കൂറുമാറ്റത്തിന്റെ കാരണം ചികയാന്‍ പോലീസ് തുനിഞ്ഞിറങ്ങിയത്. കൂറു മാറ്റത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ പൊലീസ് ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. കേസിലെ വിസ്താര സമയത്ത് കൂറുമാറിയവരുടെ സാമ്പത്തിക സ്രോതസുകള്‍ അന്വേഷിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറു മാറി പ്രതിഭാഗം ചേര്‍ന്നത്. ഇതില്‍ നടന്‍ സിദ്ദിഖ്, ഇടവേള ബാബു, നടി ഭാമ, ബിന്ദു പണിക്കര്‍ കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സാഗര്‍ എന്നിവരാണ് ഉള്‍പ്പെട്ടിരുന്നത്. അതുകൊണ്ടാകാം ഭാമയുടെ പേര് പലരും സംശയമായി ഉന്നയിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് താരസംഘടനയോ മറ്റ് താരങ്ങളോ പ്രതികരിച്ചിട്ടില്ല.

അതേസമയം നടിയുടെ ആത്മഹത്യാ ശ്രമത്തിന് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്നുള്ള വിവരമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കൂറുമാറിയ സാക്ഷികളില്‍ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.

വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പിന്നാലെയാണ് കേസിലെ സാക്ഷിയായ യുവനടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. നേരത്തെ കേസിലെ വെളിപ്പെടുത്തലാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. ക്രൈംബ്രാഞ്ച് വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയേക്കും.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും അന്വേഷണ സംഘം ആദ്യസമയത്ത് മൊഴിയെടുത്തിരുന്നത്. എന്നാല്‍ കോടതിയില്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമാ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്സല്‍ ക്യാമ്പിനിടെ നടിയും ദിലീപും തമ്മിലുണ്ടായ തര്‍ക്കം എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ്, ഭാമ, ഇടവേള ബാബു, ബിന്ദു പണിക്കര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തത്.കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് കേസിലെ സാക്ഷിയായ സാഗറിന് പണം കൈമാറിയത് ഹോട്ടലില്‍ മുറിയെടുത്ത്. സുധീറിന്റെ പേരിലെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു.

അതേസമയം, വെള്ളിയാഴ്ച വരെ അറസ്റ്റ് നടപടിയിലേക്ക് നീങ്ങരുതെന്നാണ് ദിലീപ് കേസില്‍ ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ഇതിനിടിയില്‍ ദിലീപ് ഫോണ്‍ സ്വിച്ച് ഓഫ് ആക്കി വെച്ചിരിക്കുകയാണെന്നും പറയുന്നുണ്ട്. പെട്ടെന്ന് അറസ്റ്റിലേക്ക് നീങ്ങിയാല്‍ ഒളിവില്‍ നില്‍ക്കാനാണോ ദിലീപിന്റെ പ്ലാന്‍ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും ദിലീപിനെ സഹായിച്ചുവെന്നുള്ള ആരോപണവും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാരിന് ഈ കേസില്‍ സമ്മര്‍ദ്ദം ഏറുകയാണ്. എല്ലാ സാക്ഷികളെയും വീണ്ടും നുണ പരിശോധനയ്ക്കും മറ്റും വിധേയരാക്കേണ്ട അവസ്ഥയിലേക്ക് വരും. ഇത് പലരിലും ഭയം ഉണ്ടാക്കുന്നുവെന്നുള്ള സൂചനയും പുറത്തുവരുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...